Health Tips: അയഡിന്‍റെ കുറവുണ്ടോ? തിരിച്ചറിയാം ശരീരം കാണിക്കുന്ന സൂചനകളെ

തൈറോയ്ഡ് ഹോർമോണുകൾ ഉത്പാദിപ്പിക്കാൻ നിങ്ങളുടെ തൈറോയ്ഡ് ഗ്രന്ഥി ഉപയോഗിക്കുന്ന ഒരു അവശ്യ ധാതുവാണ് അയഡിൻ.

What are the symptoms of Iodine Deficiency

തൈറോയ്ഡ് ഹോർമോണുകളുടെ ഉത്പാദനത്തിന് അയഡിൻ അത്യന്താപേക്ഷിതമാണ്. തൈറോയ്ഡ് ഹോർമോണുകൾ ഉത്പാദിപ്പിക്കാൻ നിങ്ങളുടെ തൈറോയ്ഡ് ഗ്രന്ഥി ഉപയോഗിക്കുന്ന ഒരു അവശ്യ ധാതുവാണ് അയഡിൻ. ഇന്ന് നിരവധി പേരില്‍ അയഡിന്‍റെ കുറവ് കാണപ്പെടുന്നു. അയഡിന്‍റെ കുറവ് പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കും. ഗോയിറ്റർ, ഹൈപ്പോതൈറോയിഡിസം എന്നിവ അയഡിന്‍റെ കുറവ് മൂലമുണ്ടാകുന്ന ഏറ്റവും സാധാരണമായ ആരോഗ്യ പ്രശ്നങ്ങളാണ്.

ശരീരത്തില്‍ അയഡിന്‍ കുറഞ്ഞാല്‍ കാണപ്പെടുന്ന ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം: 

അയഡിന്‍ കുറവിൻ്റെ ഏറ്റവും സാധാരണമായ ലക്ഷണമാണ് ഗോയിറ്റർ എന്നറിയപ്പെടുന്ന കഴുത്തിലെ വീക്കം. മറ്റ് ലക്ഷണങ്ങൾ ഹൈപ്പോതൈറോയിഡിസവുമായി വളരെ സാമ്യമുള്ളതാണ്. ശരീരഭാരം കൂടുക, തലമുടികൊഴിച്ചിൽ, ക്ഷീണം, ബലഹീനത, വരണ്ട ചർമ്മം, ക്രമരഹിതമായ ഹൃദയമിടിപ്പ്, പഠിക്കാന്‍ ബുദ്ധിമുട്ടുകള്‍ നേരിടുക, ആർത്തവ ക്രമക്കേടുകൾ അല്ലെങ്കിൽ ആർത്തവ സമയത്ത് കനത്ത രക്തസ്രാവം, കഴുത്തിന് പിന്നിലെ കഴല എന്നിവ ഇതിൽ ഉൾപ്പെടുന്നു. ശരീരം എപ്പോഴും തണുത്തിരിക്കുന്നതും അയഡിന്‍റെ കുറവു മൂലമുള്ള ഒരു ലക്ഷണമാണ്. ശരീരത്തിലെ താപനിലയെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഒരു ധാതുവാണ് അയഡിന്‍.  

അയഡിന്‍ അടങ്ങിയ ഭക്ഷണങ്ങള്‍: 

അയഡിന്‍ അടങ്ങിയ ഉപ്പ്, കടല്‍ മത്സ്യങ്ങള്‍, സാല്‍മണ്‍ പോലെയുള്ള ഫാറ്റി ഫിഷ്, പാല്‍- ചീസ്- തൈര് തുടങ്ങിയ പാലുല്‍പ്പന്നങ്ങള്‍, മുട്ട, ഇലക്കറികള്‍, പയറു വര്‍ഗങ്ങള്‍, ബെറി പഴങ്ങള്‍, നട്സും സീഡുകളും തുടങ്ങിയവയിലൊക്കെ അയഡിന്‍ അടങ്ങിയിരിക്കുന്നു. 

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ഈ ലക്ഷണങ്ങൾ കാണുന്ന പക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഉടന്‍ തന്നെ ഒരു ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക. അതുപോലെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: സ്ട്രെസ് കുറയ്ക്കാന്‍ സഹായിക്കുന്ന മൂന്ന് പാനീയങ്ങള്‍

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios