ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന നിരവധി ഡയറ്റ് പ്ലാനുകൾ ഇന്നുണ്ട്. ഡയറ്റ് എല്ലാം നോക്കിയിട്ടും ഭാരം കുറയുന്നില്ലെന്ന് പറയുന്ന ചിലരുണ്ട്. അമിതവണ്ണം ഭാവിയില്‍ പലതരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങളുണ്ടാക്കാം. ശരീരത്തിലെ ഹോർമോൺ വ്യതിയാനങ്ങൾ മുതൽ ഉറക്കകുറവും ഭക്ഷണ ക്രമത്തിലെ വ്യതിയാനങ്ങളും വരെ വണ്ണം വയ്ക്കാൻ കാരണമാകും. വ്യായാമങ്ങൾ, ആരോഗ്യകരമായ ജീവിതശൈലി, സമീകൃതാഹാരം എന്നിവയിലൂടെ ഭാരം എളുപ്പം കുറയ്ക്കാനാകും. ഭാരം കുറയ്ക്കാൻ സഹായിക്കുന്ന നാല് തരം പാനീയങ്ങളെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്...

ഒന്ന്...

ഭാരം കുറയ്ക്കാൻ ഏറ്റവും മികച്ചതാണ് ഇഞ്ചിയിട്ട വെള്ളം. ഇത് മെറ്റബോളിസം സജീവമാക്കാൻ സഹായിക്കുന്നു, ഇത് ശരീരത്തിലെ അനാവശ്യ കൊഴുപ്പ് നീക്കം ചെയ്യാൻ സഹായിക്കുന്നു. ദിവസവും ഒരു ഗ്ലാസ് ഇഞ്ചി വെള്ളം കുടിക്കുന്നത് ദഹനവ്യവസ്ഥയെ ശക്തിപ്പെടുത്താനും ദഹനക്കേട്, ഓക്കാനം, നെഞ്ചെരിച്ചിൽ എന്നിവ തടയാനും സഹായിക്കുന്നു.

രണ്ട്...

കാരറ്റും തക്കാളിയും അടങ്ങുന്ന  അൽപ്പം ഇഞ്ചിയും കൂടി ചേർത്ത വെജിറ്റബിൾ ജ്യൂസ് സ്ഥിരമായി കുടിക്കുക അത് നിങ്ങളുടെ ശരീരഭാരം കുറയ്ക്കാൻ ഏറെ സഹായിക്കും.

മൂന്ന്...
  
പുതിനയില്‍ അടങ്ങിയിരിക്കുന്ന എന്‍സൈമുകള്‍ ദഹന പ്രശ്‌നങ്ങളെ മാത്രമല്ല, ശരീരഭാരം കുറയ്ക്കാനും സഹായിക്കും. ഈ എന്‍സൈമുകള്‍ പോഷകങ്ങള്‍ നന്നായി ആഗിരണം ചെയ്യാനും ഉപാപചയ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനും സഹായിക്കുന്നു. കാപ്പിക്കുപകരം രാവിലെ പുതിന ചായ കുടിക്കുന്നത് നിങ്ങള്‍ക്ക് കൂടുതല്‍ ഉന്‍മേഷം പ്രദാനം ചെയ്യുന്നു. 

നാല്...

 ശരീരഭാരം കുറയ്ക്കാൻ ദിവസവും ഒരു ​ഗ്ലാസ് നാരങ്ങ വെള്ളം കുടിക്കാവുന്നതാണ്. പഴച്ചാറുകൾ, സോഡ പാനീയങ്ങൾ എന്നിവയ്ക്ക്​ പകരം നാരങ്ങാവെള്ളമാക്കിയാൽ നിങ്ങളുടെ പ്രതിദിന കലോറി ഉപഭോഗം 200 കലോറി കുറയ്ക്കാൻ സഹായിക്കും. ‌

ആദ്യമായി ഐസ്ക്രീം കഴിക്കുന്ന പൂച്ചയുടെ ഭാവം കണ്ടിട്ടുണ്ടോ? വൈറലായി വീഡിയോ...