​ശ്വാസോ​​ഛോസത്തിനായി ശ്വാസകോശം ബുദ്ധിമുട്ടുന്ന അവസ്​ഥയാണ് ആസ്​തമ​. അണുബാധ, വൈകാരികത, കാലാവസ്​ഥ, മലിനീകരണം, ചില മരുന്നുകൾ എന്നിവ ആസ്​തമക്ക്​ കാരണമാകാറുണ്ട്​. ചുമയും ശബ്​ദത്തോടെ ശ്വാസോഛോസം നടത്തുന്നതും നെഞ്ച്​ വലഞ്ഞുമുറുകുന്നതും ഇതി​ന്‍റെ ലക്ഷണങ്ങൾ. 

ആസ്​തമയെ നിയന്ത്രിച്ചുനിർത്താൻ സാധിക്കുന്ന ചിലപ്രതിവിധികൾ നമ്മുടെ അടുക്കളയിൽ തന്നെയുണ്ട്​. ഇത്​ പതിവായി കഴിക്കുന്നത്​ ആസ്​തമ നിയന്ത്രണ വിധേയമാക്കാൻ സാധിക്കും.  ആസ്​തമയിൽ നിന്നും ആശ്വാസം ലഭിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

ഒന്ന്...

ആന്‍റി ഇൻഫ്ലമേറ്ററി ഘടകങ്ങൾ അടങ്ങിയ സവാള ശ്വാസനാളത്തിലെ തടസം നീക്കാൻ സഹായിക്കും. പച്ച സവാള കഴിക്കുന്നത്​ മികച്ച ശ്വാസോഛ്വാസത്തിന്​ സഹായകം. 

രണ്ട്...

പകുതി ചെറുനാരങ്ങയുടെ നീര്​ ഒരു ഗ്ലാസ്​ വെള്ളത്തിൽ ചേർത്ത്​ മധുരം ചേർത്ത്​ കഴിക്കാം. പതിവാക്കിയാൽ ആസ്​തമയുടെ പ്രശ്​നം കുറയ്ക്കാൻ കഴിയും. 

മൂന്ന്...

തേൻ ആസ്​ത​മയെ ചികിത്സിക്കുന്നതിനായി പാരമ്പര്യമായി ഉപയോഗിച്ചുവരുന്നുണ്ട്​. കിടക്കുന്നതിന്​ മുമ്പ്​ ഒരു ടീ സ്​പുൺ തേനിൽ ഒരു നുള്ള്​ കറുവാപ്പട്ടയുടെ പൊടി ചേർത്തുകഴിക്കാം. ഇത്​ തൊണ്ടയിലെ കഫം ഇല്ലാതാക്കുകയും നന്നായി ഉറങ്ങാനും സഹായിക്കും. 

നാല്...

തിളപ്പിച്ച വെള്ളത്തിൽ ചെറിയ കഷ്​ണം ഇഞ്ചി ചേർക്കുക. അഞ്ച്​ മിനിറ്റ്​ വെച്ച ശേഷം വെള്ളം തണുത്തതിന് ശേഷം​ കഴിക്കാം. 

അഞ്ച്...

മൂന്നോ നാലോ വെളുത്തുള്ളിയുടെ അല്ലി അരക്കപ്പ്​ പാലിൽ തിളപ്പിച്ച്​ തണുപ്പിച്ച ശേഷം കഴിക്കാം. പ്രാഥമിക ഘട്ടത്തിലുള്ള ആസ്​തമക്ക്​ ഇത്​ ഏറെ ഫലപ്രദമാണ്​. 

ആറ്...

ആസ്​തമക്കുള്ള വീട്ടുപ്രതിവിധികളിൽ ഒന്നാണ്​ കാപ്പി കുടി. ഒരു കപ്പ്​ ചൂടുകാപ്പി നിങ്ങളുടെ ശ്വാസനാളിയിലെ തടസം നീക്കുകയും മികച്ച രീതിയിൽ ശ്വാസോഛോസം നടത്താൻ സഹായിക്കുകയും ചെയ്യും.

ഏഴ്...

ദിവസവും ആപ്പിൾ കഴിച്ചാൽ ഡോക്ടറെ അകറ്റാം എന്നത്  വെറുതെയല്ല. ഔഷധഗുണങ്ങളുടെ കലവറയാണ് ആപ്പിൾ.  നിരവധി രോഗങ്ങളില്‍ നിന്നും ആപ്പിള്‍ സംരക്ഷിക്കുകയും ചെയ്യുന്നു.  ശ്വാസകോശത്തിന്‍റെ പ്രവര്‍ത്തനത്തിന് ആവശ്യമായ വിറ്റാമിന്‍ സി, ഇ എന്നിവ ധാരാളം അടങ്ങിയിട്ടുളള ഭക്ഷണമാണ് ആപ്പിള്‍. അതിനാല്‍ ശ്വാസകോശരോഗങ്ങള്‍ ഉളളവരും പ്രത്യേകിച്ച് ആസ്തമ രോഗികളും ആപ്പിള്‍ ധാരാളം കഴിക്കുക. 

എട്ട്...

ഒമേഗ-3 ഫാറ്റി ആസിഡുകളുടെ കലവറയാണ് വാല്‍നട്ട് (Walnuts). ഇവയ്ക്ക് ആസ്തമയെ ചെറുത്തുനിര്‍ത്താനുളള കഴിവുമുണ്ട്.