ഉച്ചയ്ക്ക് ഊണ് കഴിച്ച് കഴിഞ്ഞാൽ അൽപം മധുരം കഴിക്കുന്ന ശീലം ചിലർക്കുണ്ട്. ഭക്ഷണം കഴിച്ച ശേഷം അൽപം മധുരം കഴിക്കണമെന്ന് തോന്നുന്നതിന്റെ കാരണമെന്താണെന്ന് അറിയാമോ. നമ്മുടെ ശരീരത്തിനു മധുരം വേണമെന്നു തോന്നുന്നതു കൊണ്ടാണ് ചിലപ്പോള്‍ ഇങ്ങനെയൊരു മധുരക്കൊതി ഉണ്ടകുന്നത്. 

പാര്‍ട്ടികളിൽ ആഹാരത്തിനു ശേഷം ഐസ്ക്രീമോ ഡസര്‍ട്ടോ വിളമ്പാറില്ലേ. അതിന് പിന്നിലും ഇതുതന്നെയാണ് കാരണം. പ്രാതലിൽ അൽപം മധുരം കൂടി ഉൾപ്പെടുത്തണമെന്നാണ് ആയുര്‍വേദം പറയുന്നത്. കാരണം ഒരു ദിവസത്തിന്റെ മുഴുവന്‍ ഊര്‍ജവും നമ്മിലേക്ക്‌ എത്തുന്നത് രാവിലത്തെ ഭക്ഷണത്തിലൂടെയാണ്.

രാവിലെ കഴിക്കുന്ന മധുരം ശരീരത്തിലെ ഗ്ലൂക്കോസ് നില ക്രമീകരിക്കുകയും ദിവസം മുഴുവന്‍ ഊര്‍ജം നല്‍കുകയും ചെയ്യുന്നു എന്നാണ് ആയുര്‍വേദം പറയുന്നത്. തലച്ചോറില്‍ നിന്നാണ് ഈ നിര്‍ദേശം നമ്മുടെ ശരീരത്തിലേക്ക് എത്തുന്നത്. ശരീരത്തിലെ ബ്ലഡ്‌ ഷുഗര്‍ നിലയും നമ്മുടെ മൂഡും തമ്മിലും ബന്ധമുണ്ട്. നാച്ചുറല്‍ ഷുഗര്‍ ആണ് ഈ അവസരത്തില്‍ കഴിക്കാന്‍ നല്ലത് എന്നും ആയുര്‍വേദം പറയുന്നു.