Asianet News MalayalamAsianet News Malayalam

Health Tips : ദഹന പ്രശ്നങ്ങൾ തടയാൻ ശീലമാക്കാം വിറ്റാമിൻ ബി 1 അടങ്ങിയ ഭക്ഷണങ്ങൾ

വിറ്റാമിൻ ബി 1 അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്ന ആളുകൾക്ക് മലബന്ധം ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് ബിഎംസി ഗ്യാസ്ട്രോഎൻട്രോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.  വിറ്റാമിൻ ബി 1 അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് മൊത്തത്തിലുള്ള ദഹന ആരോഗ്യത്തിന് സഹായിക്കുമെന്നും ഗവേഷകർ കണ്ടെത്തി.
 

Vitamin B 1 foods to prevent constipation
Author
First Published Aug 10, 2024, 7:37 AM IST | Last Updated Aug 10, 2024, 8:16 AM IST

ഇന്ന് പലരിലും കണ്ട് വരുന്ന പ്രശ്നമാണ് മലബന്ധം. സമീകൃതാഹാരം കഴിക്കുകയും ധാരാളം വെള്ളം കുടിക്കുകയും ചെയ്യുന്നത് മലബന്ധം തടയാൻ സഹായിക്കും. വിറ്റാമിൻ ബി 1 അല്ലെങ്കിൽ തയാമിൻ ശരീരത്തിൻ്റെ പ്രവർത്തനം സുഗമമായി നിലനിർത്താൻ സഹായിക്കുന്ന ഒരു സുപ്രധാന പോഷകമാണ്. ഊർജം പ്രദാനം ചെയ്യുന്നതിലാണ് ഇതിൻ്റെ പ്രധാന പങ്ക്. നാം കഴിക്കുന്ന ആഹാരം നമ്മുടെ ദിവസം മുഴുവൻ ആവശ്യമായ ഊർജ്ജമായി പരിവർത്തനം ചെയ്യപ്പെടുന്നുവെന്ന് ഇത് ഉറപ്പാക്കുന്നു. മലബന്ധം തടയാൻ ഏറ്റവും മികച്ച പോഷകമാണ് വിറ്റാമിൻ ബി 1.

വിറ്റാമിൻ ബി 1 അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്ന ആളുകൾക്ക് മലബന്ധം ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് ബിഎംസി ഗ്യാസ്ട്രോഎൻട്രോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.  വിറ്റാമിൻ ബി 1 അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് മൊത്തത്തിലുള്ള ദഹന ആരോഗ്യത്തിന് സഹായിക്കുമെന്നും ഗവേഷകർ കണ്ടെത്തി.

വിറ്റാമിൻ ബി 1 അടങ്ങിയ ഭക്ഷണങ്ങൾ

ബ്രൗൺ റൈസ്

പോഷക​ഗുണങ്ങൾ ഏറ്റവും കൂടുതലുളളത് തവിടുളള ചുവന്ന അരിയിലാണ്. ഫൈബർ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ചുവന്ന അരി ശരീരഭാരം കുറയ്ക്കാൻ ഫലപ്രദമാണ്. ഇത് വിശപ്പിനെ നിയന്ത്രിക്കും. അതുവഴി വണ്ണം കുറയ്ക്കാം. 

പയർ വർ​ഗങ്ങൾ

പയർ വർ​ഗങ്ങളിൽ തയാമിൻ അടങ്ങിയിരിക്കുന്നു. ഇതും മലബന്ധ പ്രശ്നം തടയുന്നതിന് സഹായിക്കുന്നു.  

നട്സ്

ദിവസവും ഒരു പിടി നട്സ് കഴിക്കുന്നത് വിവിധ ദഹനപ്രശ്നങ്ങൾ അകറ്റുന്നതിന് സഹായിക്കുന്നു. ബദാം, വാൽനട്ട് എന്നിവയിൽ മറ്റ് നട്സുകളെ അപേക്ഷിച്ച് നാരുകൾ കൂടുതലാണ്.  മലബന്ധം ഒഴിവാക്കാൻ മികച്ച ഭക്ഷണമാണ് നട്സ്.

പാലക് ചീര

തയാമിൻ ധാരാളമായി അടങ്ങിയിരിക്കുന്ന ചീര മലബന്ധം മാത്രമല്ല വിവിധ ദഹനപ്രശ്നങ്ങൾ അകറ്റുന്നതിന് സഹായിക്കുന്നു. 

തണ്ണിമത്തൻ

തണ്ണിമത്തനിൽ ജലാംശം കൂടുതലുള്ളതും തയാമിൻ അടങ്ങിയതുമായ ഒരു പഴമാണ്. മലബന്ധ പ്രശ്നം തടയാൻ തണ്ണിമത്തൻ ജ്യൂസായോ അല്ലാതെയോ കഴിക്കാം. 

മുലയൂട്ടൽ സ്തനാർബുദ സാധ്യത കുറയ്ക്കുമോ? പഠനം പറയുന്നത്
 

Latest Videos
Follow Us:
Download App:
  • android
  • ios