ആരോഗ്യകരമായ ജീവിതം മുന്നോട്ട് നയിക്കാന്‍ ആഗ്രഹിക്കുന്നവര്‍ കരളിന്റെ ആരോഗ്യം പരിപാലിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. നമ്മുടെ ദൈനംദിന ജീവിതശൈലിയിലെ ചില മാറ്റങ്ങൾ കരളിനെ ബാധിക്കുന്ന വിവിധ പ്രശ്നങ്ങൾക്ക് കാരണമായേക്കാം, ആത്യന്തികമായി ഫാറ്റി ലിവർ രോഗത്തിലേക്കും സിറോസിസിലേക്കും നയിക്കുന്നു.  

ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് കരൾ. ടോക്‌സിനുകൾ പുറന്തള്ളാൻ കരൽ സഹായിക്കുന്നു. ദോഷകരമായ വസ്തുക്കളിൽ നിന്ന് രക്തം ഫിൽട്ടർ ചെയ്ത് ശുദ്ധീകരിച്ച് വിഷാംശം ഇല്ലാതാക്കുന്നതിന് കരൾ സഹായിക്കുന്നു. ആരോഗ്യകരമായ ജീവിതം മുന്നോട്ട് നയിക്കാൻ ആഗ്രഹിക്കുന്നവർ കരളിന്റെ ആരോഗ്യം പരിപാലിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. നമ്മുടെ ദൈനംദിന ജീവിതശൈലിയിലെ ചില മാറ്റങ്ങൾ കരളിനെ ബാധിക്കുന്ന വിവിധ പ്രശ്നങ്ങൾക്ക് കാരണമായേക്കാം, ആത്യന്തികമായി ഫാറ്റി ലിവർ രോഗത്തിലേക്കും സിറോസിസിലേക്കും നയിക്കുന്നു. 

കരളിനെ എങ്ങനെ ആരോഗ്യകരമായി നിലനിർത്താം?

ആഴ്ചയിൽ 150 മിനിറ്റെങ്കിലും വേഗത്തിലുള്ള നടത്തം ശീലമാക്കുക.
ചായ, കാപ്പി എന്നിവ ഒഴിവാക്കാം.
മദ്യവും പുകയിലയും ഒഴിവാക്കുക.
നല്ല ഉറക്കം കിട്ടുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. ദിവസത്തിൽ 7 മണിക്കൂറെങ്കിലും ഉറങ്ങുക.
ഹെപ്പറ്റൈറ്റിസ് ബി വാക്സിൻ ഷോട്ട്/ബൂസ്റ്റർ എടുക്കുക.
പഞ്ചസാരയും അൾട്രാ പ്രോസസ് ചെയ്ത ഭക്ഷണവും (പാക്കേജ് ചെയ്ത ഭക്ഷണങ്ങൾ) പരിമിതപ്പെടുത്തുക.
പഞ്ചസാര ചേർത്ത പാനീയങ്ങൾ ഒഴിവാക്കുക.
ഭാരം കുറയ്ക്കുക. (കൃത്യമായ ശരീരഭാരം നിലനിർത്തുക. ഇതിലൂടെ നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ പോലുള്ള കരൾ രോഗങ്ങളെ ചെറുക്കാൻ സാധിക്കും. അമിതശരീരഭാരം ഫാറ്റി ലിവർ ഉണ്ടാകാൻ കാരണമാകും.)
മെഡിറ്ററേനിയൻ ഭക്ഷണക്രമം പിന്തുടരുക (പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പയർവർഗ്ഗങ്ങൾ, പരിപ്പ്, വിത്തുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ പോലുള്ള ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക).

ലിവർ കാൻസർ ; ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങൾ

Asianet News Live | Cusat Stampede | കുസാറ്റ് അപകടം | ഏഷ്യാനെറ്റ് ന്യൂസ് ലൈവ് | #Asianetnews