വര്‍ക്കൗട്ട് ചെയ്തിട്ടും കലോറി കാര്യക്ഷമമായി കത്തിക്കാതെ വരാമെന്നും ലവ്നീത് ഭദ്ര ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പറയുന്നു. അതായത് ഹൈപ്പോതൈറോയിഡിസം ഉള്ളവരുടെ കരൾ, പേശികൾ, കൊഴുപ്പ് കോശങ്ങൾ എന്നിവയിലേക്ക് കലോറികൾ ശേഖരിക്കപ്പെടാം.
ജിമ്മിൽ ഉത്സാഹത്തോടെ പോയിട്ടും കഠിനമായി വര്‍ക്കൗട്ട് ചെയ്തിട്ടും യോഗ പരിശീലിച്ചിട്ടും വണ്ണം കുറഞ്ഞില്ലേ? ചിലപ്പോള്‍ ഇതിന് പിന്നില്‍ ഹൈപ്പോതൈറോയിഡിസം ആയിരിക്കാം എന്നാണ് ന്യൂട്രീഷ്യനിസ്റ്റായ ലവ്നീത് ഭദ്ര പറയുന്നത്. തൈറോയ്ഡ് ഹോർമോണിന്‍റെ ഉത്പാദനം കുറയുന്ന അവസ്ഥയാണ് ഹൈപ്പോതൈറോയ്ഡിസം.
തൈറോയിഡിന്റെ അളവ് കുറയുമ്പോൾ, നിങ്ങളുടെ മെറ്റബോളിസം കാര്യമായ മാറ്റത്തിന് വിധേയമാകുന്നു.
ഇതിന്‍റെ ഭാഗമായി നിങ്ങളുടെ ഭക്ഷണത്തിൽ നിന്നുള്ള കലോറികൾ കൊഴുപ്പായി ശരീരത്തില്‍ അടിഞ്ഞുകൂടാം.
വര്‍ക്കൗട്ട് ചെയ്തിട്ടും കലോറി കാര്യക്ഷമമായി കത്തിക്കാതെ വരാമെന്നും ലവ്നീത് ഭദ്ര ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പറയുന്നു. അതായത് ഹൈപ്പോതൈറോയിഡിസം ഉള്ളവരുടെ കരൾ, പേശികൾ, കൊഴുപ്പ് കോശങ്ങൾ എന്നിവയിലേക്ക് കലോറികൾ ശേഖരിക്കപ്പെടാം. അതിനാൽ, വര്‍ക്കൗട്ട് ചെയ്ചിട്ടും കർശനമായ ഭക്ഷണക്രമം നോക്കിയിട്ടും വണ്ണം കുറയാതെ വരാം എന്നും ലവ്നീത് ഭദ്ര കൂട്ടിച്ചേര്‍ത്തു.
ഹൈപ്പോതൈറോയിഡിസം നിയന്ത്രിക്കാൻ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
ഒന്ന്...
ക്രൂസിഫറസ് പച്ചക്കറികളായ ബ്രൊക്കോളി, കോളിഫ്ലവര്‍, കാബേജ്, ചീര തുടങ്ങിയവ ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നതാണ് ഹൈപ്പോതൈറോയിഡിസം നിയന്ത്രിക്കാൻ നല്ലത്. പോഷകങ്ങള്‍ അടങ്ങിയതാണെങ്കിലും ഇവയില്‍ തൈറോയ്ഡ് ഹോർമോൺ ഉൽപാദനത്തെ തടസ്സപ്പെടുത്തുന്ന ഗോയ്‌ട്രോജൻ സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്.
രണ്ട്...
സോയ മിൽക്ക് പോലെയുള്ള സോയ ഉൽപന്നങ്ങളും തൈറോയ്ഡ് ഹോർമോണുകളുടെ പ്രവര്‍ത്തനത്തെ തടസപ്പെടുത്താം. അതിനാല്‍ ഇവയും പരമാവധി ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നതാണ് നല്ലത്.
മൂന്ന്...
തിന ആരോഗ്യകരമെന്ന് കരുതുന്നുണ്ടെങ്കിലും, തൈറോയ്ഡ് ഹോർമോണുകളുടെ പ്രവര്‍ത്തനത്തെ ഇവ മോശമായി ബാധിക്കാം.
നാല്...
കഫൈന്‍ അടങ്ങിയ ഭക്ഷണങ്ങളും പരമാവധി ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നതാണ് ഹൈപ്പോതൈറോയിഡിസം ഉള്ളവര്‍ക്ക് നല്ലത്.
അഞ്ച്...
മദ്യപാനവും ഒഴിവാക്കുക. മദ്യം തൈറോയ്ഡ് ഹോർമോണുകളുടെ ഉൽപാദനത്തെയും ആഗിരണത്തെയും തടസ്സപ്പെടുത്തും.
ശ്രദ്ധിക്കുക: നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: വയറിലെ കൊഴുപ്പിനെ കുറയ്ക്കണോ? ഡയറ്റില്‍ നിന്നും ഒഴിവാക്കാം ഈ ഏഴ് ഭക്ഷണങ്ങള്‍...
