Asianet News MalayalamAsianet News Malayalam

രാത്രിഭക്ഷണം വൈകി കഴിക്കരുതെന്ന് പറയുന്നതിന്റെ കാരണം...

വൈകുന്നേരങ്ങളില്‍ അല്ലെങ്കില്‍ രാത്രി വൈകി കൂടുതല്‍ കലോറി അടങ്ങിയ ഭക്ഷണം കഴിക്കുന്നത് സ്ത്രീകളില്‍ ഹൃദോഗത്തിനുളള സാധ്യത കൂട്ടുമെന്നാണ് പുതിയൊരു പഠനം പറയുന്നത്. അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷനാണ് പഠനം നടത്തിയത്.

Why you shouldn't eat late at night
Author
Trivandrum, First Published Dec 6, 2019, 9:31 PM IST

രാത്രി ഭക്ഷണം കഴിക്കുമ്പോൾ ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കണം. അമിത അളവിലുള്ള ഭക്ഷണം, വളരെ വൈകിയുള്ള കഴിക്കൽ, അമിതമായ കൊഴുപ്പും കാലറിയും അടങ്ങിയ ഭക്ഷണം, വർധിച്ച അളവിലുള്ള മാംസവിഭവങ്ങൾ ഈ നാലു ഘടകങ്ങൾ നമ്മുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കാം. രാത്രിഭക്ഷണം ഉണ്ടാക്കുന്ന ഈ ആരോഗ്യപ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് അറിയാം...

ഒന്ന്...

 രാത്രി കഴിക്കുന്ന അധിക കാലറിയും കൊഴുപ്പും എല്ലാം ഉടനടി വയറിലേക്കു നിക്ഷേപിക്കപ്പെടുന്നു. മേൽവയർ ചാടുന്ന അവസ്ഥയ്ക്കു പ്രധാന കാരണം ഇതാണ്. ഇത് ഇൻസുലിൻ പ്രതിരോധത്തിനും തുടർന്ന് പ്രമേഹത്തിനും വഴിയൊരുക്കുമെന്നതിൽ സംശയം വേണ്ട. ഭക്ഷണനേരം ശരീരത്തിലെ ഹോർമോണുകളെയും ഉപാപചയ പ്രവർത്തനങ്ങളെയും സ്വാധീനിക്കും. 

രണ്ട്...

ഹൃദയസംബന്ധമായ രോഗങ്ങളാണ് മറ്റൊരു വില്ലൻ. രക്തക്കുഴലുകളിൽ കൊഴുപ്പടിഞ്ഞ് ഹൃദ്രോഗം, വൃക്കരോഗം, പക്ഷാഘാതം എന്നിവ ഉണ്ടാകാം. 

മൂന്ന്...

രാത്രി ഏറെ വൈകിയുള്ള ഭക്ഷണം കഴിക്കൽ ഒട്ടും നല്ലതല്ല. കഴിക്കാൻ വൈകുമ്പോൾ അഡ്രിനാലിൻ പോലുള്ള സ്ട്രെസ് ഹോർമോണുകൾ ഉൽപാദിപ്പിക്കുന്നു. ഇതു ബിപി കൂടാനിടയാക്കാം. ഇതുവഴി ഹൃദ്രോഗവും പക്ഷാഘാതവും ഉൾപ്പടെയുള്ള ധമനീരോഗങ്ങൾക്കുള്ള സാധ്യത വർധിപ്പിക്കുന്നു.

നാല്...

 മാംസവിഭവങ്ങൾ അധികം കഴിക്കുന്നത് യൂറിക് ആസിഡ് കൂടാൻ കാരണമാകും. മാംസവിഭവങ്ങളിലെ പ്യൂരൻ എന്ന ഘടകമാണ് യൂറിക് ആസിഡ് കൂട്ടുന്നത്. റെഡ് മീറ്റ്, കടൽ വിഭവങ്ങൾ, അയല, ചൂര പോലുള്ള മീനുകൾ എന്നിവയിലെല്ലാം പ്യൂരിൻ ധാരാളമുണ്ട്. ഇത് ഗൗട്ട് പോലുള്ള സന്ധിരോഗങ്ങൾക്കും രക്തധമനീ രോഗങ്ങൾക്കും വഴിതെളിക്കും.

അഞ്ച്...

വൈകുന്നേരങ്ങളില്‍ അല്ലെങ്കില്‍ രാത്രി വൈകി കൂടുതല്‍ കലോറി അടങ്ങിയ ഭക്ഷണം കഴിക്കുന്നത് സ്ത്രീകളില്‍ ഹൃദോഗത്തിനുളള സാധ്യത കൂട്ടുമെന്നാണ് പുതിയൊരു പഠനം പറയുന്നത്. അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷനാണ് പഠനം നടത്തിയത്. വൈകുന്നേരം കലോറി കൂടുതല്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നവരില്‍ ഹൃദയവുമായി ബന്ധപ്പെട്ട് പല രോഗങ്ങളും കണ്ടെത്തിയതായാണ് ഗവേഷകര്‍ പറയുന്നത്. 

ആറ്...

രാത്രിയിൽ ജങ്ക്ഫുഡ്, മസാല അടങ്ങിയ ഭക്ഷണം, പാസ്ത, ബർഗർ, പിസ, ബിരിയാണി, ചോറ് , കൊഴുപ്പ് കൂടിയ ചിക്കൻ, ആട്ടിറച്ചി, സോഡ, വറുത്ത ഉരുളക്കിഴങ്ങ്, ചിപ്സ്, ചോക്ലേറ്റ് തുടങ്ങിയവ ഒഴിവാക്കുക. രാത്രി എട്ട് മണിക്ക് മുമ്പ് അത്താഴം കഴിക്കണമെന്നാണ് ആരോഗ്യ വിദഗ്ധ‍ർ പറയുന്നത്.

Follow Us:
Download App:
  • android
  • ios