ജീവന്‍ വരെ നഷ്ടപ്പെടാന്‍ സാധ്യതയുള്ള രോഗമാണിത്. ശുദ്ധ ജലത്തിൽ വളരുന്ന അനോഫിലസ് പെൺ കൊതുകുകളാണ് രോഗം പരത്തുന്നത്. രോഗാണു സാന്നിധ്യമുള്ള കൊതുകിന്‍റെ കടിയേറ്റ് 8 മുതല്‍ 30 ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. ഇതാണ് ഇന്‍ക്യുബേഷന്‍ കാലം എന്നറിയപ്പെടുന്നത്.

ഇന്ന് ഏപ്രിൽ 25. ലോക മലേറിയ ദിനം. മലേറിയയെ(മലമ്പനി) (world malaria day) ചെറുക്കാനുള്ള ആഗോളതലത്തിലുള്ള നടപടികളുടെ ഭാഗമായാണ് ദിനാചരണം നടത്തുന്നത്. ലോകാരോഗ്യസംഘടനയുടെ ഭാഗമായ ലോക ഹെൽത്ത് അസംബ്ലിയുടെ അറുപതാം സമ്മേളനത്തിന്റെ തീരുമാനപ്രകാരമാണ് 2007 മേയിൽ ലോക മലേറിയ ദിനാചരണത്തിന് തുടക്കമിട്ടത്.

ജീവൻ വരെ നഷ്ടപ്പെടാൻ സാധ്യതയുള്ള രോഗമാണിത്. ശുദ്ധ ജലത്തിൽ വളരുന്ന അനോഫിലസ് പെൺ കൊതുകുകളാണ് രോഗം പരത്തുന്നത്. രോഗാണു സാന്നിധ്യമുള്ള കൊതുകിൻറെ കടിയേറ്റ് 8 മുതൽ 30 ദിവസങ്ങൾക്കുള്ളിൽ ലക്ഷണങ്ങൾ കണ്ടുതുടങ്ങും. ഇതാണ് ഇൻക്യുബേഷൻ കാലം എന്നറിയപ്പെടുന്നത്.

മലേറിയയുടെ ആദ്യകാല രോഗനിർണയവും ചികിത്സയും അത്യന്താപേക്ഷിതമാണ്, അല്ലാത്തപക്ഷം അത് സങ്കീർണതകളിലേക്കും മാരകമായേക്കാം. 2020ലെ കണക്കനുസരിച്ച് മലേറിയ ബാധിച്ച് മരിച്ചവരുടെ എണ്ണം 627,000 ആണ്. ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് പ്രകാരം ആഫ്രിക്കൻ മേഖലയിലാണ് ആഗോള തലത്തിൽ മലേറിയ കൂടുതലായി കാണപ്പെടുന്നത്.

ഇന്ത്യയിൽ ഇതുവരെ ഒരു സംസ്ഥാനത്തിനും മലേറിയ പൂർണമായും ഇല്ലാതാക്കാൻ കഴിഞ്ഞിട്ടില്ല. 2019-ൽ ലോകാരോഗ്യ സംഘടനയുടെ തെക്കുകിഴക്കൻ ഏഷ്യൻ മേഖലയിലെ മലേറിയ കേസുകളിൽ 88 ശതമാനവും മലേറിയ മൂലമുള്ള മരണങ്ങളിൽ 86 ശതമാനവും ഇന്ത്യയിലാണ്. 

ലക്ഷണങ്ങൾ...

പനി, തലവേദന, വിറയൽ എന്നിവയാണ് മലേറിയയുടെ ആദ്യ ലക്ഷണങ്ങൾ. സാധാരണ അണുബാധയുള്ള കൊതുകു കടിച്ച് 10-15 ദിവസങ്ങൾക്ക് ശേഷം മലേറിയ വരും. പനിയും തലവേദനയും ഒന്നിടവിട്ടുള്ള ദിവസങ്ങളിലോ മൂന്നു ദിവസം കൂടുമ്പോഴോ ആവർത്തിക്കുന്നുവെങ്കിലും ഇത് മലേറിയ ലക്ഷണമായി കണക്കാക്കാം. കൂടാതെ ചർദ്ദി,മനംപുരട്ടൽ,ചുമ,ത്വക്കിലും കണ്ണിലും മഞ്ഞനിറം എന്നിവയുമുണ്ടാകാം. ചികിത്സിച്ചില്ലെങ്കിൽ ഗുരുതരമായ രോഗത്തിലേക്കും 24 മണിക്കൂറിനുള്ളിൽ മരണത്തിനും കാരണമായേക്കാം.