Asianet News MalayalamAsianet News Malayalam

'വർക്ക് ഫ്രം ഹോം' ഉറക്കക്കുറവിന് കാരണമാകുമോ; പഠനം പറയുന്നത്

വർക്ക് ഫ്രം ഹോം സംവിധാനം മിക്കവരിലും ഉറക്കക്കുറവിന് കാരണമാകുന്നതായി പഠനം. ഇന്ത്യയിലെ 67 ശതമാനം ആളുകളും ഇപ്പോൾ രാത്രി 11 മണിക്ക് ശേഷം വൈകി ഉറങ്ങുന്നവരാണെന്നാണ് ബെംഗളൂരു ആസ്ഥാനമായുള്ള സ്ലീപ്പ് സൊല്യൂഷൻസ് സ്റ്റാർട്ടപ്പായ 'വേക്ക്ഫിറ്റ്. കോ' നടത്തിയ പഠനത്തിൽ പറയുന്നത്.
work from home causes insomnia According to the study
Author
Bengaluru, First Published Apr 16, 2020, 10:57 AM IST
കൊറോണയുടെ വ്യാപനം തടയുന്നതിനായി രാജ്യത്ത് ലോക് ഡൗ്‍ പ്രഖ്യാപിച്ചിരിക്കുകയാണല്ലോ. ഈ സമയത്ത് മിക്ക കമ്പനികളും വർക്ക് ഫ്രം ഹോം സംവിധാനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വർക്ക് ഫ്രം ഹോം സംവിധാനം മിക്കവരിലും ഉറക്കക്കുറവിന് കാരണമാകുന്നതായി പഠനം.

ഇന്ത്യയിലെ 67 ശതമാനം ആളുകളും ഇപ്പോൾ രാത്രി 11 മണിക്ക് ശേഷം വൈകി ഉറങ്ങുന്നവരാണെന്നാണ്  ബെംഗളൂരു ആസ്ഥാനമായുള്ള സ്ലീപ്പ് സൊല്യൂഷൻസ് സ്റ്റാർട്ടപ്പായ 'വേക്ക്ഫിറ്റ്. കോ' നടത്തിയ പഠനത്തിൽ പറയുന്നത്. ലോക്ക് ഡൗൺ അവസാനിച്ചുകഴിഞ്ഞാൽ, അവരുടെ ഉറക്കത്തിന്റെ സമയം പഴയത് പോലെ ശരിയാകുമെന്നാണ്  81 ശതമാനം ആളുകളും കരുതുന്നതെന്ന് പഠനത്തിൽ പറയുന്നു.

1,500 പേരിൽ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. 49 ശതമാനം ആളുകൾ  തൊഴിൽ സുരക്ഷ, സാമ്പത്തിക പ്രശ്നങ്ങൾ, കുടുംബത്തെയും സുഹൃത്തുക്കളെയും കുറിച്ചുള്ള ആശങ്കകൾ എന്നിവയെ പറ്റി രാത്രിയിൽ അമിതമായി ചിന്തിക്കുന്നുണ്ടെന്നും പഠനത്തിൽ പറയുന്നു.
 
Follow Us:
Download App:
  • android
  • ios