കൊവിഡിന്റെ ഉറവിടം കണ്ടെത്താന്‍ ലോകാരോഗ്യ സംഘടന ചൈനയിലേക്ക്. അടുത്ത ആഴ്ചയാണ് സംഘം ചൈനയിലെത്തുക. ചൈനയിലെ ലാബില്‍ നിന്നാണ് വൈറസ്‌ ഉണ്ടായതെന്ന ആരോപണങ്ങള്‍ക്കിടെയാണ് ഉറവിടം കണ്ടെത്താൻ ലോകാരോഗ്യ സംഘടന  വിദഗ്ധ സംഘത്തെ ചൈനയിലേക്ക് അയയ്ക്കുന്നത്.

'' വൈറസിന്റെ ഉറവിടം കണ്ടെത്തേണ്ടത് വളരെ പ്രധാനമാണ്.  വൈറസ് എങ്ങനെ ആരംഭിച്ചുവെന്നും മറ്റ് കാര്യങ്ങളെ കുറിച്ചും കൂടുതൽ  മനസ്സിലാക്കിയാൽ വൈറസിനെതിരെ വളരെ ശക്തമായി തന്നെ പോരാടാനാകും-  ” ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.

ഞങ്ങൾ അടുത്തയാഴ്ച ഒരു ടീമിനെ ചൈനയിലേക്ക് അയയ്‌ക്കും. അത് വൈറസ് എങ്ങനെ ആരംഭിച്ചുവെന്നും ഭാവിയിൽ നമുക്ക് എന്തുചെയ്യാനാകുമെന്നും മനസ്സിലാക്കുന്നതിലേക്കും നയിക്കുമെന്നാണ് ഞങ്ങൾ കരുതുന്നതെന്നും 
അദ്ദേഹം പറഞ്ഞു. 

ചൈനയിലെ ഒരു ലബോറട്ടറിയിൽ നിന്നാണ് വൈറസ് ഉണ്ടായതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോയും മുമ്പ് പറഞ്ഞിരുന്നു. എന്നാല്‍ ഈ ആരോപണം ചൈന നിഷേധിക്കുകയും ചെയ്തിരുന്നു.

കൊവിഡ് 19: ഉമിനീര്‍ കണങ്ങള്‍ 13 അടി വരെ സഞ്ചരിക്കും; പുതിയ പഠനം...