ലോകാരോഗ്യ സംഘടന പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ട് വീട്ടിലിലിരുന്ന് ജോലി ചെയ്യുമെന്നാണ് ടെഡ്രോസ് ട്വീറ്റ് ചെയ്തത്. 

കൊവിഡ് പോസീറ്റീവായി സ്ഥിരീകരിക്കപ്പെട്ട വ്യക്തിയുമായി താന്‍ സമ്പർക്കത്തിൽ വന്നതായി റിപ്പോര്‍ട്ട് ലഭിച്ചെന്ന് ലോകാരോഗ്യ സംഘടനാ തലവന്‍ ടെഡ്രോസ് അഥനോം ഗെബ്രിയേസസ്. എന്നാല്‍ കൊവിഡ് ലക്ഷണങ്ങള്‍ അനുഭവപ്പെട്ടിട്ടില്ലെന്നും ആരോഗ്യവാനായിരിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു. 

വരും ദിവസങ്ങളില്‍ താന്‍ ക്വാറന്റീനിലായിരിക്കും എന്നും അദ്ദേഹം പറഞ്ഞു. ലോകാരോഗ്യ സംഘടന പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ട് വീട്ടിലിലിരുന്ന് ജോലി ചെയ്യുമെന്നാണ് ടെഡ്രോസ് ട്വീറ്റ് ചെയ്തത്. 

Scroll to load tweet…

നാമെല്ലാവരും ആരോഗ്യ മാര്‍ഗ്ഗനിര്‍ദ്ദേശം പാലിക്കേണ്ടത് വളരെ പ്രധാനമാണ്. ഇങ്ങനെയാണ് നമ്മള്‍ കൊവിഡ് 19 വ്യാപനത്തിന്റെ ശൃംഖലകള്‍ തകര്‍ക്കുകയും വൈറസിനെ അടിച്ചമര്‍ത്തുകയും അതു വഴി ആരോഗ്യ സംവിധാനങ്ങളെ സംരക്ഷിക്കുകയും ചെയ്യേണ്ടതെന്നും ടെഡ്രോസ് ട്വീറ്റ് ചെയ്തു. 

Scroll to load tweet…

Also Read: വാക്സിന്‍ വിതരണത്തില്‍ തുല്യത ഉറപ്പാക്കണമെന്ന് ലോകാരോഗ്യ സംഘടന...