Asianet News MalayalamAsianet News Malayalam

പ്രോസ്റ്റേറ്റ് കാൻസറിന്റെ ലക്ഷണങ്ങൾ എന്തൊക്കെ? എങ്ങനെ പ്രതിരോധിക്കാം?

മൂത്രമൊഴിക്കുമ്പോഴും സ്ഖലനം സംഭവിക്കുമ്പോഴും ഉള്ള വേദനയും പുകച്ചിലും,  മൂത്രത്തിലോ ബീജത്തിലോ രക്തം കാണുക, മൂത്രതടസ്സം, എരിച്ചിൽ, മൂത്രം കൂടെക്കൂടെ പോവുക, അണുബാധ, വൃക്കകളുടെ പ്രവർത്തനത്തകരാഎന്നിവ പ്രോസ്റ്റേറ്റ് കാൻസറി‍ന്റെ ലക്ഷണങ്ങളാണ്. 

what are the symptoms of prostate cancer-rse-
Author
First Published Sep 30, 2023, 3:50 PM IST

പുരുഷന്മാരെ ബാധിക്കുന്ന ഒരു പ്രധാന അർബുദമാണ് പ്രോസ്റ്റേറ്റ് കാൻസർ. അതിന്റെ വളർച്ചയ്ക്ക് കാരണമാകുന്ന പ്രധാന ഘടകങ്ങളിലൊന്നാണ് പ്രായം. പ്രായമാകുന്തോറും പുരുഷന്മാർക്ക് പ്രോസ്റ്റേറ്റ് കാൻസർ വരാനുള്ള സാധ്യത വർദ്ധിക്കുന്നതായാണ് പഠനങ്ങൾ പറയുന്നു. 

പ്രോസ്റ്റേറ്റ് ഗ്രന്ഥിക്ക് ഒരു വാൽനട്ടിന്റെ വലുപ്പമുണ്ട്. ഇത് പുരുഷ പ്രത്യുത്പാദന ആരോഗ്യത്തിൽ നിർണായക പങ്ക് വഹിക്കുന്നു. പ്രായവുമായി ബന്ധപ്പെട്ട മാറ്റങ്ങൾ ചിലപ്പോൾ ഹൈപ്പർപ്ലാസിയ (ബിപിഎച്ച്) കാരണമായേക്കാം. ഇത് പ്രോസ്റ്റേറ്റ് കാൻസറിന് സമാനമായ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നു. എന്നാൽ ഇത് അർബുദമല്ല. കൃത്യമായ രോഗനിർണ്ണയത്തിനായി ഇവ രണ്ടും തമ്മിൽ വേർതിരിച്ചറിയേണ്ടത് അത്യാവശ്യമാണ്.

ഒരു സാധാരണ ടിഷ്യുവിലോ അവയവത്തിലോ ഉള്ള കോശങ്ങളുടെ ഉത്പാദനം വർദ്ധിക്കുന്നതാണ് ഹൈപ്പർപ്ലാസിയ. ഇതിനെ പാത്തോളജിക് ഹൈപ്പർപ്ലാസിയ എന്നും പറയപ്പെടുന്നു.  പ്രായമായ പുരുഷന്മാരിൽ പ്രകടമാകുന്ന പ്രോസ്റ്റേറ്റ് കാൻസറിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് റാഞ്ചി എച്ച്സിജി കാൻസർ സെന്ററിലെ സർജിക്കൽ ഓങ്കോളജി വിഭാ​ഗം കൺസൾട്ടന്റ് ‍ഡോ. സന്ദീപ് കുമാർ പറയുന്നു. 

മൂത്രമൊഴിക്കുമ്പോഴും സ്ഖലനം സംഭവിക്കുമ്പോഴും ഉള്ള വേദനയും പുകച്ചിലും,  മൂത്രത്തിലോ ബീജത്തിലോ രക്തം കാണുക, മൂത്രതടസ്സം, എരിച്ചിൽ, മൂത്രം കൂടെക്കൂടെ പോവുക, അണുബാധ, വൃക്കകളുടെ പ്രവർത്തനത്തകരാർ എന്നിവ പ്രോസ്റ്റേറ്റ് കാൻസറി‍ന്റെ ലക്ഷണങ്ങളാണ്.  കൂടാതെ, ചില പുരുഷന്മാർക്ക് ഇടുപ്പ് ഭാ​ഗത്ത് അസ്വസ്ഥത അനുഭവപ്പെടാം. പ്രായമായ പുരുഷന്മാരിൽ ഈ ലക്ഷണങ്ങൾ പ്രകടമായാൽ ഉടൻ തന്നെ ഒരു ഡോക്ടറെ സമീപിക്കേണ്ടതാണ്.

പ്രായമായ പുരുഷന്മാരിൽ പ്രോസ്റ്റേറ്റ് കാൻസർ രോഗനിർണയം സങ്കീർണ്ണമായേക്കാം. prostate-specific antigen (പിഎസ്എ) ടെസ്റ്റ് പ്രോസ്റ്റേറ്റ് കാൻസർ കണ്ടെത്തുന്നതിന് ഉപയോഗിക്കുന്ന ഒരു പ്രധാന ഉപകരണമാണ്. പ്രായവും പ്രോസ്റ്റേറ്റ് വലുപ്പവും പോലെയുള്ള പല ഘടകങ്ങളും PSA ലെവലിനെ ബാധിക്കും. പ്രോസ്റ്റേറ്റ് കാൻസർ പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലൂടെ വ്യാപിക്കുമ്പോൾ അതിനെ നിയന്ത്രിക്കാൻ ഹോർമോൺ തെറാപ്പി സഹായിക്കും. 

മുൻകരുതലുകൾ എടുക്കുന്നത് രോഗവ്യാപനം ഗണ്യമായി കുറയ്ക്കുകയും നേരത്തേ കണ്ടുപിടിക്കാൻ സഹായിക്കുകയും ചെയ്യുമെങ്കിലും പ്രോസ്റ്റേറ്റ് കാൻസർ ഇപ്പോഴും പ്രായമായ പുരുഷന്മാർക്ക് ഗുരുതരമായ ആരോഗ്യപ്രശ്നമാണ്. അതിനാൽ, മുൻകരുതൽ നടപടികൾ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്. 

ഒന്നാമതായി, ഒരു വ്യക്തി ആരോഗ്യകരമായ ഭാരം നിലനിർത്തേണ്ടതുണ്ട്. ഇത് പ്രോസ്റ്റേറ്റ് കാൻസർ വരാനുള്ള സാധ്യത കുറയ്ക്കും, പതിവായി വ്യായാമം ചെയ്യുന്നതിലൂടെയും സമീകൃതാഹാരം പിന്തുടരുന്നതിലൂടെയും ആരോ​ഗ്യകരമായ ശരീരഭാരം നിയന്ത്രിക്കാനാകും. സംസ്കരിച്ച ഭക്ഷണങ്ങളുടെയും ചുവന്ന മാംസത്തിന്റെയും ഉപയോഗം പരിമിതപ്പെടുത്തുന്നതും പ്രോസ്റ്റേറ്റ് കാൻസറിനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കും. കൂടാതെ, പുകവലിയും മദ്യവും പൂർണ്ണമായും ഒഴിവാക്കണം. 

തലമുടി കൊഴിച്ചിലും താരനും കുറയ്ക്കാൻ പരീക്ഷിക്കാം ഈ അഞ്ച് ഹെയർ പാക്കുകൾ...

 

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

 

Follow Us:
Download App:
  • android
  • ios