പ്രമേഹമുള്ളവര്‍ തുളസി വെള്ളം വെറും വയറ്റില്‍ കുടിക്കുന്നത് നല്ലതാണ്. ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ തുളസി ചായ സഹായിക്കുന്നു.

നമ്മുടെ വീട്ടുമുറ്റത്തും തൊടിയിലുമെല്ലാം ധാരാളമായി കാണുന്ന ഒരു ചെടിയാണ് തുളസി. ധാരാളം പോഷക​ഗുണങ്ങളുള്ള തുളസി മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് ​ഗുണകരമാണ്. രാവിലെ വെറും വയറ്റിൽ തുളസിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് വിവിധ ​ഗുണങ്ങൾ നൽകുന്നു. 

പ്രമേഹമുള്ളവർ തുളസി വെള്ളം വെറും വയറ്റിൽ കുടിക്കുന്നത് നല്ലതാണ്. ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ തുളസി ചായ സഹായിക്കുന്നു. ജലദോഷം, ചുമ, ബ്രോങ്കൈറ്റിസ്, ആസ്ത്മ തുടങ്ങിയ ചില ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ നിയന്ത്രിക്കുവാൻ തുളസി വെള്ളം സഹായിക്കും. പനി, ജലദോഷം, കഫക്കെട്ട്, ചുമ എന്നിവയൊക്കെ കുറയ്ക്കാൻ തുളസി വെള്ളം ശീലമാക്കാവുന്നതാണ്. 

തുളസിക്ക് ഇമ്മ്യൂണോമോഡുലേറ്ററി ഗുണങ്ങളുണ്ടെന്ന് പഠനങ്ങൾ പറയുന്നു. അതായത് ശരീരത്തിന്റെ പ്രതിരോധ പ്രതികരണം വർദ്ധിപ്പിക്കാൻ ഇത് സഹായിക്കും. തുളസി വെള്ളം പതിവായി കഴിക്കുന്നത് രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താനും ശരീരത്തെ അണുബാധകളെ കൂടുതൽ പ്രതിരോധിക്കാനും സഹായിക്കും.

യൂജിനോൾ എന്നൊരു ഘടകം തുളസിയിൽ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യത്തിന് സഹായകമാണ്. ബിപി കുറയ്ക്കാനും ഇതു സഹായിക്കും.ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറച്ച് ഹൃദയാരോഗ്യം വർദ്ധിപ്പിക്കുന്നു.തുളസി രക്തം ശുദ്ധീകരിക്കും. 

കോർട്ടിസോൾ ഹോർമോണിന്റെ അളവ് നിലനിർത്താൻ തുളസി വെള്ളം സഹായിക്കുന്നുവെന്ന് ചില പഠനങ്ങൾ പറയുന്നു. ഇത് ശരീരത്തിലെ സമ്മർദ്ദത്തിന് കാരണമാകുന്ന സ്ട്രെസ് ഹോർമോൺ എന്നും അറിയപ്പെടുന്നു. തുളസി വെള്ളം കുടിക്കുന്നത് കോർട്ടിസോളിന്റെ അളവ് കുറയ്ക്കുകയും സമ്മർദ്ദരഹിതമായി തുടരാൻ സഹായിക്കുകയും ചെയ്യും. 

തുളസിയുടെ കാർമിനേറ്റീവ് ഗുണങ്ങൾ ദഹനത്തെ സഹായിക്കുകയും ഗ്യാസും വീക്കവും കുറയ്ക്കുകയും ചെയ്യും. തുളസി വെള്ളം കുടിക്കുന്നത് ദഹനവ്യവസ്ഥയെ ശമിപ്പിക്കാനും മെച്ചപ്പെട്ട ദഹനം പ്രോത്സാഹിപ്പിക്കാനും സഹായിക്കും.

വായിലെ അണുബാധയെ ചെറുക്കാനും വായിലെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്ന ആന്റിമൈക്രോബയൽ ഗുണങ്ങൾ തുളസിയിലുണ്ട്. തുളസി വെള്ളം മോണയുടെ ആരോഗ്യത്തിന് സഹായിക്കുകയും വായ് നാറ്റം കുറയ്ക്കുകയും ചെയ്യുന്നു. 

Read more അമിതവണ്ണം കുറയ്ക്കാൻ സഹായിക്കുന്ന രുചികരമായ ഒരു ഡിറ്റോക്സ് ഡ്രിങ്ക്

Asianet News Live | Kerala News | Latest News Updates | ഏഷ്യാനെറ്റ് ന്യൂസ് ലൈവ് #Asianetnews