Asianet News MalayalamAsianet News Malayalam

pink breast milk| മുലപ്പാലിന് 'പിങ്ക്' നിറം, അമ്പരന്ന് അമ്മ

മുലപ്പാൽ പിങ്ക് അല്ലെങ്കിൽ ചുവപ്പ് നിറങ്ങളിലും വരാം. ഒന്നെങ്കിൽ നിങ്ങൾ കഴിക്കുന്ന ഭക്ഷണങ്ങളെ ആശ്രയിച്ചിരിക്കും അല്ലെങ്കിൽ അണുബാധയെ തുടർന്നും മുലപ്പാലിന് നിറ വ്യത്യാസം വരാമെന്ന് മുംബൈയിലെ ഭാട്ടിയ ഹോസ്പിറ്റലിലെ ശിശുരോഗ വിദഗ്ധൻ ഡോ.വിനിത് സംദാനി പറഞ്ഞു.

What causes breast milk to turn pink
Author
Trivandrum, First Published Nov 17, 2021, 7:42 PM IST

മുലപ്പാൽ (breast milk) കുഞ്ഞിന് ആരോഗ്യം നൽകുമെന്ന കാര്യം നമ്മുക്കെല്ലാവർക്കും അറിയാം. പല രോഗങ്ങളെയും അൽപം മുലപ്പാൽ കൊണ്ട് സംരക്ഷിക്കാവുന്നതാണ്. നവജാത ശിശുക്കൾക്ക് പല വിധത്തിലാണ് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടിയും മുലപ്പാൽ പ്രവർത്തിക്കുന്നുണ്ട്. 

കുഞ്ഞുങ്ങൾക്ക് ചുരുങ്ങിയത് രണ്ട് വയസ്സ് വരെയെങ്കിലും മുലപ്പാൽ നൽകിയിരിക്കണം. ഇത് കുഞ്ഞിന്റെ മുന്നോട്ടുള്ള ആരോഗ്യത്തിനും വളരെയധികം ​ഗുണം ചെയ്യും. 

മുലപ്പാൽ വെള്ള നിറമാണെങ്കിലും ചിലരിൽ പിങ്ക് നിറത്തിൽ മുലപ്പാൽ കണ്ട് വരുന്നു. രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് ഒരമ്മ കുഞ്ഞ് ജനിച്ച് ആറാഴ്‌ചയ്‌ക്ക് ശേഷം സ്‌തനത്തിൽ നിന്നു പിങ്ക് നിറത്തിലുള്ള മുലപ്പാൽ വരുന്നത് കണ്ടുവെന്നും അവർ പറയുന്നത്. കുഞ്ഞ് ഈ പാൽ കുടിക്കുന്നത് സുരക്ഷിതമാണോ? എന്ന ചോദ്യമാണ് ഇവർ ചോദിച്ചതും.

@jojohnsonoverby എന്ന ടിക് ടോക്ക് അക്കൗണ്ടിൽ നിന്നുമാണ് വീഡിയോ പോസ്റ്റ് ചെയ്തതു. ജോ ജോൺസൺ വെർബി എന്ന യുവതിയാണ് ചോദ്യങ്ങളുമായി രംഗത്തുവന്നത്. ജോയുടെ ഈ വീഡിയോയും ചോദ്യവും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

വീഡിയോയിൽ തന്റെ പിങ്ക് പാൽ കാണിച്ച്, ഇത് സ്ട്രോബെറി മിൽക്ക് പോലെയാണെന്ന് അവർ പറഞ്ഞു.  നിരവധി ആളുകൾ കമന്റ് ചെയ്തു. തനിക്കും സമാനമായ പ്രശ്‌നമുണ്ടെങ്കിലും ആരോടും ചോദിക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു എന്ന് ഒരു സ്ത്രീ കമന്റ് ചെയ്തു.

എന്ത് കൊണ്ടാണ് മുലപ്പാലിന് പിങ്ക് നിറം?

മുലപ്പാൽ സാധാരണയായി മഞ്ഞ, വെള്ള, ക്രീം അല്ലെങ്കിൽ നീല നിറമുള്ളതാണ്. എന്നിരുന്നാലും, മുലയൂട്ടുന്ന സമയങ്ങളിൽ, മുലപ്പാൽ മറ്റ് നിറങ്ങളിലും ഉണ്ടെന്ന കാര്യം നിങ്ങൾ അറിയുമ്പോൾ ഒരുപക്ഷേ നിങ്ങൾ ആശ്ചര്യപ്പെട്ടേക്കാം. ബീറ്റ്‌റൂട്ട് പോലുള്ള പ്രകൃതിദത്ത ഭക്ഷണങ്ങളോ അല്ലെങ്കിൽ ഓറഞ്ച് പോലുള്ളവയോ കഴിച്ചാൽ മുലപ്പാൽ ഓറഞ്ചോ ചുവപ്പോ നിറമാകുമെന്ന് മുംബൈയിലെ ഭാട്ടിയ ഹോസ്പിറ്റലിലെ ശിശുരോഗ വിദഗ്ധൻ ഡോ.വിനിത് സംദാനി പറഞ്ഞു.

മുലപ്പാൽ പിങ്ക് അല്ലെങ്കിൽ ചുവപ്പ് നിറങ്ങളിലും വരാം. ഒന്നെങ്കിൽ നിങ്ങൾ കഴിക്കുന്ന ഭക്ഷണങ്ങളെ ആശ്രയിച്ചിരിക്കും അല്ലെങ്കിൽ അണുബാധയെ തുടർന്നും മുലപ്പാലിന് നിറ വ്യത്യാസം വരാമെന്ന് ഡോക്ടർ സംദാനി കൂട്ടിച്ചേർത്തു. ഇത് പല രോഗങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നുണ്ടെന്നും അത് പോലെ 'സെറാറ്റിയ മാർസെസെൻസ്' എന്ന ബാക്ടീരിയയുടെ സാന്നിധ്യം മൂലവും മുലപ്പാൽ പിങ്ക് നിറത്തിലാകാമെന്ന് നാഷണൽ സെന്റർ ഫോർ ബയോടെക്‌നോളജി ഇൻഫർമേഷൻ വ്യക്തമാക്കുന്നു.

മുലപ്പാലിൽ രക്തം കണ്ടാൽ ഡോക്ടറെ കണ്ട് പരിശോധന നടത്തുക. ഇത് സ്തനത്തിലെ അണുബാധ മൂലം ഉണ്ടാകുന്നതാകാമെന്ന് ഗുരുഗ്രമിലെ ക്ലൗഡ് നൈൻ ഹോസ്പിറ്റലിലെ ഗൈനക്കോളജിസ്റ്റ് സീനിയർ കൺസൾട്ടന്റ് ഡോ റിതു സേഥി പറഞ്ഞു. സ്തനങ്ങളിൽ മുഴ, പൊട്ടിയ മുലക്കണ്ണുകൾ, സ്തനത്തിൽ നിന്ന് അസാധാരണമായ ഡിസ്ചാർജ് വരിക ഈ പറഞ്ഞ ലക്ഷണങ്ങൾ ഗർഭധാരണത്തിനു മുമ്പോ ഗർഭകാലത്തോ ഉണ്ടെങ്കിൽ ശ്രദ്ധിക്കുക. 

മുലയൂട്ടുന്ന അമ്മമാർ കഴിക്കേണ്ട പ്രധാനപ്പെട്ട ഭക്ഷണങ്ങൾ


 

Follow Us:
Download App:
  • android
  • ios