Asianet News MalayalamAsianet News Malayalam

World Alzheimer's Day 2023 : അൽഷിമേഴ്‌സ് തടയാൻ ജീവിതശെെലിയിൽ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

ഡിമേൻഷ്യ എന്ന രോഗവസ്ഥയുടെ ഏറ്റവും സാധാരണമായ രൂപമാണ് അൽഷിമേഴ്‌സ്. വളരെ സാവധാനമാണ് ഈ രോഗമുണ്ടാകുന്നത് അതുകൊണ്ട് തന്നെ പലപ്പോഴും ഈ അസുഖം തിരിച്ചറിയാതെ പോകാറുണ്ട്. ഈ ന്യൂറോളജിക് ഡിസോർഡറിന്റെ ഫലമായി മസ്തിഷ്‌കം ചുരുങ്ങുകയും മസ്തിഷ്‌ക കോശങ്ങൾ ഇല്ലാതാകുകയും ചെയ്യുന്നു. അൽഷിമേഴ്സ് രോഗ ലക്ഷണങ്ങൾ കാലക്രമേണ വഷളാകുന്നു. 
 

world alzheimers day 2023 lifestyle changes to prevent alzheimers-rse-
Author
First Published Sep 20, 2023, 1:51 PM IST

എല്ലാ വർഷവും സെപ്റ്റംബർ 2ന് ലോക അൽഷിമേഴ്‌സ് ദിനം ആചരിക്കുന്നു. അൽഷിമേഴ്‌സ് രോഗത്തെക്കുറിച്ചും അതിന്റെ പ്രതിരോധത്തെക്കുറിച്ചും രോഗനിർണയത്തെക്കുറിച്ചും അവബോധം ഉണ്ടാക്കുന്നതിനായാണ് ഈ ദിനം ആചരിക്കുന്നത്. ഈ രോഗത്തെക്കുറിച്ചും ശരീരത്തിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും ആളുകളെ ബോധവൽക്കരിക്കുക എന്നതാണ് ഈ പ്രത്യേക ദിനം ലക്ഷ്യമിടുന്നത്. 

2020‌ൽ 5.8 ദശലക്ഷം അമേരിക്കക്കാർ അൽഷിമേഴ്സ് രോഗവുമായി ജീവിക്കുന്നതായി സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) വ്യക്തമാക്കുന്നു. 65 വയസ്സിനു ശേഷവും ഓരോ 5 വർഷത്തിലും രോഗബാധിതരുടെ എണ്ണം ഇരട്ടിയാകുന്നു. 

ഡിമേൻഷ്യ എന്ന രോഗവസ്ഥയുടെ ഏറ്റവും സാധാരണമായ രൂപമാണ് അൽഷിമേഴ്‌സ്. വളരെ സാവധാനമാണ് ഈ രോഗമുണ്ടാകുന്നത് അതുകൊണ്ട് തന്നെ പലപ്പോഴും ഈ അസുഖം തിരിച്ചറിയാതെ പോകാറുണ്ട്. ഈ ന്യൂറോളജിക് ഡിസോർഡറിന്റെ ഫലമായി മസ്തിഷ്‌കം ചുരുങ്ങുകയും മസ്തിഷ്‌ക കോശങ്ങൾ ഇല്ലാതാകുകയും ചെയ്യുന്നു. അൽഷിമേഴ്സ് രോഗ ലക്ഷണങ്ങൾ കാലക്രമേണ വഷളാകുന്നു. 

അൽഷിമേഴ്‌സ് തടയാൻ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

ഒന്ന്...

സമ്മർദപൂരിതമായ ഉദാസീനമായ, അനാരോഗ്യകരമായ ജീവിതശൈലി നയിക്കുന്ന ഏതൊരാൾക്കും അൽഷിമേഴ്‌സ് അല്ലെങ്കിൽ ഡിമെൻഷ്യ വരാനുള്ള ആദ്യകാല അപകടസാധ്യതയുണ്ട്. 

രണ്ട്...

ദീർഘനേരം മതിയായ ഉറക്കം ലഭിക്കാത്തത് നിങ്ങളുടെ തലച്ചോറിലെ ടൗ എന്ന പ്രോട്ടീന്റെ അളവ് വർദ്ധിപ്പിക്കും. ഇത് വൈജ്ഞാനിക തകർച്ചയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു, അൽഷിമേഴ്സ് രോഗത്തിന് കാരണമാകാം.

മൂന്ന്...

ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുകയോ ദ്രാവകം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുകയോ ചെയ്യുന്നത് നിർജ്ജലീകരണത്തിന് കാരണമാകും. ഇത് ഡിമെൻഷ്യയ്ക്ക് കാരണമാകും.

നാല്...

ദീർഘനേരം അമിതമായി മദ്യം കഴിക്കുന്നത് തലച്ചോറിനെ ദോഷകരമായി ബാധിക്കുകയും ഡിമെൻഷ്യയുടെ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും.

അഞ്ച്...

ചീസ്, ബട്ടർ, കേക്ക്, റെഡ് മീറ്റ് തുടങ്ങിയ ഉയർന്ന പൂരിത കൊഴുപ്പുകളുടെ ഉപഭോഗം കുറയ്ക്കുക, കാരണം അവ വൈജ്ഞാനിക പ്രശ്നങ്ങളുടെ സാധ്യത വർദ്ധിപ്പിക്കും. 

ഉയർന്ന രക്തസമ്മർദ്ദം ചികിത്സിച്ചില്ലെങ്കിൽ ഈ രോ​ഗങ്ങൾക്കുള്ള സാധ്യത കൂടുതലെന്ന് ലോകാരോ​ഗ്യസംഘടന

 

Follow Us:
Download App:
  • android
  • ios