കൊറോണ വൈറസിനെതിരെയുള്ള വാക്സിന്റെ മനുഷ്യനിലെ പരീക്ഷണം ആദ്യഘട്ടം പൂര്‍ത്തിയായി. നെച്ചറില്‍ ഇതുമായി ബന്ധപ്പെട്ട് ഒരു ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അഭിജിത്ത് കെ എ വിവര്‍ത്തനം ചെയ്ത  ലേഖനത്തില്‍ പറയുന്നത് എന്തൊക്കെയാണെന്ന് നോക്കാം.

അമേരിക്കന്‍ ഗവണ്‍മെന്‍റിന്‍റെ മേല്‍നോട്ടത്തില്‍  കൊറോണ വൈറസിനെതിരെയുള്ള മനുഷ്യനിലെ പരീക്ഷണം ആദ്യഘട്ടം  (phase 1)  പൂര്‍ത്തിയാകുമ്പോള്‍  അതുമായി ബന്ധപ്പെട്ടുള്ള  പ്രധാന ചോദ്യങ്ങളും ഉത്തരങ്ങളും...

1. മനുഷ്യരില്‍ പ്രതിരോധശേഷി വികസിക്കുന്നുണ്ടോ?

രോഗകാരിയുമായി ബന്ധപ്പെടാതെതന്നെ ഇന്‍ഫെക്ഷന്‍ എതിരെയുള്ള പ്രതിരോധശേഷി ഉണ്ടാക്കുകയാണ് വാക്സിനേഷനിലൂടെ ചെയ്യുന്നത്. മറ്റ് കൊറോണവൈറസുകളെക്കുറിച്ചുള്ള പഠനത്തില്‍ നിന്ന് SARS-CoV-2 ബാധിക്കപ്പെട്ടവര്‍ ചെറിയ കാലത്തേക്ക് സുരക്ഷിതരായിരിക്കും എന്ന നിഗമനത്തിലെത്താം. പക്ഷെ ഇനിയും തെളിവുകള്‍ ആവശ്യമുണ്ട്.

2. മനുഷ്യന്‍ രോഗപ്രതിരോധശേഷി ഉണ്ടാക്കിയെടുത്താല്‍ അത് എത്രനാള്‍ നിലനില്‍ക്കും?

അത് മറ്റൊരു നിഗൂഡതയാണ്. സാധാരണ പനികളോടുള്ള പ്രതിരോധ ശേഷി വളരെ ചുരുങ്ങിയ കാലത്തേക്കാണ്. ഉയര്‍ന്ന ആന്റിബോഡികളുള്ള ആള്‍ക്കാരും വൈറസ് ഇന്‍ഫെക്റ്റ് ആകാം.  മുമ്പ് ഉണ്ടായ കോറോണ വൈറസ് severe acute respiratory syndrome (SARS) ,  Middle East respiratory syndrome (MERS) -ന് കാരണമായിരുന്നു. ഇതില്‍ MERS വന്നവരില്‍ ഉണ്ടായ ആന്റിബോഡികള്‍  കാലക്രമേണ കുറഞ്ഞ് വന്നു. പക്ഷെ SARS വന്നവരില്‍ ആന്റിബോഡികള്‍ 15 വര്‍ഷം കഴിഞ്ഞിട്ടും ശക്തമായി നിലനില്‍ക്കുന്നു. ഇവിടെയും കൃത്യമായ നിഗമനങ്ങള്‍ക്ക് ഇനിയും തെളിവുകള്‍ ആവശ്യമുണ്ട്.

3. വാക്സിന്‍ പ്രവര്‍ത്തനക്ഷമമാണോ എന്ന് എങ്ങനെ അറിയും?

പൊതുവെ മൃഗങ്ങളില്‍ സുരക്ഷ പരിശോധനകള്‍ കഴിഞ്ഞിട്ടേ മനുഷ്യനില്‍ പരീക്ഷിക്കുകയുള്ളു. പക്ഷെ ഇപ്പോള്‍ നിര്‍മ്മിക്കപ്പെടുന്ന രണ്ട് വാക്സിനുകളും മൃഗങ്ങളില്‍ പരീക്ഷിക്കുന്നതിനോടൊപ്പം മനുഷ്യനിലും ഒന്നാം ഘട്ടമായി പരീക്ഷിക്കുന്നു. മസാച്ചുസെറ്റ്സ്, കാംബ്രിഡ്ജിലെ മോഡേര്‍ണ കമ്പനി നിര്‍മ്മിക്കുന്നതാണ് ഒന്നാമത്തെ വാക്സിന്‍, രണ്ടാമത്തേത് പെന്‍സില്‍വാനിയയിലെ ഇനോവിയോ ഫാര്‍മെറ്റിക്കല്‍സ് ഉണ്ടാക്കുന്ന വാക്സിന്‍ ആണ്. അത്യാപത് ഘട്ടങ്ങളിലല്ലാതെ ഇത് ചെയ്യാറില്ല. ഇവിടെ ഒരുപാട് കാര്യങ്ങള്‍ സമാന്തരമായി നടന്നുകൊണ്ടിരിക്കുന്നു. ഇനോവിയോ വാക്സിന്‍ എലികളിലും, പന്നികളിലും പരീക്ഷിച്ചതിലൂടെ ആ മൃഗങ്ങള്‍ ആന്റിബോഡികളും വൈറസിനെ നശിപ്പിക്കുന്ന ടി-സെല്ലുകളും വികസിപ്പിക്കുന്നു എന്ന് കണ്ടെത്തി. ഇപ്പോള്‍ കുരങ്ങുകളില്‍ പരീക്ഷിക്കുന്നുണ്ട്.

ഇത്തരത്തിലുള്ള ചിലവേറിയ പ്രവര്‍ത്തനങ്ങള്‍ വാക്സിന്‍ നിര്‍മ്മാണത്തിന് ആവശ്യമുണ്ട്, കൂടാതെ മൃഗങ്ങളില്‍ നിന്ന് കിട്ടുന്ന ഡാറ്റകളില്ലാതെ മുന്നോട്ട് പോകാന്‍ കഴിയില്ല. ഇവിടെ മനുഷ്യനിലും, മൃഗങ്ങളില്‍ നിന്നുമുള്ള ഡാറ്റകള്‍ ലഭിച്ചുകൊണ്ടിരിക്കുന്നു. ഇതിലൂടെ ശാസ്ത്രജ്ഞര്‍ക്ക് വാക്സിന്റെ പ്രവര്‍ത്തനങ്ങളുടെ കൂടുതല്‍  
കൃത്യമായ നിഗമനത്തിലെത്താന്‍ കഴിയും.

 

4. ഇത് സുരക്ഷിതമായിരിക്കുമോ?
 
പൂര്‍ണ ആരോഗ്യമുള്ള ആളുകളില്‍ പരീക്ഷിക്കുന്നതുകൊണ്ട് രോഗികളില്‍ പരീക്ഷിക്കുന്ന വാക്സിനുകളേക്കാള്‍ സുരക്ഷിതമായിരിക്കും ഇവ. SARS-CoV-2 വാക്സിനില്‍ "ഡിസീസ് എന്‍ഹാന്‍സമെന്റ്" എന്ന് പറയുന്ന,  വാക്സിനേറ്റ് ചെയ്യാത്ത ആളുകളില്‍ നിന്ന് തികച്ചും അപകടകരമായ രോഗ തീവ്രതയിലേക്ക് വാക്സിന്‍ പരീക്ഷിക്കപ്പെട്ട ആളുകള്‍ എത്തുന്ന അവസ്ഥയിലേക്ക് എത്താത്തെ നോക്കലാണ് ഒരു പ്രധാനകാര്യം. മറ്റൊരു തരത്തില്‍ വാക്സിന്‍ രോഗത്തെ ഉത്തേജിപ്പിക്കാനും സാദ്ധ്യത  ഉണ്ട്.

മോഡേണ വാക്സിന്‍ നിലവിലെ ഘട്ടത്തിന് ശേഷം മാത്രമേ വലിയ കൂട്ടം മനുഷ്യരില്‍ പരീക്ഷിക്കുകയുള്ളു. എന്‍ഹാന്‍സ്മെന്റിന്റെ സാദ്ധ്യത കുറവാണ്. എന്നാലേ അടുത്ത ശീതാകാലത്തേക്ക് പ്രതിരോധിക്കാന്‍ നമ്മുടെ കൈയ്യില്‍ എന്തെങ്കിലും ഉണ്ടാകുകയുള്ളു.