Asianet News MalayalamAsianet News Malayalam

ചർമ്മത്തെ സംരക്ഷിക്കാൻ കൊളാജൻ പ്രധാനം ; കാരണം അറിയാം

ചർമ്മത്തിൽ ജലാംശം നിലനിർത്തുന്നതിൽ കൊളാജൻ നിർണായക പങ്ക് വഹിക്കുന്നു. ഇത് ചർമ്മത്തിൻ്റെ ഘടനയെ പിന്തുണയ്ക്കുന്നതിന് മാത്രമല്ല ഈർപ്പം നിലനിർത്താനും സഹായിക്കുന്നു. ചർമ്മത്തിലെ ജലാംശം, ഇലാസ്തികത, മൊത്തത്തിലുള്ള ചർമ്മ ആരോഗ്യം എന്നിവ മെച്ചപ്പെടുത്തുന്നതിന് കൊളാജൻ പ്രധാന പങ്കാണ് വഹിക്കുന്നതെന്ന് നാഷണൽ സെൻ്റർ ഫോർ ബയോടെക്നോളജി ഇൻഫർമേഷൻ (NCBI) പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നു. 
 

why your skin needs collagen rich food
Author
First Published Aug 5, 2024, 1:49 PM IST | Last Updated Aug 5, 2024, 1:49 PM IST

ശരീരത്തിൽ സ്വാഭാവികമായി ഉൽപ്പാദിപ്പിക്കപ്പെടുന്ന ഒരു പ്രോട്ടീനാണ് കൊളാജൻ. ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും പ്രായമാകുന്നതിന്റെ ലക്ഷണങ്ങൾ കുറയ്‌ക്കാനും കൊളാജൻ അടങ്ങിയ ഭക്ഷണങ്ങൾ സഹായിക്കും. കൊളാജൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ചുളിവുകൾ കുറയ്‌ക്കാനും ചർമ്മത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം വർദ്ധിപ്പിക്കാനും സഹായിക്കും. കൊളാജൻ അടങ്ങിയ ഭക്ഷണങ്ങൾ ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും യുവത്വം നിലനിർത്താനും സഹായിക്കും.

ചർമ്മത്തിൽ ജലാംശം നിലനിർത്തുന്നതിൽ കൊളാജൻ നിർണായക പങ്ക് വഹിക്കുന്നു. ഇത് ചർമ്മത്തിൻ്റെ ഘടനയെ പിന്തുണയ്ക്കുന്നതിന് മാത്രമല്ല ഈർപ്പം നിലനിർത്താനും സഹായിക്കുന്നു. ചർമ്മത്തിലെ ജലാംശം, ഇലാസ്തികത, മൊത്തത്തിലുള്ള ചർമ്മ ആരോഗ്യം എന്നിവ മെച്ചപ്പെടുത്തുന്നതിന് കൊളാജൻ പ്രധാന പങ്കാണ് വഹിക്കുന്നതെന്ന് നാഷണൽ സെൻ്റർ ഫോർ ബയോടെക്നോളജി ഇൻഫർമേഷൻ (NCBI) പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നു. 
പ്രായമാകുമ്പോൾ, കൊളാജൻ ഉത്പാദനം കുറയുന്നു, ഇത് ഈർപ്പം നിലനിർത്താനും വരണ്ട ചർമ്മത്തിനും കാരണമാകുന്നു. സപ്ലിമെൻ്റുകളോ കൊളാജൻ അടങ്ങിയ ഭക്ഷണങ്ങളോ കഴിക്കുന്നത് അപകടസാധ്യത കുറയ്ക്കാൻ സഹായിച്ചേക്കാം.

20 മുതൽ 70 വരെ പ്രായമുള്ള 1,125 ആളുകളിലാണ് പഠനം നടത്തിയത്. 95 ശതമാനം സ്ത്രീകൾ, ഹൈഡ്രോലൈസ്ഡ് കൊളാജൻ കഴിക്കുന്നത് ചർമ്മത്തിലെ ജലാംശവും ഇലാസ്തികതയും മെച്ചപ്പെടുത്തുകയും ചുളിവുകൾ കുറയുകയും ചെയ്തതായി ഇൻ്റർനാഷണൽ ജേണൽ ഓഫ് ഡെർമറ്റോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

സപ്ലിമെൻ്റുകളിൽ ഉപയോഗിക്കുന്ന ഒരു സാധാരണ കൊളാജൻ ആണ് ഹൈഡ്രോലൈസ്ഡ് കൊളാജൻ. വാർദ്ധക്യത്തിൻ്റെ ചർമ്മ ലക്ഷണങ്ങൾ കുറയ്ക്കുന്നതിനും ചർമ്മത്തെ കൂടുതൽ യുവത്വമുള്ളതാക്കുന്നതിനും ഈ സപ്ലിമെൻ്റുകൾ ഫലപ്രദമാകുമെന്ന് പഠനങ്ങൾ പറയുന്നു. 

കൊളാജൻ കുറവിൻ്റെ ലക്ഷണങ്ങൾ

ചുളിവുകളും അയഞ്ഞ ചർമ്മവും
കണ്ണുകൾക്ക് ചുറ്റും കറുപ്പ്
നഖങ്ങൾ പൊട്ടുക.
സന്ധി വേദന അല്ലെങ്കിൽ ഓസ്റ്റിയോ ആർത്രൈറ്റിസ്
പേശി വേദന
ദഹനനാള പ്രശ്നങ്ങൾ

കൊളാജൻ കുറയുന്നതിന്റെ കാരണങ്ങൾ

വാർദ്ധക്യം: പ്രായമാകുമ്പോൾ കൊളാജൻ ഉത്പാദനം സ്വാഭാവികമായും കുറയുന്നു.

മോശം ഭക്ഷണക്രമം: പ്രത്യേകിച്ച് വിറ്റാമിൻ സി, പ്രോട്ടീൻ എന്നിവയുടെ കുറഞ്ഞ അളവ് കൊളാജൻ സമന്വയത്തെ തടസ്സപ്പെടുത്തും.

അമിതമായ പഞ്ചസാരയും ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകളും.

ജനിതക ഘടകങ്ങൾ: ജനിതക വ്യതിയാനങ്ങൾ കൊളാജൻ ഉൽപ്പാദിപ്പിക്കാനോ നിലനിർത്താനോ ഉള്ള നിങ്ങളുടെ ശരീരത്തിൻ്റെ കഴിവിനെ ബാധിക്കും.

പുകവലി: സിഗരറ്റിലെ നിക്കോട്ടിനും മറ്റ് രാസവസ്തുക്കളും കൊളാജനെ വിഘടിപ്പിക്കുകയും അതിൻ്റെ ഉൽപാദനത്തെ തടസ്സപ്പെടുത്തുകയും ചെയ്യും.

അമിതമായ സൂര്യപ്രകാശം: അൾട്രാവയലറ്റ് രശ്മികൾ ചർമ്മത്തിലെ കൊളാജൻ ഫൈബർ കുറയ്ക്കും.

സമ്മർദ്ദം: വിട്ടുമാറാത്ത സമ്മർദ്ദം ഉയർന്ന അളവിലുള്ള കോർട്ടിസോളിലേക്ക് നയിച്ചേക്കാം. ഇത് കൊളാജൻ്റെ അളവിനെ പ്രതികൂലമായി ബാധിച്ചേക്കാം.

അസ്ഥികളുടെ ആരോഗ്യം കുറയുമ്പോൾ കാണുന്ന അഞ്ച് പ്രാരംഭ ലക്ഷണങ്ങൾ


 

Latest Videos
Follow Us:
Download App:
  • android
  • ios