വിഷം കഴിച്ചതിനെ തുടർന്ന് ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിയതായിരുന്നു യുവതി. ഉത്തർപ്രദേശിലെ അലിഘട്ടിലെ ജെ എൻ മെഡിക്കൽ കോളേജിലാണ് സംഭവം. 

അലിഘട്ട്: ചികിത്സയ്ക്കിടെ വായ്ക്കകത്ത് പൊട്ടിത്തെറി സംഭവിച്ച് യുവതിക്ക് ദാരുണാന്ത്യം. വിഷം കഴിച്ചതിനെ തുടർന്ന് ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിയതായിരുന്നു യുവതി. ഉത്തർപ്രദേശിലെ അലിഘട്ടിലെ ജെ എൻ മെഡിക്കൽ കോളേജിലാണ് സംഭവം. 

വിഷം വലിച്ചെടുക്കുന്നതിനായി വായക്കകത്ത് സക്ഷൻ പൈപ്പുകൾ കടത്തിവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് വായ്ക്കകത്ത് പൊട്ടിത്തെറിയുണ്ടായത്. പൊട്ടിത്തെറിയുടെ ദൃശ്യങ്ങൾ ആശുപത്രിയിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. സംഭവത്തിൽ വിശദപരിശോധന നടത്തുമെന്ന് ആശുപത്രി വക്താവ് അറിയിച്ചു.

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ്അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.