കോർട്ടിസോളിന്റെ അമിതമായ അളവ് തലച്ചോറിന്റെ ആരോ​ഗ്യത്തെ ബാധിക്കാം.  ഉയർന്ന അളവിലുള്ള കോർട്ടിസോൾ ഉത്കണ്ഠയ്ക്കും വിഷാദത്തിനും കാരണമാകും. 

മാനസിക സമ്മർദ്ദം വൈകാരിക ആരോഗ്യത്തെ മാത്രമല്ല ശരീരത്തെയും ദോഷകരമായി ബാധിക്കുന്നു. സമ്മർദ്ദം കൂടുമ്പോൾ ശരീരം കോർട്ടിസോൾ ഒരു സ്ട്രെസ് ഹോർമോണാൺ കൂടുതലായി ഉത്പാദിപ്പിക്കും. ഉയർന്ന കോർട്ടിസോളിന്റെ അളവ് ഉത്കണ്ഠയും വിഷാദവും, തലവേദന, ഹൃദ്രോഗം, മെമ്മറി, ഏകാഗ്രത പ്രശ്നങ്ങൾ എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ശരീരത്തിൽ കോർട്ടിസോളിന്റെ അളവ് കൂടിയാൽ ഉണ്ടാകുന്ന ചില ലക്ഷണങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്...

ഒന്ന്...

കോർട്ടിസോളിന്റെ അളവ് കൂടുന്നത് ശരീരഭാരം കൂടുന്നതിന് കാരണമാകും. ഉയർന്ന കോർട്ടിസോൾ ഉള്ള ആളുകൾക്ക് അവരുടെ നിലവിലുള്ള ഉപാപചയ നിരക്ക് മന്ദഗതിയിലായേക്കാം. അതായത്, ഭക്ഷണ ശീലങ്ങളിൽ മാറ്റം വരുത്താത്തപ്പോൾ പോലും അവർ ശരീരഭാരം വർദ്ധിപ്പിക്കും. 

രണ്ട്...

ചർമ്മത്തിലും മുടിയിലും വരുന്ന മാറ്റങ്ങളാണ് മറ്റൊരു പ്രശ്നം. വയറിലോ തുടയിലോ കൈകളിലോ പർപ്പിൾ നിറത്തിലുള്ള സ്ട്രെച്ച് മാർക്കുകൾ വർദ്ധിക്കാം. ഉയർന്ന അളവിലുള്ള കോർട്ടിസോൾ മുടികൊഴിച്ചിലിനും കഷണ്ടിയ്ക്കുമുള്ള സാധ്യത കൂട്ടുന്നു.

മൂന്ന്...

കോർട്ടിസോളിന്റെ അമിതമായ അളവ് തലച്ചോറിന്റെ ആരോ​ഗ്യത്തെ ബാധിക്കാം. ഉയർന്ന അളവിലുള്ള കോർട്ടിസോൾ ഉത്കണ്ഠയ്ക്കും വിഷാദത്തിനും കാരണമാകും. 

നാല്...

കോർട്ടിസോൾ ശരീരത്തിന്റെ ഉറക്ക ചക്രത്തെ ബാധിക്കാം. രാത്രിയിൽ ഉയർന്ന അളവിലുള്ള കോർട്ടിസോൾ ഉറക്കമില്ലായ്മയ്ക്ക് കാരണമാകും. പൊതുവെ മോശമായ ഉറക്കം ഹൃദയാരോഗ്യം വഷളാക്കുകയും ശരീരഭാരം വർദ്ധിപ്പിക്കുകയും ബുദ്ധിശക്തി കുറയുകയും ചെയ്യുന്നു.

അഞ്ച്...

ഉയർന്ന കോർട്ടിസോൾ ഇൻസുലിൻ ഉപയോഗിക്കാനുള്ള ശരീരത്തിന്റെ കഴിവിനെ തടസ്സപ്പെടുത്തുകയും ഇൻസുലിൻ പ്രതിരോധം ഉണ്ടാക്കുകയും ചെയ്യുന്നു. ഇത് ടൈപ്പ് 2 പ്രമേഹത്തിന് കാരണമാകും. 

ആറ്...

ഉയർന്ന കോർട്ടിസോളിന്റെ അളവ് രോഗപ്രതിരോധ സംവിധാനത്തെ ബാധിക്കാം. ഇത് വ്യക്തികളിൽ അണുബാധകൾക്കും രോഗങ്ങൾക്കും കൂടുതൽ ഇരയാക്കുന്നു. ഇത് വിട്ടുമാറാത്ത അണുബാധകൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. 

ഏഴ്...

ഉയർന്ന കോർട്ടിസോളിന്റെ അളവ് ശരീരത്തിലെ ഇലക്‌ട്രോലൈറ്റുകളിലും സോഡിയത്തിന്റെ അളവിലും അസന്തുലിതാവസ്ഥ ഉണ്ടാക്കുന്നു. ഇത് രക്തസമ്മർദ്ദം വർദ്ധിക്കുന്നതിലേക്ക് നയിക്കുന്നു. ഉയർന്ന രക്തസമ്മർദ്ദം മറ്റ് ഹൃദയപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം.

എട്ട്...

കോർട്ടിസോൾ കുടലിലെ കാൽസ്യം ആഗിരണം ചെയ്യുന്നതിനെ തടയുകയും അസ്ഥികളുടെ തകർച്ചയെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. ഇത് അസ്ഥികളുടെ സാന്ദ്രത കുറയുന്നതിനും ഓസ്റ്റിയോപൊറോസിസ് സാധ്യത വർദ്ധിപ്പിക്കുന്നതിനും കാരണമാകുന്നു. 

പിത്തസഞ്ചിയിലുണ്ടാകുന്ന കാൻസർ ; ഈ ലക്ഷണങ്ങൾ നിസ്സാരമായി തള്ളിക്കളയരുത്

Asianet News Live | Malayalam News Live | PM Modi | School Kalolsavam | Latest News Updates