Asianet News MalayalamAsianet News Malayalam

'ഷുഗര്‍' കൂടുന്നത് എങ്ങനെയാണ് കാഴ്ചയെ ബാധിക്കുന്നത്? അറിയേണ്ടത്...

പ്രമേഹം കണ്ണുകളെ ബാധിച്ചുതുടങ്ങുമ്പോള്‍ തന്നെ കാഴ്ചയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കണ്ടുതുടങ്ങാം. ഈ ഘട്ടത്തില്‍ തന്നെ ചികിത്സിക്കുകയാണെങ്കില്‍ ഒരുപക്ഷേ കാഴ്ച പരിപൂര്‍ണ്ണമായി നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് എത്താതെ രക്ഷപ്പെടാമെന്നാണ് ഡോക്ടര്‍മാര്‍ അറിയിക്കുന്നത്

what is diabetic eye things to know about this
Author
Trivandrum, First Published Sep 5, 2021, 3:15 PM IST

പ്രമേഹം (ഷുഗര്‍) പലപ്പോഴും കണ്ണിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നതായി നമുക്കെല്ലാം അറിയാം. കാലക്രമേണയാണ് ഇത് കാഴ്ചയെ ബാധിക്കുന്ന തരത്തിലേക്കെത്തുന്നത്. എന്നാല്‍ എങ്ങനെയാണ് പ്രമേഹം കണ്ണിനെ ബാധിക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? 

രക്തത്തിലെ ഷുഗര്‍ നില നിയന്ത്രണാതീതമായി നില്‍ക്കുമ്പോള്‍ അത് പിന്നീട് കണ്ണിലെ റെറ്റിന എന്ന ഭാഗത്തേക്ക് രക്തമെത്തിക്കുന്ന ചെറിയ സിരകളെ നശിപ്പിക്കുന്നു. ഇങ്ങനെയാണ് പ്രമേഹം കണ്ണിനെ പ്രതികൂലമായി ബാധിക്കുന്നത്. 

പ്രമേഹം കണ്ണുകളെ ബാധിച്ചുതുടങ്ങുമ്പോള്‍ തന്നെ കാഴ്ചയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കണ്ടുതുടങ്ങാം. ഈ ഘട്ടത്തില്‍ തന്നെ ചികിത്സിക്കുകയാണെങ്കില്‍ ഒരുപക്ഷേ കാഴ്ച പരിപൂര്‍ണ്ണമായി നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് എത്താതെ രക്ഷപ്പെടാമെന്നാണ് ഡോക്ടര്‍മാര്‍ അറിയിക്കുന്നത്. 

എന്നാല്‍ ഷുഗര്‍ നിയന്ത്രണത്തിലായിരിക്കുക എന്നത് തന്നെയാണ് ഇങ്ങനെ സംഭവിക്കാതിരിക്കാന്‍ പ്രധാനമായും ചെയ്യേണ്ടത്. അല്ലാത്ത പക്ഷം ചികിത്സയിലൂടെ കണ്ണിന്റെ ആരോഗ്യം തിരികെ കൊണ്ടുവരാന്‍ സാധ്യമല്ലെന്നും ഡോക്ടര്‍മാര്‍ അറിയിക്കുന്നു. 

 

what is diabetic eye things to know about this


പ്രമേഹരോഗികളില്‍ കാണപ്പെടുന്ന കണ്ണുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ പൊതുവില്‍ 'ഡയബറ്റിക് ഐ' എന്നാണ് വിളിക്കുന്നത്. ഇതില്‍ ഒരുകൂട്ടം അസുഖങ്ങള്‍ ഉള്‍പ്പെടുന്നുണ്ട്. 'ഡയബറ്റിക് റെറ്റിനോപ്പതി' എന്ന അസുഖമാണ് ഇതില്‍ ഏധികമായി കണ്ടുവരുന്നത്. ഇതുകഴിഞ്ഞാല്‍ 'ഡയബറ്റിക് മാക്കുലാര്‍ എഡീമ', 'കാറ്ററാക്ട്‌സ്' (തിമിരം), 'ഗ്ലൂക്കോമ' എന്നീ അസുഖങ്ങളും കണ്ടുവരുന്നു.

പ്രമേഹം നിയന്ത്രിക്കാനായില്ലെങ്കില്‍ പില്‍ക്കാലത്ത് ഒരിക്കലും വീണ്ടെടുക്കാനാവാത്ത വിധം കണ്ണിന്റെ ആരോഗ്യം നഷ്ടപ്പെടാം. ഇങ്ങനെ കണ്ണിന്റെ ആരോഗ്യം നഷ്ടപ്പെടാന്‍ സാധ്യതയുള്ള ചില രീതികളാണിനി സൂചിപ്പിക്കുന്നത്...

- കാഴ്ച മങ്ങുക 
- നിറങ്ങളെ തിരിച്ചറിയാനുള്ള ബുദ്ധിമുട്ട്. 
- കാഴ്ചയില്‍ വരകളോ പാടുകളോ വീഴുക. 
- രാത്രിയില്‍ കണ്ണ് കാണാതിരിക്കുക.

പ്രമേഹം മൂലം കണ്ണിന്റെ ആരോഗ്യം നഷ്ടപ്പെടാതിരിക്കാന്‍ ചില തയ്യാറെടുപ്പുകളാവാം. ഇതില്‍ ഏറ്റവും പ്രധാനം നേരത്തേ സൂചിപ്പിച്ചത് പോലെ പ്രമേഹം നിയന്ത്രണത്തിലാക്കുക എന്നത് തന്നെയാണ്. പതിവായി ബ്ലഡ് ഷുഗര്‍ പരിശോധിച്ച്, അത് നിയന്ത്രണത്തിലാണെന്ന് ഉറപ്പിക്കുക. ഇതിനൊപ്പം തന്നെ ഇടവേളകളില്‍ നേത്രരോഗ വിദഗ്ധരെ കണ്ട് കണ്ണിന്റെ ആരോഗ്യനിലയും പരിശോധനാവിധേയമാക്കുക. മറ്റ് ചിലത് കൂടി കൂട്ടത്തില്‍ കരുതാം... 

 

what is diabetic eye things to know about this

 

- പുകവലിക്കുന്ന ശീലമുണ്ടെങ്കില്‍ അതുപേക്ഷിക്കുക. 
- വ്യായാമം പതിവാക്കുക. 
- എല്ലാ വര്‍ഷവും കണ്ണുമായി ബന്ധപ്പെട്ട എല്ലാ പരിശോധനകളും നടത്തുക. 
- ഇലക്കറികളും, ഇല ചേര്‍ന്ന പച്ചക്കറികളും, ഫൈബര്‍ സമ്പുഷ്ടമായ ഭക്ഷണങ്ങളും ധാരാളമായി ഡയറ്റില്‍ ചേര്‍ക്കുക. 

പ്രമേഹവും കണ്ണിന്റെ ആരോഗ്യവും പതിവായി പരിശോധിച്ച് സുരക്ഷിതമായ സാഹചര്യമാണെന്ന് ഉറപ്പിക്കുന്നതിലൂടെ തന്നെ എല്ലാവിധ ആശങ്കകളും അകറ്റാന്‍ സാധിക്കും. അതിനാല്‍ ഇക്കാര്യങ്ങള്‍ക്ക് എപ്പോഴും മുന്‍തൂക്കം നല്‍കുക. ഒപ്പം ആരോഗ്യകരമായ ജീവിതരീതിയിലേക്ക് കടക്കുക. 

Also Read:- കൊവിഡ് 19 വൃക്കയെയും തകരാറിലാക്കാമെന്ന് പുതിയ പഠനം

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios