വിറ്റാമിൻ ബി 12ന്റെ കുറവ് ചർമ്മ പ്രശ്‌നങ്ങൾ, കണ്ണുകളുടെ ആരോഗ്യം, ന്യൂറോളജിക്കൽ പ്രശ്‌നങ്ങൾ തുടങ്ങി നിരവധി ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകും. ഡിഎൻഎയുടെയും ചുവന്ന രക്താണുക്കളുടെയും സമന്വയത്തിന് ഈ പോഷകം സഹായിക്കുന്നു. പ്രായപൂർത്തിയായ ഒരാൾക്ക് പ്രതിദിനം 2.4 മൈക്രോഗ്രാം വിറ്റാമിൻ ബി 12 ആവശ്യമാണ്. 

വിറ്റാമിൻ ബി12ന്റെ കുറവ് ഇന്ന് പലരിലും കണ്ട് വരുന്ന പ്രശ്നമാണ്. വിറ്റാമിൻ ബി 12 ഒരു അവശ്യഘടകമാണ്. ശരീരത്തിൽ ചുവന്ന രക്താണുക്കളും ഡിഎൻഎയും സൃഷ്ടിക്കുന്നതിനും ഇത് സഹായകമാണ്. കൂടാതെ, തലച്ചോറിനെയും നാഡീകോശങ്ങളെയും ശക്തിപ്പെടുത്താനും വിറ്റാമിൻ ബി 12 സഹായിക്കുന്നു.

വിറ്റാമിൻ ബി 12-ന്റെ കുറവ് ചർമ്മ പ്രശ്‌നങ്ങൾ, കണ്ണുകളുടെ ആരോഗ്യം, ന്യൂറോളജിക്കൽ പ്രശ്‌നങ്ങൾ തുടങ്ങി നിരവധി ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകും. ഡിഎൻഎയുടെയും ചുവന്ന രക്താണുക്കളുടെയും സമന്വയത്തിന് ഈ പോഷകം സഹായിക്കുന്നു. പ്രായപൂർത്തിയായ ഒരാൾക്ക് പ്രതിദിനം 2.4 മൈക്രോഗ്രാം വിറ്റാമിൻ ബി 12 ആവശ്യമാണ്. 

ക്ഷീണം, ബലഹീനത, വിളറിയ ചർമ്മം, മലബന്ധം, വയറിളക്കം, വിശപ്പില്ലായ്മ, മരവിപ്പ് തുടങ്ങിയവ വിറ്റാമിൻ ബി 12ന്റെ ലക്ഷണങ്ങളാണ്. നാഡി പ്രശ്നങ്ങൾ, നടക്കാൻ ബുദ്ധിമുട്ട്, മാനസികാവസ്ഥയിലെ മാറ്റങ്ങൾ, ഓർമ്മക്കുറവ് എന്നിവയും ഇതിന്റെ ലക്ഷണങ്ങളാണ്. മാംസം, മത്സ്യം, മുട്ട, പാലുൽപ്പന്നങ്ങൾ തുടങ്ങിയ മൃഗങ്ങളെ അടിസ്ഥാനമാക്കിയുള്ള ഭക്ഷണങ്ങളിൽ വിറ്റാമിൻ ബി 12 കാണപ്പെടുന്നു. 

എങ്ങിനെ പരിഹരിക്കാം?

ഒരു വ്യക്തിയുടെ ശരീരത്തിൽ വിറ്റാമിൻ B 12 വളരെ കുറവാണ് എങ്കിൽ അത് മരുന്നുകളിലൂടെയും സപ്ലിമെൻറുകളിലൂടെയും പരിഹരിക്കാനാകും. കൂടാതെ, സമീകൃത പോഷകാഹാരം കഴിക്കുന്നതിലൂടെ ശരീരത്തിൽ വിറ്റാമിൻ ബി 12 നിലനിർത്താൻ കഴിയും. പാൽ, മോര്, തൈര്, ചീസ് തുടങ്ങിയ പാലുൽപ്പന്നങ്ങളിൽ വിറ്റാമിൻ ബി 12 അടങ്ങിയിട്ടുണ്ട്. സോയ, ബദാം പാൽ തുടങ്ങിയവും ഭക്ഷണ ക്രമത്തിൽ ഉൾപ്പെടുത്താം. ഓട്സ്, കോൺ ഫ്ലെക്സ് തുടങ്ങിയ മുഴു ധാന്യങ്ങൾ വിറ്റാമിൻ ബി12 കൊണ്ട് സമ്പന്നമാണ്. വിറ്റാമിൻ ബി12 ആവശ്യകത നിലനിർത്തുന്നതിന് ധാന്യങ്ങൾ പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്താം.

ആരോ​​ഗ്യകരമായി ഭാരം കുറയ്ക്കാൻ ഇതാ ചില മാർ​ഗങ്ങൾ

Asianet News Live | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ് ലൈവ് | Latest News #Asianetnews