Asianet News MalayalamAsianet News Malayalam

പ്രമേഹവും സ്ട്രെസും തമ്മിലുള്ള ബന്ധം? ഡോക്ടർ പറയുന്നു

അനിയന്ത്രിതമായ സമ്മർദ്ദം നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. ഇത്  ശരീരഭാരം, ഉറക്കചക്രം എന്നിവയും മറ്റും ബാധിക്കും. പല പഠനങ്ങളും സമ്മർദ്ദവും പ്രമേഹവും തമ്മിലുള്ള ബന്ധത്തെ ഉയർത്തിക്കാട്ടിയിട്ടുണ്ട്.

what is the connection between diabetes and stress rse
Author
First Published Feb 6, 2023, 6:54 PM IST

പ്രമേഹരോ​ഗികൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് ആരോഗ്യകരമായി നിലനിർത്തേണ്ടത് വളരെ പ്രധാനമാണ്.  പ്രമേഹം നിയന്ത്രണവിധേയമല്ലെങ്കിൽ ചില ഗുരുതരമായ സങ്കീർണതകൾ ഉണ്ടാകാം. പ്രമേഹരോഗികൾക്ക് അനുയോജ്യമായ ഭക്ഷണക്രമം ശീലമാക്കേണ്ടതും പ്രധാനമാണ്. 

പലരും സാധാരണയായി രക്തത്തിലെ പഞ്ചസാരയുടെ അളവിൽ അവർ കഴിക്കുന്ന ഭക്ഷണത്തിന്റെ സ്വാധീനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. എന്നാൽ പ്രമേഹരോഗികൾ ശ്രദ്ധിക്കേണ്ട ഒരേയൊരു ഘടകം ഭക്ഷണക്രമമല്ല. ജീവിതശൈലി, ഭക്ഷണരീതി, ഭക്ഷണത്തിന്റെ സമയം, മാനസികാരോഗ്യം എന്നിവയും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ സ്വാധീനിക്കുന്നു. മതിയായ ശ്രദ്ധ ആവശ്യമുള്ള ഘടകങ്ങളിലൊന്നാണ് സമ്മർദ്ദം.

അനിയന്ത്രിതമായ സമ്മർദ്ദം നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. ഇത്  ശരീരഭാരം, ഉറക്കചക്രം എന്നിവയും മറ്റും ബാധിക്കും. പല പഠനങ്ങളും സമ്മർദ്ദവും പ്രമേഹവും തമ്മിലുള്ള ബന്ധത്തെ ഉയർത്തിക്കാട്ടിയിട്ടുണ്ട്.

പ്രമേഹവും സമ്മർദ്ദവും: എന്താണ് ബന്ധം?

നിങ്ങൾ സമ്മർദ്ദത്തിലായിരിക്കുമ്പോൾ ശരീരം ഹോർമോണുകൾ പുറപ്പെടുവിക്കുന്നു. ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വർദ്ധിപ്പിക്കും. ഇത് പ്രമേഹനിയന്ത്രണം പ്രയാസകരമാക്കും.

' പ്രമേഹരോഗികൾക്ക് സ്ട്രെസ് മാനേജ്മെന്റ് പ്രധാനമാണ്. കാരണം സമ്മർദ്ദം രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കും. ഒരു വ്യക്തി സമ്മർദ്ദത്തിലായിരിക്കുമ്പോൾ, രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവിന് കാരണമാകുന്ന ഹോർമോണുകൾ ശരീരം പുറത്തുവിടുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്താൻ ശ്രമിക്കുന്ന പ്രമേഹരോഗികൾക്ക് ഇത് പ്രശ്നമാകും. കൂടാതെ, കോർട്ടിസോൾ, അഡ്രിനാലിൻ തുടങ്ങിയ ഹോർമോണുകളുടെ അളവിന്റെ മാറ്റം രക്തത്തിലെ പഞ്ചസാരയുടെ അളവിനെ സമ്മർദ്ദം സ്വാധീനിക്കും. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ വർദ്ധിപ്പിക്കും...' - യഥാർത്ത് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ കൺസൾട്ടന്റ് സൈക്യാട്രിസ്റ്റാണ് ഡോ. സമന്ത് ദർശി പറയുന്നു. കൂടാതെ, സമ്മർദ്ദം പ്രമേഹമുള്ളവർക്ക് അവരുടെ ആരോഗ്യകരമായ ശീലങ്ങളിൽ ഉറച്ചുനിൽക്കുന്നത് ഏറെ ബുദ്ധിമുട്ടാക്കും.

പ്രമേഹമുള്ളവർക്ക് വിശ്രമം, വ്യായാമം, തെറാപ്പി തുടങ്ങിയ സാങ്കേതിക വിദ്യകളിലൂടെ സ്ട്രെസ് മാനേജ്മെന്റ് വളരെ പ്രധാനമാണെന്ന് ഡോ. ദർശി കൂട്ടിച്ചേർത്തു. ഇവ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും മെച്ചപ്പെട്ട രീതിയിൽ അവസ്ഥ നിയന്ത്രിക്കാനും സഹായിക്കും.

ചർമ്മസംരക്ഷണത്തിന് സഹായിക്കുന്ന അഞ്ച് ആയുർവേദ ചേരുവകൾ

 

Follow Us:
Download App:
  • android
  • ios