Asianet News MalayalamAsianet News Malayalam

സമ്മർദ്ദവും കാൽമുട്ടു വേദനയും തമ്മിലുള്ള ബന്ധം എന്താണ്? വിദ​ഗ്ധർ പറയുന്നത് ഇങ്ങനെ

വിട്ടുമാറാത്ത കാൽമുട്ടു വേദയ്ക്ക് പിന്നിൽ ദീർഘനാളായി അനുഭവിക്കുന്ന മാനസിക പിരിമുറുക്കമായിരിക്കാം. ദീര്‍ഘകാലം നീണ്ടു നില്‍ക്കുന്ന മാനസിക സമ്മര്‍ദ്ദം ആ വ്യക്തിയുടെ ന്യൂറോ എൻഡോക്രൈൻ സംവിധാനത്തെ തകിടം മറിക്കും. ഇത് വിട്ടുമാറാത്ത സന്ധിവേദനയിലേക്ക് നയിക്കാമെന്നും ഡോ ആഷിഷ് ചൗധരി പറയുന്നു.

What is the connection between stress and knee pain
Author
First Published Aug 10, 2024, 10:59 AM IST | Last Updated Aug 10, 2024, 11:04 AM IST

കാൽമുട്ടു വേദന പലരേയും അലട്ടുന്ന പ്രശ്നമാണ്. പല കാരണങ്ങൾ കൊണ്ട് കാൽമുട്ടു വേദന ഉണ്ടാകാം.  കാൽമുട്ടു വേദനയും മാനസികാരോഗ്യവും തമ്മിൽ ബന്ധമുണ്ടെന്ന കാര്യം പലർക്കും അറിയില്ല. മാനസിക സമ്മർദ്ദം ശാരീരികവും മാനസികവുമായ ആരോഗ്യത്തെ മാത്രമല്ല ബാധിക്കുക. ദീർഘകാലം നീണ്ടു നിൽക്കുന്ന മാനസിക സമ്മർദ്ദം ആ വ്യക്തിയുടെ ന്യൂറോ എൻഡോക്രൈൻ സംവിധാനത്തെ ബാധിക്കുന്നു. ഇത് വിട്ടുമാറാത്ത സന്ധിവേദനയിലേക്ക് നയിക്കാമെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടികാണിക്കുന്നു. 

' ഉത്കണ്ഠ വിവിധ ശാരീരിക ശോഷണത്തിനും പേശികളുടെ ബലഹീനതയ്ക്കും കാരണമാകുന്നു. ഇത് വേദനയെ കൂടുതൽ വഷളാക്കുന്നു. മൂന്നാമതായി, ഉത്കണ്ഠ കാരണം ശരീരത്തിൻ്റെ നാഡീവ്യൂഹം പിരിമുറുക്കത്തിലാകുന്നു. ഇത് രക്തക്കുഴലുകളുടെ സങ്കോചം ഉൾപ്പെടെയുള്ള ശാരീരിക മാറ്റങ്ങൾക്ക് കാരണമാകുന്നു...' - ആകാശ് ഹെൽത്ത് കെയർ പ്രൈവറ്റ് ലിമിറ്റഡിൻ്റെ ഓർത്തോപീഡിക്‌സ് ആൻഡ് ജോയിൻ്റ് റീപ്ലേസ്‌മെൻ്റ് മേധാവിയും മാനേജിംഗ് ഡയറക്ടറുമായ ഡോ ആഷിഷ് ചൗധരി പറയുന്നു.

വിട്ടുമാറാത്ത കാൽമുട്ടു വേദനയ്ക്ക് പിന്നിൽ ദീർഘനാളായി അനുഭവിക്കുന്ന മാനസിക പിരിമുറുക്കമായിരിക്കാം. ദീർഘകാലം നീണ്ടു നിൽക്കുന്ന മാനസിക സമ്മർദ്ദം ആ വ്യക്തിയുടെ ന്യൂറോ എൻഡോക്രൈൻ സംവിധാനത്തെ തകിടം മറിക്കും. ഇത് വിട്ടുമാറാത്ത സന്ധിവേദനയിലേക്ക് നയിക്കാമെന്നും അദ്ദേഹം പറഞ്ഞു. 

ഏറെ നാളായി അലട്ടുന്ന സമ്മർദം ആരോഗ്യത്തെ മേശമായി ബാധിക്കാം. ദീർഘകാലം നീണ്ടു നിൽക്കുന്ന സമ്മർദ്ദം കാലക്രമേണ ശരീരത്തിൽ തേയ്മാനം ഉണ്ടാക്കുന്നതിനും ഇടയാക്കുമെന്ന് വിദ​ഗ്ധർ പറയുന്നു. ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നത് സമ്മർദ്ദം കുറയ്ക്കുന്നതിന് സഹായിക്കും. ആരോഗ്യകരമായ ഭാരം നിലനിർത്തുക, പുകവലി ഒഴിവാക്കുക, ആരോ​ഗ്യകരമായ ഭക്ഷണം ശീലമാക്കുക എന്നിവയിലൂടെ സമ്മർദ്ദം കുറയ്‌ക്കാൻ സഹായിക്കും.

ദഹന പ്രശ്നങ്ങൾ തടയാൻ ശീലമാക്കാം വിറ്റാമിൻ ബി 1 അടങ്ങിയ ഭക്ഷണങ്ങൾ

 

Latest Videos
Follow Us:
Download App:
  • android
  • ios