Asianet News MalayalamAsianet News Malayalam

കയ്യിൽ ചെറിയ പുള്ളികൾ കാണാൻ തുടങ്ങി, ശരീരം മുഴുവനും വ്യാപിച്ചു, പരിശോധനയിൽ ബ്ലഡ് ക്യാൻസറാണെന്ന് സ്ഥിരീകരിച്ചു

2021 നവംബറിലെ ഒരു വൈകുന്നേരം പതിവ് ബാസ്‌ക്കറ്റ്‌ബോൾ പരിശീലനത്തിന് ശേഷമാണ് കയ്യിലെ ചെറിയ പുള്ളികൾ ശ്രദ്ധിച്ചത്.ഏതാനും മണിക്കൂറുകൾക്ക് ശേഷം പുള്ളികൾ വലുതാവുകയും ശരീരത്തിലുടനീളം പടരുകയും ചെയ്തുവെന്ന് ഹെലൈന പറഞ്ഞു.

Woman shocked to discover tiny dots on skin were a sign of cancer
Author
USA, First Published May 11, 2022, 3:37 PM IST

ചർമ്മത്തിൽ കണ്ട ചെറിയ പുള്ളികൾ രക്താർബുദത്തിന്റെ ലക്ഷണമാണെന്ന് വളരെ വെെകിയാണ് യുഎസിലെ അയോവയിൽ നിന്നുള്ള 20 കാരിയായ ഹെലൈന ഹിൽയാർഡ് തിരിച്ചറിഞ്ഞത്. 2021 നവംബറിലെ ഒരു വൈകുന്നേരം പതിവ് ബാസ്‌ക്കറ്റ്‌ബോൾ പരിശീലനത്തിന് ശേഷമാണ് കയ്യിലെ ചെറിയ പുള്ളികൾ ശ്രദ്ധിച്ചത്.ഏതാനും മണിക്കൂറുകൾക്ക് ശേഷം പുള്ളികൾ വലുതാവുകയും ശരീരത്തിലുടനീളം പടരുകയും ചെയ്തുവെന്ന് ഹെലൈന പറഞ്ഞു. മുൻകരുതൽ എന്ന നിലയിൽ പരിശോധിക്കാൻ ആശുപത്രിയിൽ പോകാൻ തീരുമാനിച്ചു. 

ആശുപത്രിയിലെത്തിയ ഉടൻ തന്നെ ഡോക്ടർ എമർജൻസി റൂമിലേക്ക് അയച്ചു. പരിശോധനയിൽ രക്തത്തിന്റെ അളവ് വളരെ കുറവാണെന്ന് കണ്ടെത്തി.ഹെലൈനയെ ഉടൻ തന്നെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. അവിടെ വച്ച്  ഒരു ഓങ്കോളജിസ്റ്റിനെ കാണുകയും ബി-സെൽ അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ ആണെന്ന് കണ്ടെത്തുകയായിരുന്നുവെന്നും ഹെലൈന പറഞ്ഞു. 

ഇതൊരു തരം ബ്ലഡ് ക്യാൻസറാണ്. ചർമ്മത്തിൽ കണ്ട പുള്ളികൾ മാത്രമായിരുന്നു അസുഖത്തിന്റെ ലക്ഷണങ്ങൾ. ഡോക്ടർ ഇതിനെ കുറിച്ച് പറഞ്ഞപ്പോൾ ഞെട്ടി പോയെന്നും ഹെലൈന പറഞ്ഞു. ആശുപത്രിയിൽ പോകാതിരുന്നുവെങ്കിൽ മരണം സംഭവിക്കുമായിരുന്നു. ബാസ്‌ക്കറ്റ്‌ബോൾ കളിക്കാതിരുന്നത് ഭാഗ്യമായെന്നാണ് ഡോക്ടർ അന്ന് പറഞ്ഞത്. കാരണം മസ്തിഷ്ക രക്തസ്രാവമോ ആന്തരിക രക്തസ്രാവമോ ഉണ്ടാകുമായിരുന്നുവെന്ന് ഹെലൈന കൂട്ടിച്ചേർത്തു.

കീമോതെറാപ്പിയും മറ്റ് ചികിത്സകളും ഉടൻ തന്നെ ആരംഭിച്ചു. ഉടൻ തന്നെ സുഖം പ്രാപിക്കുമെന്നും വിശ്വസമുണ്ടായിരുന്നതായി അവർ പറഞ്ഞു. പഠനം ഇപ്പോൾ നിർത്തിവച്ചിരിക്കുകയാണ്. അടുത്തിടെ സംഭവം ടിക് ടോക്കിൽ പങ്കുവച്ചിരുന്നു. വീഡിയോയ്ക്ക് 5.9 ദശലക്ഷത്തിലധികം കാഴ്ച്ചക്കാരും 500,000 ലൈക്കുകളും ലഭിച്ചു.

'എന്റെ പെൺമക്കൾക്ക് രക്താർബുദം ആയിരുന്നു. അവർക്ക് 12 വയസ്സായിരുന്നു. ഇപ്പോൾ 25 വയസ്സുണ്ട്, ക്യാൻസർ വിമുക്തയാണ്. ഇപ്പോൾ അവർ സന്തോഷത്തോടെ ജീവിക്കുന്നുവെന്ന് ഒരാൾ കമന്റ് ചെയ്തു. കാര്യങ്ങൾ എത്ര മോശമായി തോന്നിയാലും അതിൽ പോസിറ്റീവ് നിലനിർത്താൻ ശ്രമിച്ചിരുന്നുവെന്നും ഹെലൈന പറഞ്ഞു. ഈ സംഭവത്തിൽ ഒരുപാട് വ്യത്യസ്ത പ്രതികരണങ്ങൾ ലഭിച്ചു. ശരീരത്തിൽ ഇത് പോലുള്ള പാടുകളുണ്ട്. അത് ഒരുപക്ഷേ കാൻസറിന്റെ ആയിരിക്കുമോ എന്ന ആശങ്കയുമായി ചിലർ സമീപിച്ചുവെന്നും അവർ പറഞ്ഞു. 

ശ്രദ്ധിക്കുക, മിക്കവരിലും ഈ പ്രശ്നം കണ്ട് വരുന്നു, ഇത് ക്യാൻസറിന് കാരണമാകുമെന്ന് പഠനം

Follow Us:
Download App:
  • android
  • ios