ഉയർന്ന കൊളസ്ട്രോളുമായി ബന്ധപ്പെട്ട ശ്രവണ നഷ്ടം പലപ്പോഴും ഉയർന്ന ശബ്ദങ്ങൾ കേൾക്കുന്നതിനോ ഉച്ചത്തിലുള്ള ചുറ്റുപാടുകളിൽ സംസാരം മനസ്സിലാക്കുന്നതിനോ ഉള്ള ബുദ്ധിമുട്ടുകളായി പ്രകടമാകുന്നു. അവഗണിച്ചാൽ നിങ്ങളുടെ കേൾവിശക്തി കാലക്രമേണ വഷളായേക്കാമെന്നും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. 

ഉയര്‍ന്ന കൊളസ്ട്രോൾ പലരുടെയും ജീവിതത്തില്‍ ഒരു വില്ലനായി മാറിക്കഴിഞ്ഞു. കൊഴുപ്പ് ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍, വ്യായാമമില്ലായ്മ, പുകവലി, അമിത മദ്യപാനം തുടങ്ങിയവയൊക്കെ കൊളസ്ട്രോള്‍ കൂടാന്‍ കാരണമാകും. കൊളസ്ട്രോള്‍ കൂടുമ്പോള്‍ എപ്പോഴും കാര്യമായ ലക്ഷണങ്ങള്‍ ഉണ്ടാകണമെന്നില്ല. 

Add Asianetnews as a Preferred SourcegooglePreferred

ചിലരില്‍ കൊളസ്‌ട്രോളിന്റെ അളവ് കൂടുമ്പോൾ കേൾവിക്കുറവ് വരാം. ഇത് ആദ്യ സൂചനയല്ലെങ്കിലും, നിങ്ങൾക്ക് എന്തെങ്കിലും ശ്രവണ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. കൊളസ്ട്രോൾ മൂലമുണ്ടാകുന്ന കേൾവിക്കുറവ് ക്രമേണ വികസിക്കുകയും പലപ്പോഴും രണ്ട് ചെവികളെയും തുല്യമായി ബാധിക്കുകയും ചെയ്യുന്നുവെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ഉയർന്ന കൊളസ്ട്രോളുമായി ബന്ധപ്പെട്ട ശ്രവണ നഷ്ടം പലപ്പോഴും ഉയർന്ന ശബ്ദങ്ങൾ കേൾക്കുന്നതിനോ ഉച്ചത്തിലുള്ള ചുറ്റുപാടുകളിൽ സംസാരം മനസ്സിലാക്കുന്നതിനോ ഉള്ള ബുദ്ധിമുട്ടുകളായി പ്രകടമാകുന്നു. അവഗണിച്ചാൽ നിങ്ങളുടെ കേൾവിശക്തി കാലക്രമേണ വഷളായേക്കാമെന്നും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. 

ഉയര്‍ന്ന കൊളസ്‌ട്രോളിന്‍റെ മറ്റ് പ്രധാനപ്പെട്ട ലക്ഷണങ്ങള്‍... 

ചര്‍മ്മത്തിന്‍റെ നിറത്തിലുള്ള വ്യത്യാസം, ചർമ്മത്തിൽ മഞ്ഞ കലർന്ന ഓറഞ്ച് നിറത്തിലുള്ള വളർച്ച ചിലപ്പോള്‍ ഉയര്‍ന്ന കൊളസ്‌ട്രോളിന്‍റെ സൂചനയാകാം. അതുപോലെ കണ്ണിന്റെ മൂലകളിൽ, കൈ രേഖയിൽ, കാലിന്റെ പുറകിൽ ഒക്കെ കൊളസ്‌ട്രോൾ അടിയാം. ഇവിടെയൊക്കെ കാണുന്ന തടിപ്പും കൊളസ്‌ട്രോളിന്‍റെ ലക്ഷണമാകാം. 

കൊളസ്ട്രോള്‍ കൂടുമ്പോള്‍ ചര്‍മ്മത്തില്‍ ചൊറിച്ചിലും ചുവന്ന പാടുമെല്ലാം ഉണ്ടാകാന്‍ സാധ്യതയേറെയാണ്. കാലുകളില്‍ വേദന, കാലുകളില്‍ മരവിപ്പ്, മുട്ടുവേദന, കാലുകളുടെ പേശികളില്‍ വേദന, കാലുകളിലോ പാദത്തിലോ മുറിവുകള്‍ തുടങ്ങിയവ ഉണ്ടാകാം. കഴുത്തിനു പിന്നില്‍ ഉളുക്കുപോലെ കഴപ്പുണ്ടാകുക, മങ്ങിയ നഖങ്ങള്‍, തളര്‍ച്ച, ക്ഷീണം തുടങ്ങിയവയും ഇതുമൂലം കാണപ്പെടാം.

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക. അതുപോലെ നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also Read: എപ്പോഴും മൂത്രം പോവുക, മൂത്രം ഒഴിക്കാന്‍ തോന്നിയിട്ടും മൂത്രം വരാതിരിക്കുക; നിസാരമാക്കരുത്...

youtubevideo