Asianet News MalayalamAsianet News Malayalam

ഫാറ്റി ലിവർ തടയാൻ കഴിക്കേണ്ടത് എന്തൊക്കെ?

ഇലക്കറികളിൽ കാണപ്പെടുന്ന നൈട്രേറ്റ് പോലുള്ള സംയുക്തങ്ങൾ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാൻ സഹായിക്കുന്നു. ബ്രൊക്കോളി, ചീര പോലുള്ളവ ധാരാളം കഴിക്കുക.
 

what to eat to prevent fatty liver diseases
Author
First Published Dec 8, 2023, 2:53 PM IST

കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞ് കൂടുന്ന രോ​ഗാവസ്ഥയാണ് ഫാറ്റി ലിവർ. മദ്യപിക്കുന്നവരിൽ മാത്രമല്ല, അമിതമായി ഭക്ഷണം കഴിക്കുന്നവരിലും ഫാറ്റി ലിവർ കണ്ടുവരുന്നു. ഫാറ്റി ലിവർ സാധ്യത കുറയ്ക്കാൻ ചില ഭക്ഷണങ്ങൾ സഹായിക്കും.

ഒന്ന്...

സാൽമൺ, ട്യൂണ തുടങ്ങിയ മത്സ്യങ്ങളിൽ ഒമേഗ -3 ഫാറ്റി ആസിഡുകൾ ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. ഇത് ഫാറ്റി ലിവർ സാധ്യത കുറയ്ക്കുന്നു. ഈ മത്സ്യങ്ങൾ കരളിലെ കൊഴുപ്പ് കുറയ്ക്കാനും ശരീരത്തിലെ നല്ല കൊളസ്ട്രോളിന്റെ (എച്ച്ഡിഎൽ) അളവ് വർദ്ധിപ്പിക്കാനും ട്രൈഗ്ലിസറൈഡിന്റെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു.

രണ്ട്...

ഇലക്കറികളിൽ കാണപ്പെടുന്ന നൈട്രേറ്റ് പോലുള്ള സംയുക്തങ്ങൾ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാൻ സഹായിക്കുന്നു. ബ്രൊക്കോളി, ചീര പോലുള്ളവ ധാരാളം കഴിക്കുക.

മൂന്ന്...

ശരീരഭാരം കുറയ്ക്കാനും ശരീരത്തിലെ അമിത കൊഴുപ്പ് കുറയ്ക്കുന്നതിനും മികച്ചതാണ് വെളുത്തുള്ളി.ദിവസവും വെറും വയറ്റിൽ വെളുത്തുള്ളി ചതച്ചരച്ച് കഴിക്കുന്നതും കരളിന് നല്ലതാണ്.

നാല്...

ഫാറ്റി ലിവർ തടയാൻ കാപ്പി സഹായകമാണ്. കാരണം ഇതിലെ കഫീൻ അസാധാരണമായ കരൾ എൻസൈമുകളുടെ എണ്ണം കുറയ്ക്കാൻ സഹായിക്കുന്നു. കരൾ തകരാറും വീക്കവും കുറയ്ക്കാനും ഇത് സഹായിക്കുന്നു.

അഞ്ച്...

ഔഷധ ഗുണങ്ങളുള്ള ബയോ ആക്റ്റീവ് സംയുക്തങ്ങൾ അടങ്ങിയ വളരെ സാധാരണയായി ഉപയോഗിക്കുന്ന ഒരു സുഗന്ധവ്യഞ്ജനമാണ് മഞ്ഞൾ. മഞ്ഞളിലെ ഒരു സജീവ ഘടകമാണ് കുർകുമിൻ. ഇത് ഫാറ്റി ലിവർ രോ​ഗ സാധ്യത കുറയ്ക്കും.

ആറ്...

ആരോഗ്യകരമായ കരളിന് ഏത് ഭക്ഷണക്രമത്തിലും ഓട്‌സ് പോലുള്ള നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ നിർബന്ധമാണ്. അവ കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കാൻ മാത്രമല്ല, ട്രൈഗ്ലിസറൈഡിന്റെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു.

പേരയ്ക്ക വണ്ണം കുറയ്ക്കാൻ സഹായിക്കുമോ?

 

 

Latest Videos
Follow Us:
Download App:
  • android
  • ios