ശരിയായ ഉറക്കം ലഭിക്കേണ്ടത് പ്രധാനമാണ്. ദിവസവും ഏഴ് മുതൽ ഒൻപത് മണിക്കൂർ വരെ ഉറങ്ങുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. നല്ല ഉറക്കശീലം മാനസികാരോഗ്യവും മെച്ചപ്പെടുത്തും. 

എല്ലാ വർഷവും ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനം ആചരിക്കുന്നു.1992-ൽ വേൾഡ് ഫെഡറേഷൻ ഫോർ മെൻ്റൽ ഹെൽത്ത് (WFMH) ആരംഭിച്ച ഈ ദിനത്തിന് പ്രാധാന്യം വർദ്ധിച്ചു. ജോലിയിൽ മാനസികാരോഗ്യം" എന്നതാണ് ഈ വർഷത്തെ തീം. 

നമ്മുടെ ശരീരത്തിൻറെ ആരോഗ്യത്തെ പോലെ തന്നെ പ്രധാനമാണ് മാനസികാരോഗ്യവും. അതിനാൽ മാനസികാരോഗ്യം കാത്തുസൂക്ഷിക്കേണ്ടത് ഏറെ പ്രധാനമാണ്. 10- നും 19- നും ഇടയിൽ പ്രായമുള്ള ഏഴ് കൗമാരക്കാരിൽ ഒരാൾ ഏതെങ്കിലും തരത്തിലുള്ള മാനസികാരോഗ്യവുമായി ജീവിക്കുന്നതായി ലോകാരോഗ്യ സംഘടന പറയുന്നു. 
മാനസികരോഗങ്ങൾ ഉള്ള ആൾക്ക് ഉയർന്ന രക്തസമ്മർദം, പൊണ്ണത്തടി, ഹൃദ്രോഗം, മറ്റ് രോഗങ്ങൾ എന്നിവയുണ്ടാകാം.

മാനസികാരോ​ഗ്യത്തിന് ജീവിതശെെലിയിൽ നാം ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

ഒന്ന്

ദിവസവും ഒരു മണിക്കൂർ വ്യായാമം ചെയ്യണം. നടത്തം, ഓട്ടം, യോഗ എന്നിവ ശീലമാക്കുക. പതിവായുള്ള വ്യായാമം ഓക്സിടോസിൻ ഹോർമോണും പുറന്തള്ളാൻ സഹായിക്കും. ഇത് മാനസികാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. 

രണ്ട്

ശരിയായ ഉറക്കം ലഭിക്കേണ്ടത് പ്രധാനമാണ്. ദിവസവും ഏഴ് മുതൽ ഒൻപത് മണിക്കൂർ വരെ ഉറങ്ങുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. നല്ല ഉറക്കശീലം മാനസികാരോഗ്യവും മെച്ചപ്പെടുത്തും. 

മൂന്ന്

വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ സമീകൃത ഭക്ഷണം ശീലമാക്കുക എന്നതാണ് മാനസികാരോഗ്യം മെച്ചപ്പെടുത്താനുള്ള മറ്റൊരു മാർഗം. പ്രോട്ടീൻ, അയൺ, മറ്റ് പോഷകങ്ങൾ എന്നിവ ഉൾപ്പെടുത്തുക.

നാല് 

മൈൻഡ്ഫുൾ ഈറ്റിങ് അഥവാ ഭക്ഷണം സാവധാനം ആസ്വദിച്ച് കഴിക്കുന്ന ശീലവും മാനസികാരോഗ്യം മെച്ചപ്പെടുത്തും. 

അഞ്ച്

ഏറെ നേരം ഫോണിലും കമ്പ്യൂട്ടറിലും നോക്കിയിരിക്കുന്നത്‌ മാനസികാരോഗ്യത്തിന്‌ നല്ലതല്ല. കിടക്കുന്നതിന് അര മണിക്കൂർ മുമ്പെങ്കിലും ഫോൺ ഉപയോ​ഗം നിർത്തുക.

ആറ്

സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായുമുള്ള ആരോഗ്യകരവുമായ ബന്ധങ്ങൾ വൈകാരികവും മാനസികവുമായ ക്ഷേമത്തിന്‌ അത്യാവശ്യമാണെന്ന് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു. 

വെറും വയറ്റിൽ ഇളം ചൂടുള്ള നാരങ്ങ വെള്ളം കുടിച്ചോളൂ, കാരണം

Asianet News Live | Thiruvonam Bumper Result | Kerala Assembly | Malayalam News Live | Asianet News