Asianet News MalayalamAsianet News Malayalam

ഈ വര്‍ഷം അവസാനത്തിന് മുന്‍പ് കൊവിഡിന് വാക്സിന്‍ ലഭ്യമായേക്കും: ലോകാരോഗ്യ സംഘടന

അതേ സമയം മലേറിയയ്ക്കെതിരെ പ്രയോഗിക്കുന്ന ഹൈഡ്രോക്ലോറോക്വിന്‍ കൊവിഡ് മരണം തടയും എന്നതിന് കൃത്യമായ ഒരു തെളിവും ഗവേഷണങ്ങളില്‍ നിന്നും ലഭിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന

WHO hopeful covid 19 vaccines could be availabl before end of this year
Author
Geneva, First Published Jun 18, 2020, 10:56 PM IST

ജനീവ: ഈ വര്‍ഷം അവസാനത്തിന് മുന്‍പ് കൊവിഡിനെതിരായ വാക്സിന്‍ വികസിപ്പിക്കാന്‍ സാധിച്ചേക്കുമെന്ന് ലോകാരോഗ്യ സംഘടന. ലോകാരോഗ്യ സംഘടനയിലെ മുഖ്യ ശാസ്ത്രഞ്ജ ഡോ. സൌമ്യ സ്വാമിനാഥനാണ് ജനീവയില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ ഈകാര്യത്തില്‍ പ്രതീക്ഷ പ്രകടിപ്പിച്ചത്. കൊറോണ മരുന്ന് പരീക്ഷണങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കാന്‍ വിളിച്ച വാര്‍ത്ത സമ്മേളനത്തിലായിരുന്നു ലോകാരോഗ്യ സംഘടന വാക്സിന്‍ സംബന്ധിച്ച് വിശ്വാസം പ്രകടിപ്പിച്ചത്.

അതേ സമയം മലേറിയയ്ക്കെതിരെ പ്രയോഗിക്കുന്ന ഹൈഡ്രോക്ലോറോക്വിന്‍ കൊവിഡ് മരണം തടയും എന്നതിന് കൃത്യമായ ഒരു തെളിവും ഗവേഷണങ്ങളില്‍ നിന്നും ലഭിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടനയിലെ മുഖ്യ ശാസ്ത്രഞ്ജ അറിയിച്ചു.

കൊവിഡിനെതിരായ വാക്സിനെക്കുറിച്ച് സംസാരിച്ച ഇവര്‍, പത്തോളം വാക്സിനുകള്‍ ഇപ്പോള്‍ തയ്യാറാണ് ഇവ ഇപ്പോള്‍ മനുഷ്യനില്‍ പ്രയോഗിക്കാവുന്ന വിധത്തില്‍ തയ്യാറാണ്. ഇതില്‍ മൂന്ന് വാക്സിന്‍ എങ്കിലും വാക്സിന്‍റെ പ്രവര്‍ത്തനക്ഷമത അളക്കുന്ന മൂന്നാംഘട്ടത്തില്‍ എത്തുമെന്നാണ് പ്രതീക്ഷ എന്ന് സൂചിപ്പിച്ചു. ഇതില്‍ പ്രതീക്ഷയും ശുഭാപ്തി വിശ്വാസവും ഉണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ വാക്സിന്‍ ഉണ്ടാക്കുക എന്നത് വളരെ സങ്കീര്‍ണ്ണമായ ഒരു പ്രക്രിയയാണ്. അതില്‍ പല അസ്ഥിരമായ പ്രശ്നങ്ങളും ഉണ്ട്. എന്നാല്‍ ഏറ്റവും നല്ലകാര്യം നമ്മുക്ക് ഇപ്പോള്‍ വാക്സിനായി മാറാന്‍ സാധ്യതയുള്ള ഏറെ കണ്ടുപിടുത്തങ്ങള്‍ പലമേഖലകളിലായി നടന്നു കഴിഞ്ഞു. 

ഇവ എല്ലാം തികഞ്ഞ ഒരു വാക്സിനായി രൂപപ്പെടുത്തുവവാണ് ഇപ്പോള്‍ ലോകാരോഗ്യ സംഘടനയുടെ ഊന്നല്‍, നമ്മള്‍ ഭാഗ്യവന്മാര്‍ ആണെങ്കില്‍ ഈ വര്‍ഷം അവസാനം രണ്ട് വാക്സിനുകള്‍ എങ്കിലും എല്ലാ പരീക്ഷണവും പൂര്‍ത്തിയാക്കി  ഇറങ്ങും - ഡോ. സൌമ്യ സ്വാമിനാഥന്‍ പറയുന്നു.

ലോകാരോഗ്യസംഘടന നേതൃത്വം നല്‍കുന്ന ക്ലിനിക്കല്‍ ട്രയല്‍ ഡാറ്റ സെഫ്റ്റി മോണിറ്ററിംഗ് കമ്മിറ്റി വിവിധ പരീക്ഷണഫലങ്ങള്‍ പരിശോധിച്ചാണ് ഹൈഡ്രോക്ലോറോക്വിന്‍ കൊവിഡ് മരണനിരക്ക് കുറയ്ക്കുന്നതില്‍ കാര്യമായ പങ്ക് വഹിക്കുന്നില്ലെന്ന് കണ്ടെത്തിയത് എന്നും ഡോ. സൌമ്യ സ്വാമിനാഥന്‍ അറിയിച്ചു.

Follow Us:
Download App:
  • android
  • ios