Asianet News MalayalamAsianet News Malayalam

Hair Fall : മുടി കൊഴിച്ചില്‍ ഇല്ലാതിരിക്കാൻ തല നനച്ച് കുളിച്ചതിന് ശേഷം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...

മുടി കൊഴിച്ചില്‍ തടയാനും മുടിക്ക് കേടുപാടുകള്‍ സംഭവിക്കാതിരിക്കാനും ചില കാര്യങ്ങള്‍ അടിസ്ഥാനപരമായി ശ്രദ്ധിക്കാവുന്നതേയുള്ളൂ. അത്തരത്തില്‍ തല നനച്ച ശേഷം ശ്രദ്ധിക്കാനുള്ള ചില കാര്യങ്ങളാണിനി പങ്കുവയ്ക്കുന്നത്. 

wet hair care tips to avoid hair fall
Author
Trivandrum, First Published Jul 26, 2022, 4:25 PM IST

മുടിയുടെ ആരോഗ്യം ( Hair Health ) കാത്തുസൂക്ഷിക്കുകയെന്നത് ഇന്ന് അല്‍പം പ്രയാസകരമായ ജോലിയാണ്. തിരക്കിട്ട നിത്യജീവിതത്തില്‍ മുടിയുടെ ആരോഗ്യം പരിപോഷിപ്പിക്കുന്ന ഭക്ഷണം കഴിക്കുക, ഇതിനെ പരിപാലിക്കാൻ വേണ്ട മറ്റ് കാര്യങ്ങള്‍ ചെയ്യുക, വൃത്തിയാക്കിവയ്ക്കുക എന്നിവയ്ക്കെല്ലാം സമയം മാറ്റിവയ്ക്കാൻ അല്‍പം പാടുതന്നെയാണ്.

എങ്കിലും മുടി കൊഴിച്ചില്‍ ( Hair Fall ) തടയാനും മുടിക്ക് കേടുപാടുകള്‍ സംഭവിക്കാതിരിക്കാനും ചില കാര്യങ്ങള്‍ അടിസ്ഥാനപരമായി ശ്രദ്ധിക്കാവുന്നതേയുള്ളൂ. അത്തരത്തില്‍ തല നനച്ച ശേഷം ശ്രദ്ധിക്കാനുള്ള ചില കാര്യങ്ങളാണിനി പങ്കുവയ്ക്കുന്നത്. 

ഒന്ന്...

ചിലര്‍ തലമുടി നനച്ച ശേഷം ടവല്‍ കൊണ്ട് മുടി ഒന്നാകെ വരിഞ്ഞുകെട്ടി വയ്ക്കാറുണ്ട്. ഇങ്ങനെ ചെയ്യുന്നത് മുടിക്ക് ഒട്ടും നല്ലതല്ല. ടവല്‍ ചുറ്റുകയാണെങ്കില്‍ അത് അയഞ്ഞ രീതിയില്‍ മതി. അല്ലെങ്കില്‍ ഇതിനായി പ്രത്യേകമായിട്ടുള്ള കാപ്പുകള്‍ ഉപയോഗിക്കാം. 

രണ്ട്...

തലമുടി തോര്‍ത്താനും കെട്ടിവയ്ക്കാനുമെല്ലാം ഉപയോഗിക്കുന്ന ടവല്‍ തെരഞ്ഞെടുക്കുമ്പോഴും ശ്രദ്ധിക്കുക. അധികം പരുക്കനായ ടവല്‍ ഉപയോഗിക്കുന്നത് മുടിക്ക് ( Hair Health )  നല്ലതല്ല. ഇത് മുടി പൊട്ടുന്നതിനും ( Hair Fall )  ഇടയാക്കും. 

മൂന്ന്...

നനഞ്ഞ മുടി അപ്പോള്‍ തന്നെ ചീകുന്നത് മുടിക്ക് ഒട്ടും നല്ലതല്ല. അല്‍പമൊന്ന് ഉണങ്ങിയ ശേഷം മാത്രം മുടി ചീപ്പുപയോഗിച്ച് ചീകാം. ഇതിനായി ഇഴ തമ്മില്‍ വലിയ അകലമുള്ള ചീപ്പ് തന്നെ ഉപയോഗിക്കണം. 

നാല്...

അതുപോലെ തന്നെ നനഞ്ഞ മുട കെട്ടിവയ്ക്കുകയും അരുത്. ഇത് മുടി പരുക്കനാകാനും പൊട്ടിപ്പോകാനുമെല്ലാം ഇടയാക്കും. മുടിയുടെ അഴക് തന്നെ ഈ ശീലം മൂലം നശിച്ചുപോകാം. 

അഞ്ച്...

നല്ല ഗുണമേന്മയുള്ള ഹെയര്‍ സിറം ഉപയോഗിക്കുന്നത് നല്ലതാണ്. മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താൻ ഇത് വളരെയധികം സഹായിക്കും.

ആറ്...

നനഞ്ഞ മുടി അങ്ങനെ തന്നെയിട്ട് പുറത്തുപോകേണ്ടിവരുന്നതിനാല്‍ മിക്കവരും അത് കെട്ടിവയ്ക്കാറാണ് പതിവ്. ഇങ്ങനെ മുടിയുടെ ആരോഗ്യം നശിച്ചുപോകും. ഇതിന് പകരം മുടിയിലെ നനവ് മാറ്റാൻ എയര്‍ ഡ്രയര്‍ ഉപയോഗിക്കാവുന്നതാണ്. 

Also Read:- സ്കിൻ ചൊറിച്ചില്‍- അണുബാധ; ധരിക്കുന്ന വസ്ത്രത്തിനും പങ്കുണ്ട്

Follow Us:
Download App:
  • android
  • ios