മുഖക്കുരു വരുന്നത് സ്വഭാവികമാണല്ലോ. മുഖക്കുരു പൊട്ടിച്ചാൽ പാട് വരുമെന്ന് കരുതി പലരും പൊട്ടിക്കാൻ പോകാറുമില്ല. യുകെയിലെ ഒരു യുവതി കക്ഷത്തിൽ നെല്ലിക്കാ വലിപ്പത്തിൽ കുരു വന്നപ്പോൾ വെറെയൊന്നു ചിന്തിച്ചില്ല. ഒരു ടിഷ്യു ഉപയോ​ഗിച്ച് കുരു ഞെക്കിപ്പൊട്ടിക്കുകയാണ് ചെയ്തതു.

യുവതി കുരു ഞെക്കിപൊട്ടിക്കുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലായിരിക്കുകയാണ്. ഇൻസ്റ്റാഗ്രാമി‌ലെ പിമ്പിൾ പോപ്പിംഗ് വീഡിയോ എന്ന പേജിലാണ് യുവതി കക്ഷത്തിലെ കുരു പൊട്ടിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തതു. ചിലർ വീഡിയോ ദൈർഘ്യമേറിയതല്ലെന്ന നിരാശ പ്രകടിപ്പിച്ചു. 

ഇത്തരം വീഡിയോകൾ ഒരു കാരണവശാലും പോസ്റ്റ് ചെയ്യരുതെന്നും ഉടനെ തന്നെ നിങ്ങൾ ഒരു ഡോക്ടറിനെ കാണുകയാണ് വേണ്ടതെന്നും മറ്റൊരാൾ കമന്റ് ചെയ്തു. കുരു പൊട്ടിക്കുന്നത് അണുബാധയ്ക്ക് കാരണമാകുമെന്ന കാര്യം നിങ്ങൾക്ക് അറിഞ്ഞ് കൂടെ എന്നാണ് വീഡിയോയ്ക്ക് താഴേ മറ്റൊരാൾ കമന്റ് ചെയ്തതു. എന്തായാലും നിരവധി പേരാണ് വീഡിയോ ഷെയർ ചെയ്തിട്ടുള്ളത്. 

 
 
 
 
 
 
 
 
 
 
 
 
 

#pimplepoppervids

A post shared by Pimple Popping Videos (@pimplepoppervids) on Oct 18, 2019 at 9:56pm PDT