സാധാരണയായി ആരോഗ്യമുള്ള സ്ത്രീകളിൽ നോർമൽ പ്രസവം അസാധ്യമാകുമ്പോഴാണ് സിസേറിയന്‍  ചെയ്യാറുള്ളത്. ഗര്‍ഭപാത്രം തുറന്ന് വയറുവഴി കുഞ്ഞിനെ പുറത്തെടുക്കുന്ന ശസ്ത്രക്രിയയാണ് സിസേറിയന്‍.ഇന്ന് കൂടുതൽ പേരും സിസേറിയൻ ചെയ്യാനാണ് താൽപര്യം കാണിക്കുന്നത്.

 സിസേറിയൻ കഴിഞ്ഞ് എന്തൊക്കെ ചെയ്യാം ചെയ്യരുത് എന്നിങ്ങനെയുള്ള സംശയങ്ങൾ നിരവധിയാണ്. ഇതിൽ വളരെ പ്രധാനപ്പെട്ട സംശയമാണ് സിസേറിയന് ശേഷം എപ്പോള്‍ ലൈംഗികബന്ധത്തിലേര്‍പ്പെടാം. സിസേറിയന്‍ കഴിഞ്ഞ് കുറഞ്ഞത് ആറാഴ്ച കഴിഞ്ഞേ ലൈംഗിക ബന്ധത്തിലേർപ്പെടാൻ പാടുള്ളൂവെന്ന് ഗൈനക്കോളജിസ്റ്റായ ഡോ. ബ്രയാൻ ലെവിൻ പറയുന്നു. 

ഈ സമയം കൊണ്ടേ ശരീരം പഴയ രൂപത്തിലേക്ക് തിരിച്ചുവരികയുള്ളൂ. ഇതിനുമുമ്പ് ബന്ധപ്പെട്ടാല്‍ വേദനയും അണുബാധയും ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്നും അദ്ദേഹം പറയുന്നു. സിസേറിയന് ശേഷം തീര്‍ച്ചയായും ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഉപയോഗിക്കണമെന്നും ഡോ. ബ്രയാൻ പറയുന്നു.

ആറാഴ്ചയ്ക്കു ശേഷം നിര്‍ബന്ധമായും പരിശോധന നടത്തുകയും ഡോക്ടറെ കണ്ട് മറ്റ് പ്രശ്നങ്ങളൊന്നുമില്ലെന്ന് ഉറപ്പ് വരുത്തുകയും വേണം. സിസേറിയന് ശേഷം ഉചിതമായ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ സ്വീകരിക്കുകയും വേണമെന്നും അദ്ദേഹം പറയുന്നു. സിസേറിയന്‍ കഴിഞ്ഞ് ലഘു വ്യായാമങ്ങൾ ചെയ്യുന്നത് വളരെ നല്ലതാണെന്നും അദ്ദേഹം പറയുന്നു. സിസിആർഎം ന്യൂയോർക്ക് ഫെർട്ടിലിറ്റി ക്ലിനിക്കിന്റെ ഡയറക്ടർ കൂടിയാണ് ഡോ. ബ്രയാൻ.