Asianet News MalayalamAsianet News Malayalam

ഈ 3 ഭക്ഷണങ്ങൾ ആസ്തമയുള്ളവർ ഒഴിവാക്കുക

ആസ്തമരോ​ഗികൾ നിർബന്ധമായും ഒഴിവാക്കേണ്ട ഒന്നാണ് മധുരപാനീയങ്ങൾ. മധുരപാനീയങ്ങൾ കുടിക്കുന്നത് കുട്ടികളില്‍ ആസ്ത്മയ്ക്ക് കാരണമായേക്കുമെന്ന് പഠനം. ഹാര്‍വര്‍ഡ് മെഡിക്കല്‍ സ്‌കൂളിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. പഴച്ചാറുകളും കോള പോലെയുള്ള പാനീയങ്ങളും കുട്ടിയുടെ ശ്വാസഗതിയെ പ്രതികൂലമായി ബാധിക്കുമെന്ന് കണ്ടെത്തിയിരിക്കുന്നത്. 

What foods to avoid if you have asthma?
Author
Trivandrum, First Published Mar 20, 2019, 6:59 PM IST

തുടക്കത്തിൽ കണ്ടെത്തിയാൽ പൂർണമായും നിയന്ത്രിക്കാവുന്ന രോ​ഗമാണ് ആസ്ത്മ. പാരമ്പര്യഘടകങ്ങളും പാരിസ്ഥിതിക പ്രശ്നങ്ങളുമാണ് ആസ്ത്മയ്ക്കുള്ള പ്രധാനകാരണങ്ങൾ. ഇൻഹേലർ രൂപത്തിലുള്ള മരുന്നുകളാണ് ആസ്ത്മ ചികിത്സയിൽ ഏറ്റവും പ്രധാനം. ആവശ്യമായ മരുന്നുകൾ തീരെ ചെറിയ അളവിൽ ശ്വാസനാളികളിലേക്ക് നേരിട്ട് എത്തിക്കുകയാണ് ഇൻഹേലറുകൾ ചെയ്യുന്നത്. ആസ്‌‌തമയുള്ളവർ ഭക്ഷണകാര്യത്തിൽ പ്രത്യേകം ശ്രദ്ധ നൽകേണ്ടതുണ്ട്.  

ആസ്മയുള്ളവർ പഴങ്ങളും, പച്ചക്കറികളും, ധാന്യങ്ങളും ധാരാളമായി കഴിച്ചാൽ ചുമ, നെഞ്ച് വേദന, ശ്വാസമുട്ടൽ എന്നിവ കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനത്തിൽ പറയുന്നു. പാരീസ് സർവ്വകലാശാലയിലെ ​ഗവേഷകരാണ് ആസ്മ എങ്ങനെ തടയാം എന്നതിനെ കുറിച്ചുള്ള പഠനം നടത്തിയത്. ആസ്മയുടെ തുടക്കം തടയുന്നതിൽ ആരോഗ്യകരമായ ഭക്ഷണരീതിയാണ് വേണ്ടതെന്ന് ​ഗവേഷകനായ റോലാണ്ട് ആൻഡ്രേറിയസോലോ പറഞ്ഞു. പഴങ്ങളും പച്ചക്കറികളും ഫൈബറും അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ കൂടുതലും കഴിക്കാൻ ശ്രമിക്കുക. 

What foods to avoid if you have asthma?

ആസ്മരോ​ഗികൾ ഉപ്പും പഞ്ചസാരയും ഉപയോ​ഗിക്കുന്നതിലൂടെ ആരോ​ഗ്യം കൂടുതൽ വഷളാവുകയുളളൂവെന്ന് ഗവേഷകൻ റോലാണ്ട് ആൻഡ്രേറിയസോലോ പറയുന്നു. അത് കൊണ്ട് തന്നെ ആസ്മ രോ​ഗികൾ ഉപ്പും പഞ്ചസാരയും പരമാവധി ഒഴിവാക്കാൻ ശ്രമിക്കണമെന്നും പഠനത്തിൽ പറയുന്നു. ആസ്‌‌തമയുള്ളവർ നിർബന്ധമായും ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

പ്രോസസ്ഡ് ഭക്ഷണങ്ങൾ...

പ്രോസസ്ഡ് ഭക്ഷണങ്ങൾ പൊതുവേ ആരോ​ഗ്യത്തിന് നല്ലതല്ല. ആസ്തമ രോ​ഗികൾ നിർബന്ധമായും ഒഴിവാക്കേണ്ട ഭക്ഷണങ്ങളിലൊന്നാണ് പ്രോസസ്ഡ് ഭക്ഷണങ്ങൾ. പ്രോസസ്ഡ് ഫുഡ് കഴിക്കുന്നത് രോ​ഗപ്രതിരോധശേഷിയെ ബാധിക്കാമെന്ന് പഠനം. സ്ഥിരമായി പ്രോസസ്ഡ് ഫുഡ്  കഴിക്കുന്നവരിൽ സെലിയാക് എന്ന രോ​ഗം പിടിപെടാമെന്ന് പഠനത്തിൽ പറയുന്നു. സംസ്കരിച്ച ഭക്ഷണങ്ങൾ കഴിക്കുന്നത് ചെറുകുടലിന്റെ പ്രവർത്തനത്തെ തകരാറിലാക്കാം. ജർമനിയിലെ ആസ്കു കിപ്പ് ഇൻസിറ്റിട്ട്യൂറ്റിലെ ​ഗവേഷകരാണ് പഠനം നടത്തിയത്.   

മധുരപാനീയങ്ങൾ ....

ആസ്തമരോ​ഗികൾ നിർബന്ധമായും ഒഴിവാക്കേണ്ട ഒന്നാണ് മധുരപാനീയങ്ങൾ. മധുരപാനീയങ്ങൾ കുടിക്കുന്നത് കുട്ടികളില്‍ ആസ്ത്മയ്ക്ക് കാരണമായേക്കുമെന്ന് പഠനം. ഹാര്‍വര്‍ഡ് മെഡിക്കല്‍ സ്‌കൂളിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. പഴച്ചാറുകളും കോള പോലെയുള്ള പാനീയങ്ങളും കുട്ടിയുടെ ശ്വാസഗതിയെ പ്രതികൂലമായി ബാധിക്കുമെന്ന് കണ്ടെത്തിയിരിക്കുന്നത്. ഏഴ് വയസ് മുതല്‍ ഒമ്പത് വയസ് വരെ പ്രായമുള്ള കുട്ടികളിലാണ് ആസ്ത്മയുണ്ടാവാന്‍ സാധ്യത കൂടുതല്‍. ബാല്യകാലത്ത് അമിതമായി മധുരപാനീയങ്ങള്‍ കുടിക്കുന്നതും കുട്ടികളെ ദോഷകരമായി ബാധിക്കുന്നു. 

What foods to avoid if you have asthma?

ബേക്കറി പലഹാരങ്ങൾ ....

 ബേക്കറി പലഹാരങ്ങൾ നിർബന്ധമായും ഒഴിവാക്കണം. ബേക്കറി പലഹാരങ്ങളിൽ കൃത്രിമമായ മധുരമാണ് ചേർക്കാറുള്ളത്.  വെജിറ്റബിൾ ഓയിൽ ഉപയോഗിച്ചു പാകം ചെയ്യുന്ന ഭക്ഷണം കഴിക്കാതിരിക്കുക. അതുപോലെ ഒരു തവണ ഉപയോഗിച്ച വെളിച്ചെണ്ണ വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കുന്ന ശീലം ഉപേക്ഷിക്കുക. പാൽ ഉൽപ്പന്നങ്ങൾ ആസ്തമയുള്ളവർ പൂർണമായും ഒഴിവാക്കുക. 
 


 

Follow Us:
Download App:
  • android
  • ios