Asianet News MalayalamAsianet News Malayalam

ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കണമെന്ന് പറയുന്നതിന്റെ കാരണം ഇതാണ്

ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണം ഡിപ്രഷനും ഉത്കണ്ഠയും കുറയ്ക്കാൻ സഹായിക്കുന്നു. ആഴ്ചയിൽ രണ്ട് തവണ ഫാറ്റി ഫിഷ് കഴിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിന് ഉത്തമമാണെന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ വ്യക്തമാക്കുന്നു. 

Why You Must Add Omega 3 Fatty Acids To Your Diet
Author
Trivandrum, First Published Apr 2, 2021, 7:46 PM IST

ശരീരം ശരിയായി പ്രവർത്തിക്കാൻ ആരോഗ്യകരവും സമതുലിതമായതുമായ ഭക്ഷണം ആവശ്യമാണ്. ശരീരത്തിന്റെ വിവിധ പ്രവർത്തനങ്ങൾക്ക് സഹായിക്കുന്ന എല്ലാ അവശ്യ പോഷകങ്ങളും നൽകാൻ ഇത് ‌‌ സഹായിക്കും. പ്രോട്ടീൻ, കാർബ്, വിറ്റാമിനുകൾ, മറ്റ് പോഷകങ്ങൾ എന്നിവ പോലെ ഒമേഗ 3 ഫാറ്റി ആസിഡുകളും ദൈനംദിന ഭക്ഷണത്തിന്റെ ഭാഗമാക്കുക. ഒമേഗ 3 ശരീരത്തിന് ഒന്നിലധികം ആരോഗ്യ ഗുണങ്ങൾ നൽകുന്നു.

ശരീരത്തിനാവശ്യമായ കൊഴുപ്പുകളിലൊന്നാണ് ഒമേഗ 3 ഫാറ്റി ആസിഡ്. ഇത് ശരീരത്തിനും തലച്ചോറിനും വളരെ പ്രയോജനം ചെയ്യുന്നവയാണ്. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണം ഡിപ്രഷനും ഉത്കണ്ഠയും കുറയ്ക്കാൻ സഹായിക്കുന്നു. ആഴ്ചയിൽ രണ്ട് തവണ ഫാറ്റി ഫിഷ് കഴിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിന് ഉത്തമമാണെന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ വ്യക്തമാക്കുന്നു. 

 

Why You Must Add Omega 3 Fatty Acids To Your Diet

 

രക്തസമ്മർദവും കൊളസ്ട്രോളും നിയന്ത്രണ വിധേയമാക്കാനും നാഡികൾക്ക് ശക്തി നൽകാനും ഇവ സഹായിക്കുന്നു. നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഉള്ളവരും ഭക്ഷണത്തിൽ ഒമേഗ 3 ഫാറ്റി ആസിഡുള്ള ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നത് ഫാറ്റ് കുറയ്ക്കാൻ സഹായിക്കും.മാനസികാരോഗ്യം മെച്ചപ്പെടുത്താൻ ഒമേഗ -3 സഹായിക്കുമെന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. 

വിഷാദം, ഉത്കണ്ഠ എന്നിവയുടെ ലക്ഷണങ്ങൾ നിയന്ത്രിക്കാൻ ഇവ സഹായിക്കും. ഒമേഗ -3 ഫാറ്റി ആസിഡുകളും ബൈപോളാർ ഡിസോർഡർ തുടങ്ങിയ അവസ്ഥകളെ മെച്ചപ്പെടുത്താനും ​ഗുണം ചെയ്യും. ഒമേഗ -3 ഫാറ്റി ആസിഡ് അടങ്ങിയ അഞ്ച് ഭക്ഷണങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്...

ചിയ വിത്തുകൾ...

ധാതുക്കളും ഫൈബറും ഒമേഗ 3 ഫാറ്റി ആസിഡും കാല്‍സ്യവും ധാരാളമുള്ള ചിയ സീഡ്‌സ് ‘സൂപ്പര്‍ ഫുഡ്’ എന്നാണ് അറിയപ്പെടുന്നത്. ഫോസ്ഫറസും മഗ്നീഷ്യവും അടങ്ങിയിട്ടുള്ള ഈ സീഡ്സ് മസിലുകളെ അയവുളളതാക്കുകയും ദഹനപ്രക്രിയയെ ത്വരിതഗതിയിലാക്കുകയും ചെയ്യുന്നു. മാത്രമല്ല, ചിയ സീഡ്‌സ് കഴിക്കുന്നത് അമിതവിശപ്പ് കുറയ്ക്കാനും സഹായിക്കുന്നു. 

വാൾനട്ട്...

ആരോഗ്യകരമായ കൊഴുപ്പുകളും എഎൽഎ ഒമേഗ -3 ഫാറ്റി ആസിഡുകളും വാൾനട്ടിൽ അടങ്ങിയിരിക്കുന്നു. തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ ഇതിന് കഴിയുമെന്നാണ് മിക്ക പഠനങ്ങളിലും തെളിഞ്ഞിട്ടുണ്ട്. 

 

Why You Must Add Omega 3 Fatty Acids To Your Diet

 

ഫ്ളാക്സ് സീഡുകൾ...

മോശം കൊളസ്ട്രോൾ കുറയ്ക്കാനും ​ഹൃദ്രോ​ഗ സംബന്ധമായ പ്രശ്നങ്ങൾ അകറ്റാനും ഫ്ളാക്സ് സീഡുകൾ സഹായിക്കുമെന്നാണ്  വിദ​ഗ്ധർ പറയുന്നത്. 28 ഗ്രാം ഫ്ളാക്സ് സീഡുകളിൽ 6,388 മില്ലിഗ്രാം ALA ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. 

അവാക്കാഡോ...

അവാക്കാഡോയിൽ ഒമേഗ 3 ഫാറ്റി ആസിഡുകൾ വളരെ കൂടുതലാണ്, നല്ല കൊഴുപ്പ് ഇതിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. മോണോസാചുറേറ്റഡ് കൊഴുപ്പുകൾ കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

കിലോയ്ക്ക് ഒരു ലക്ഷം രൂപയ്ക്കടുത്ത് വിലമതിക്കുന്ന പച്ചക്കറി; അമ്പരക്കേണ്ട, സംഗതി സത്യമാണ്..
 

Follow Us:
Download App:
  • android
  • ios