ചില ബ്ലഡ് ​ഗ്രൂപ്പുകാർക്ക് വണ്ണം കുറയ്‌ക്കാൻ നല്ലതെന്നു പറയുന്ന ആഹാരം മ‌റ്റ് ചില ഗ്രൂപ്പുകാർക്ക് വണ്ണം കുറയ്‌ക്കാൻ പര്യാപ്‌തമല്ലെന്ന് അമേരിക്കൻ പ്രസിദ്ധീകരണമായ 'ക്ലിനിക്കൽ ന്യൂട്രീഷ്യ' നിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. 

ഡയറ്റും വ്യായാമവുമെല്ലാം ചെയ്തിട്ടും ഭാരം കുറയുന്നില്ലെന്ന് പരാതി പറയുന്നവരാണ് ഇന്ന് അധികം പേരും. ഭാരം കൂടുന്നതിന് പ്രധാനമായും ആഹാരം മാത്രമല്ല കാരണം. പുതിയ തലമുറ ജോലികളും അവയുടെ തരവും അതിന് കാരണമാകാം.

ഏത് ഷി‌ഫ്‌റ്റിലാണ് ജോലി ചെയ്യുന്നത് എന്നതും, നന്നായി ഉറങ്ങുന്നുണ്ടോ എന്നതും ശരീരഭാരം കൂടാൻ കാരണമാകാവുന്ന ചില വസ്‌തുതകളാണ്. ഇവയോടൊപ്പം തന്നെ പ്രധാനമായ ഒരു വസ്‌തുത കൂടി ഗവേഷകർ ഇപ്പോൾ കണ്ടെത്തിയിരിക്കുകയാണ്. നമ്മുടെ രക്തഗ്രൂപ്പ്.

പലതരം രക്തഗ്രൂപ്പുകൾ രോഗത്തെ പ്രതിരോധിക്കുന്നതിനോ എളുപ്പം ബാധിക്കുന്നതിനോ കാരണമാകാം. ഇത് ശരീരഭാരം കുറയ്‌ക്കാനുള‌ള ശ്രമങ്ങളെ ബാധിക്കാം.

ചില ബ്ലഡ് ​ഗ്രൂപ്പുകാർക്ക് വണ്ണം കുറയ്‌ക്കാൻ നല്ലതെന്നു പറയുന്ന ആഹാരം മ‌റ്റ് ചില ഗ്രൂപ്പുകാർക്ക് വണ്ണം കുറയ്‌ക്കാൻ പര്യാപ്‌തമല്ലെന്ന് അമേരിക്കൻ പ്രസിദ്ധീകരണമായ ക്ലിനിക്കൽ ന്യൂട്രീഷ്യനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. പിഎൽഒഎസ് നടത്തിയ മ‌റ്റൊരു പഠനത്തിൽ ചില തരം നിയന്ത്രിതമായ ഭക്ഷണങ്ങൾ ആളുകളിൽ വണ്ണംകുറയാൻ സഹായിക്കുന്നുണ്ടെന്നാണ് പറയുന്നത്. 

എന്നാൽ അതിൽ രക്തഗ്രൂപ്പ് അടിസ്ഥാനമാക്കിയല്ല ഫലങ്ങൾ ഉണ്ടായത്. മ‌റ്റ് പഠനങ്ങളിലും ശരീരഭാരം കുറയ്‌ക്കാനുള‌ള ആഹാരവും രക്തഗ്രൂപ്പുകളും തമ്മിൽ ബന്ധം കണ്ടെത്താനായില്ലെന്നും പറയുന്നു. രക്ത​ഗ്രൂപ്പ് അനുസരിച്ച് ശരീരഭാരം കുറയ്ക്കാൻ നിങ്ങൾ എന്ത് കഴിക്കണമെന്നതിനെ കുറിച്ചാണ് താഴേ പറയുന്നത്...

എ ഗ്രൂപ്പ്...

എ ഗ്രൂപ്പ് രക്തമുള്ള ആളുകൾ വെജിറ്റേറിയൻ ‌ഭക്ഷണങ്ങൾ കൂടുതൽ കഴിക്കമെന്നാണ് പഠനത്തിൽ പറയുന്നത്. ശുദ്ധവും ജൈവവുമായ ഭക്ഷണങ്ങൾ ഉൾപ്പെടുത്താൻ ശ്രമിക്കുക.

ബി ​ഗ്രൂപ്പ്...

ടൈപ്പ് ബി രക്തമുള്ള ആളുകൾ ഇലക്കറികൾ, പഴം, പാൽ, മുട്ട എന്നിവ ഉൾപ്പെടെയുള്ള ഭക്ഷണങ്ങൾ കഴിക്കാൻ നിർദ്ദേശിക്കുന്നു. ധാന്യം, ഗോതമ്പ്, പയറ്, തക്കാളി, നിലക്കടല, എള്ള്, ചിക്കൻ എന്നിവ ഈ രക്തഗ്രൂപ്പിലെ ആളുകൾ ഒഴിവാക്കണം.

ഒ ​ഗ്രൂപ്പ്...

ഒ ​ഗ്രൂപ്പ്​ രക്തമുള്ള ആളുകൾ ഉയർന്ന പ്രോട്ടീൻ ഉള്ള ഭക്ഷണം കഴിക്കാൻ നിർദേശിക്കുന്നു. മാംസം, പച്ചക്കറികൾ, പഴങ്ങൾ, മത്സ്യം എന്നിവ കൂടുതൽ ഉൾപ്പെടുത്തുക. 

എബി ഗ്രൂപ്പ്....

 പനീർ, പാൽ വിഭവങ്ങൾ, ഇലക്കറികൾ, കടൽ വിഭവങ്ങൾ എന്നിവ കഴിക്കാം. എന്നാൽ കഫീൻ, മദ്യം, ​ഗ്രിൽഡ് ചിക്കൻ എന്നിവ പരമാവധി ഒഴിവാക്കുക.

ഈ ഭക്ഷണങ്ങൾ കഴിക്കൂ; ഗര്‍ഭകാലത്തെ മലബന്ധം അകറ്റാം