ലോകരാജ്യങ്ങളെ ഒട്ടാകെ ഭീതിയിലാഴ്ത്തിക്കൊണ്ടാണ് കൊറോണ വൈറസ് എന്ന മാരക രോഗകാരി പടര്‍ന്നുപിടിക്കുന്നത്. ആരോഗ്യവും രോഗപ്രതിരോധ ശേഷിയും കുറഞ്ഞവരില്‍ വളരെ എളുപ്പത്തില്‍ ഈ വൈറസ് കയറിക്കൂടുമെന്നാണ് ആരോഗ്യവിദ്ഗധര്‍ നല്‍കുന്ന വിവരം. അതിനാല്‍ത്തന്നെ പ്രതിരോധ ശേഷിയെ പിടിച്ചുനിര്‍ത്തുകയും ശക്തിപ്പെടുത്തുകയും ചെയ്യേണ്ടത് ഇപ്പോഴത്തെ ഏറ്റവും വലിയ ആവശ്യമാണ്.

ഭക്ഷണത്തിലൂടെയാണ് വലിയൊരു പരിധി വരെ നമുക്ക് പ്രതിരോധശേഷി ആര്‍ജിക്കാനാവുക. ഇതിന് സഹായിക്കുന്ന ചില പ്രത്യേക ഭക്ഷണപദാര്‍ത്ഥങ്ങളുണ്ട്. അതിൽ ഏറ്റവും പ്രധാനമാണ് ഇഞ്ചി. നിരവധി ആരോഗ്യ പ്രശ്നങ്ങൾക്കുള്ള മികച്ചൊരു മരുന്ന് കൂടിയാണ് ഇത്. വയറു വേദന, ജലദോഷം, പനി തുടങ്ങിയവയ്ക്ക് ആശ്വാസമേകാൻ ഇഞ്ചിയ്ക്ക് കഴിയും. 

ഇഞ്ചി ചായ കുടിച്ച് കൊണ്ട് ദിവസം ആരംഭിക്കൂ, ​ഗുണങ്ങൾ പലതാണ്...

ആന്റി ഓക്സിഡന്റ് ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉള്ളതിനാൽ രോഗപ്രതിരോധ ശക്തിയും മെച്ചപ്പെടുന്നു. ദിവസവും ഒരു ​ഗ്ലാസ് ഇഞ്ചിച്ചായ കുടിക്കുന്നത് രോഗങ്ങളെ അകറ്റുകയും രോഗ പ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുകയും ചെയ്യും. അണുബാധകളെ അകറ്റാൻ ദിവസവും ഭക്ഷണത്തിൽ അൽപം ഇഞ്ചി ഉൾപ്പെടുത്തണം എന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കുന്നുണ്ട്.

ഇഞ്ചിയുടെ ഗുണങ്ങൾ...

1.ജലദോഷവും പനിയും അകറ്റുന്നു. 
2.ഓക്കാനം ഇല്ലാതാക്കുന്നു. 
3.ദഹന പ്രശ്നങ്ങൾ അകറ്റുന്നു. 
4.രോഗ പ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുന്നു. 
5.ചീത്ത കൊളസ്ട്രോൾ കുറയ്ക്കുന്നു. 

ഇഞ്ചിച്ചായ തയ്യാറാക്കുന്ന വിധം...

ആദ്യം രണ്ടോ മൂന്നോ കഷ്ണം ഇഞ്ചി തിളയ്ക്കുന്ന വെള്ളത്തിൽ പത്ത് മിനിറ്റ് ഇടുക. ശേഷം ഇതിലേക്ക് അൽപം നാരങ്ങ നീര് ഒഴിക്കുക. മധുരം വേണം എന്നുള്ളവർക്ക് അൽപം തേൻ ചേർക്കാം. ദിവസവും ഒരു ഇഞ്ചി ചായ കഴിക്കുന്നത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു.