കൊവിഡ് വാക്സിൻ ഉപയോ​ഗം നിർബന്ധമാക്കരുതെന്ന് ലോകാരോ​ഗ്യ സംഘടന. വാക്സിന്‍ നിര്‍ബന്ധമാക്കുന്നത് തെറ്റായ വഴിയാണെന്നും അതിന്റെ ഗുണവശങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവല്‍കരിക്കുകയാണ് വേണ്ടതെന്നും ലോകാരോഗ്യസംഘടന രോഗപ്രതിരോധവിഭാഗം മേധാവി കെയ്റ്റ് ഒബ്രിയന്‍ പറഞ്ഞു.

കൊറോണ വൈറസിനെതിരെയുള്ള വാക്‌സിനേഷന്‍ ക്യാമ്പയ്‌നുകള്‍ എങ്ങനെ നടത്തണമെന്ന് രാജ്യങ്ങളെ ബോധവത്കരിക്കുമെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. രോഗത്തിനെതിരെ പ്രതിരോധ കുത്തിവയ്പ്പുകള്‍ എടുക്കുന്നത് നിര്‍ബന്ധമാക്കുന്നത് തെറ്റായ മാര്‍ഗം തെരഞ്ഞെടുക്കുന്നതിന് സമം ആയിരിക്കുമെന്നും യുഎന്‍ ആരോഗ്യ ഏജൻസി നിര്‍ദ്ദേശിക്കുന്നു.

ഏതെങ്കിലും രാജ്യങ്ങള്‍ വാക്സിനേഷനുകള്‍ നിര്‍ബന്ധമാക്കുമെന്ന് കരുതുന്നില്ലെന്നും അവര്‍ വ്യക്തമാക്കി. ആരോഗ്യപ്രവര്‍ത്തകരുടേയും രോഗികളുടെയും സുരക്ഷയ്ക്കായി വാക്സിനേഷൻ ആവശ്യമായി വരുന്നതോ അല്ലെങ്കിൽ ശ്വസന സാങ്കേതിക വിദഗ്ധർ, ആശുപത്രികളിലെ തീവ്രപരിചരണ ചികിത്സകൾ എന്നിവ പോലുള്ള ചില കാര്യങ്ങള്‍ ആവശ്യമായിരിക്കാമെന്നും കെയ്റ്റ് പറഞ്ഞു.

വാക്സിൻ പുറത്തുവന്നത് വളരെ നല്ലൊരു വാര്‍ത്ത തന്നെയാണ്. എതിരാളിയായ സൂക്ഷ്മജീവിക്കെതിരെ മനുഷ്യന്റെ ഉത്സാഹവും സാമര്‍ത്ഥ്യത്തിന്റെയും വിജയമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.