Asianet News MalayalamAsianet News Malayalam

World Diabetes Day| പ്രമേഹം നിയന്ത്രിക്കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍...

ഇന്ന് നവംബർ 14- ലോക പ്രമേഹദിനം. രക്തത്തിൽ ഗ്ലൂക്കോസിന്‍റെ അഥവാ പഞ്ചസാരയുടെ അളവ് കൂടുന്ന അവസ്ഥയാണ് പ്രമേഹം. 

World Diabetes Day 2021 Tips to control diabetes
Author
Thiruvananthapuram, First Published Nov 14, 2021, 9:49 AM IST

ഇന്ന് നവംബർ 14- ലോക പ്രമേഹദിനം (World Diabetes Day). ഒരു ജീവിതശൈലി രോഗമാണ് പ്രമേഹം. രക്തത്തിൽ ഗ്ലൂക്കോസിന്റെ അഥവാ പഞ്ചസാരയുടെ അളവ് കൂടുന്ന അവസ്ഥയാണിത്. ജീവിതശൈലിയില്‍ വന്നിരിക്കുന്ന മാറ്റങ്ങള്‍ കൊണ്ടാണ് പ്രമേഹരോഗികളുടെ (diabetic patients) എണ്ണം ഇന്ന് കൂടുന്നത്. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ ജീവിതശൈലിയില്‍ (lifestyle) ചില മാറ്റങ്ങള്‍ വരുത്തിയാല്‍ തന്നെ ഒരു പരിധി വരെ പ്രമേഹത്തെ (Diabetes) നമുക്ക് നിയന്ത്രിക്കാം.

പണ്ടുകാലങ്ങളിൽ മുതിർന്നവരിൽ മാത്രം കാണപ്പെട്ടിരുന്ന ഈ രോഗം കൗമാരക്കാരിലും യുവാക്കളിലും ഇന്ന് വ്യാപകമായി കണ്ടുവരുന്നു. ലോകത്ത് 422 മില്യണ്‍ ആളുകള്‍ പ്രമേഹബാധിതരാണ്. ഓരോ എട്ട് സെക്കന്റിലും പ്രമേഹം കാരണം ഒരാള്‍ മരണമടയുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കേരളത്തില്‍ 11 മുതല്‍ 20 വരെ ശതമാനം പേര്‍ക്ക് പ്രമേഹമുണ്ടെന്നും പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.

ലോകം കൊവിഡിന്റെ പിടിയിലായിരിക്കുന്ന സമയത്താണ് മറ്റൊരു ലോക പ്രമേഹദിനം കൂടി കടന്നുവരുന്നത്.  ഈ കൊറോണക്കാലത്ത്  പ്രമേഹരോഗികള്‍ കുറച്ചധികം ശ്രദ്ധിക്കണം. കൃത്യമായ ഇടവേളകളിൽ ഷുഗർ നില പരിശോധിക്കണം. ഗ്ലൂക്കോമീറ്റർ ഉപയോഗിച്ച് വീട്ടിൽ നിന്നുതന്നെ ഷുഗർ പരിശോധിക്കാം. പരിശോധനഫലം ചികിത്സിക്കുന്ന ഡോക്ടറുമായി പങ്കുവയ്ക്കുകയും വേണ്ട നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്യാം. 

വ്യായാമമില്ലായ്മ, അമിതവണ്ണം തുടങ്ങിയവയെല്ലാം പ്രമേഹത്തിന് വഴിയൊരുക്കും. ടൈപ്പ് 2 പ്രമേഹം ബാധിക്കാൻ പാരമ്പര്യം ഒരു പ്രധാന ഘടകമാണെന്നും പഠനങ്ങള്‍ പറയുന്നു. ജീവിതശൈലിയിൽ വരുന്ന മാറ്റങ്ങൾ മൂലവും പ്രമേഹം വരാം. പ്രമേഹ സാധ്യത കൂടുതൽ ഉള്ളവർ കൃത്യമായി വ്യായാമം ചെയ്യുകയും ഭക്ഷണരീതി നിയന്ത്രിക്കുകയും ചെയ്താൽ ഒരു പരിധി വരെ പ്രമേഹത്തെ നിയന്ത്രിക്കാം.

പ്രമേഹം നിയന്ത്രിക്കാൻ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...

ഒന്ന്...

കൃത്യമായ ഇടവേളകളിൽ ഷുഗർ നില പരിശോധിക്കണം.  പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഇത് സഹായിക്കും. മൂന്ന് മാസത്തിലൊരിക്കൽ ഡോക്ടറെ കാണുകയും വേണം.

രണ്ട്...

പ്രമേഹ രോഗികൾ അമിത അളവിൽ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. കഴിക്കുന്ന ഭക്ഷണത്തിന്റെ അളവിലുള്ള നിയന്ത്രണം കലോറി ഉപഭോഗം നിയന്ത്രിക്കാൻ സഹായിക്കുകയും ശരീരഭാരം കുറയ്ക്കുകയും ചെയ്യും. കൃത്യ സമയത്ത് ഭക്ഷണം കഴിക്കാനും ശ്രദ്ധിക്കുക. 

മൂന്ന്...

കഴിക്കുന്ന ഭക്ഷണത്തില്‍ അടങ്ങിയിരിക്കുന്ന കാർബോഹൈഡ്രേറ്റ്, പഞ്ചസാര എന്നിവയെക്കുറിച്ച് ബോധ്യമുണ്ടായിരിക്കണം. ഭക്ഷണത്തിൽ കാർബോഹൈട്രേറ്റ്, പഞ്ചസാര എന്നിവ കുറയ്ക്കുന്നതിന് ആവശ്യമായ മുൻകരുതൽ സ്വീകരിക്കുക. ഇതിനായി പച്ചക്കറികളും നാരുകളുമടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം.  

നാല്...

അന്നജവും കൊഴുപ്പും കുറഞ്ഞ, പച്ചക്കറികളും പഴങ്ങളും ആവശ്യത്തിനടങ്ങിയ ഭക്ഷണമാണ് പ്രമേഹരോഗികള്‍ കഴിക്കേണ്ടത്. 

അഞ്ച്...

ദിവസവും അരമണിക്കൂറെങ്കിലും വ്യായാമം ചെയ്യണം. എല്ലാദിവസവും നടക്കുന്നത് പ്രമേഹനിയന്ത്രണത്തിനും ഹൃദയ സംബന്ധമായ അസുഖങ്ങൾ ഒഴിവാക്കുന്നതിനും നല്ലതാണ്. 

ആറ്...

ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കുക. ധാരാളം വെള്ളം കുടിക്കുന്നത്  രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും പ്രമേഹ സാധ്യത ഇല്ലാതാക്കുകയും ചെയ്യുന്നു. 

ഏഴ്...

പുകവലി ഒഴിവാക്കുക, സമ്മർദ്ദം നിയന്ത്രിക്കുക. ഇതൊക്കെ പ്രമേഹവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് പഠനങ്ങള്‍ പറയുന്നത്. 

Also Read: പ്രമേഹ പരിചരണം: ഇപ്പോൾ അല്ലെങ്കിൽ പിന്നെ എന്ന്? ഡോക്ടർ എഴുതുന്നു

Follow Us:
Download App:
  • android
  • ios