Asianet News MalayalamAsianet News Malayalam

വ്യായാമത്തിനാണെങ്കില്‍ ദിവസവും എത്ര നടക്കണം? നടത്തം കൊണ്ടുള്ള ഗുണങ്ങളറിയാമോ?

ചിലര്‍ നടത്തത്തിനായി തന്നെ ഇറങ്ങും. ചിലര്‍ സമയം കണക്കാക്കി വീട്ടിലോ പരിസരങ്ങളിലോ തന്നെ ഇത്രയും നടപ്പ് പൂര്‍ത്തിയാക്കും. അല്ലെങ്കില്‍ മറ്റ് ചിലര്‍ എക്വിപ്മെന്‍റുകളെ ആശ്രയിക്കും

walking is good for heart and may prevent high bp
Author
First Published Nov 11, 2023, 11:15 AM IST

ആരോഗ്യത്തിന്‍റെ അടിസ്ഥാനം നമ്മുടെ ജീവിതരീതികള്‍ തന്നെയാണ്. ഭക്ഷണവും വ്യായാമവും അടക്കമുള്ള ജീവിതരീതികളില്‍ ശ്രദ്ധ പുലര്‍ത്താനായാല്‍ അതാണ് വലിയൊരു പരിധി വരെ നമ്മുടെ ആരോഗ്യകാര്യങ്ങളില്‍ സ്വാധീനം ചെലുത്തുക. 

ഇത്തരത്തില്‍ മുതിര്‍ന്ന ഒരു വ്യക്തി ദിവസത്തില്‍ തന്നെ ഇത്ര സമയം വ്യായാമത്തിന് ചിലവിടേണ്ടതുണ്ട്. ഈ വ്യായാമം തന്നെ നടത്തം ആണെങ്കില്‍ ദിവസത്തില്‍ ഒരാള്‍ 10,000  അടി നടക്കണം എന്നാണ് പറയാറ്. 

പലരും പല രീതിയിലാണ് ഈ പതിനായിരം അടിയെ തിട്ടപ്പെടുത്താറ്. ചിലര്‍ നടത്തത്തിനായി തന്നെ ഇറങ്ങും. ചിലര്‍ സമയം കണക്കാക്കി വീട്ടിലോ പരിസരങ്ങളിലോ തന്നെ ഇത്രയും നടപ്പ് പൂര്‍ത്തിയാക്കും. അല്ലെങ്കില്‍ മറ്റ് ചിലര്‍ എക്വിപ്മെന്‍റുകളെ ആശ്രയിക്കും. എന്തായാലും ദിവസവും ഇത്രയും നടക്കുന്നത് കൊണ്ട് ചെറുതല്ലാത്ത ഗുണങ്ങളാണ് ആരോഗ്യത്തിന് കിട്ടുന്നത്. ഇവയെ കുറിച്ച് അറിയാം.

ഒന്ന്...

ഹൃദയാരോഗ്യത്തെ സംരക്ഷിച്ചുനിര്‍ത്തുന്നതിന് ഏറ്റവും അനുയോജ്യമായ വ്യായാമരീതിയാണ് നടത്തം. ഹൃദ്രോഗങ്ങളകറ്റാനും ഹൃദ്രോഗങ്ങള്‍ മൂലമുള്ള അകാലമരണത്തെ പ്രതിരോധിക്കാനുമെല്ലാം നടത്തം സഹായിക്കുന്നു. 

രണ്ട്...

നാം കഴിക്കുന്ന ഭക്ഷണത്തില്‍ നിന്ന് ആവശ്യമായ പോഷകങ്ങള്‍ വലിച്ചെടുത്ത് ദഹനപ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാനും അതിലൂടെ ആകെ ആരോഗ്യം മെച്ചപ്പെടുത്താനുമെല്ലാം നടത്തം സഹായകമാണ്. കലോറി എരിച്ചുകളയുന്നതിനെല്ലാം നടത്തം അത്രമാത്രം സഹായിക്കും. 

മൂന്ന്...

എല്ലുകളെയും പേശികളെയും ബലപ്പെടുത്തുന്നതിനും പതിവായ നടത്തം സഹായിക്കുന്നു. പ്രത്യേകിച്ച് അരയ്ക്ക് താഴെയുള്ള ഭാഗങ്ങളില്‍. സാമാന്യം വേഗതയില്‍ നടക്കുന്നവരാണെങ്കില്‍ ഇത്രയും വ്യായാമം തന്നെ അവര്‍ക്ക് ഫിറ്റ്നസ് ഉറപ്പിക്കാൻ.

നാല്...

ശാരീരികാരോഗ്യത്തെ മാത്രമല്ല, മാനസികാരോഗ്യത്തെയും നടത്തം വളരെ പോസിറ്റീവായി സ്വാധീനിക്കും. സ്ട്രെസ് അകറ്റാനും മനസിന് സന്തോഷം നല്‍കാനും  ഉന്മേഷം പകരാനുമെല്ലാം പതിവായ നടത്തം നല്ലതാണ്.

അഞ്ച്...

രക്തയോട്ടം വര്‍ധിപ്പിക്കുന്നതിനും നടക്കുന്നത് സഹായിക്കും. ഇന്ന് മിക്കവരും അലസതയോടെ ദീര്‍ഘനേരം ഒരേ ഇരിപ്പോ കിടപ്പോ തുടരുന്നത് സാധാരണമാണ്. ഇങ്ങനെ ചെയ്യുന്നത് രക്തയോട്ടം കുറയ്ക്കുകയും അത് ആരോഗ്യത്തെ പലവിധത്തില്‍ ബാധിക്കുകയും ചെയ്യും. 

ആറ്...

ബിപി കുറയ്ക്കുന്നതിനും അല്ലെങ്കില്‍ നിയന്ത്രിച്ചുനിര്‍ത്തുന്നതിനുമെല്ലാം നടക്കുന്നത് സഹായിക്കും. ഇതിലൂടെ ഹൃദയസംബന്ധമായ ഭീഷണികള്‍ കുറയ്ക്കുന്നതിനും സാധിക്കുന്നു. 

Also Read:- വൈറ്റമിൻ ഗുളിക വെറുതെയങ്ങ് വാങ്ങി കഴിക്കരുത്; കാരണം അറിയൂ...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:- 

youtubevideo

Follow Us:
Download App:
  • android
  • ios