പൊണ്ണത്തടി തടയുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗങ്ങളിലൊന്ന് ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുക എന്നതാണ്. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പ്രോട്ടീനുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ അടങ്ങിയ സമീകൃതാഹാരം കഴിക്കുന്നത് അമിതവണ്ണം തടയാൻ സഹായിക്കും. 

ഇന്ന് ലോക പൊണ്ണത്തടി ദിനം. അമിതവണ്ണത്തിനുള്ള കാരണങ്ങളെക്കുറിച്ചും പ്രതിരോധ മാർഗങ്ങളെക്കുറിച്ചും അവബോധം വളർത്തുന്നതിനാണ് ഈ ദിനം ആചരിക്കുന്നത്. വേൾഡ് ഒബിസിറ്റി ഫെഡറേഷൻ 2015 ലാണ് ലോക പൊണ്ണത്തടി ദിനം ആരംഭിച്ചത്. പൊണ്ണത്തടിയുള്ളവരിൽ പ്രമേഹം, രക്താതിമർദം, ഉയർന്ന കൊളസ്ട്രോൾ അളവ് എന്നിവയ്ക്കുള്ള സാധ്യത കൂടുതലാണ്. മാറുന്ന കാഴ്ചപ്പാടുകൾ: പൊണ്ണത്തടിയെ കുറിച്ച് സംസാരിക്കാം എന്നതാണ് ഈ വർഷത്തെ പ്രമേയം.

ഹൃദയ സംബന്ധമായ അസുഖങ്ങൾ, പ്രമേഹം, മസ്കുലോസ്കലെറ്റൽ ഡിസോർഡേഴ്സ്, ചിലതരം അർബുദങ്ങൾ എന്നിവയുൾപ്പെടെ നിരവധി വിട്ടുമാറാത്ത രോഗങ്ങൾക്കുള്ള ഒരു പ്രധാന അപകട ഘടകമാണ് പൊണ്ണത്തടിയെന്ന് 
ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) വ്യക്തമാക്കുന്നു. കൂടാതെ, എൻഡോമെട്രിയൽ, സ്തനങ്ങൾ, അണ്ഡാശയം, പ്രോസ്റ്റേറ്റ്, കരൾ, പിത്തസഞ്ചി, വൃക്ക, വൻകുടൽ കാൻസർ എന്നിവയുൾപ്പെടെ വിവിധ അർബുദങ്ങളുമായി പൊണ്ണത്തടി ബന്ധപ്പെട്ടിരിക്കുന്നു.

പൊണ്ണത്തടി തടയാൻ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

ഒന്ന്...

പൊണ്ണത്തടി തടയുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗങ്ങളിലൊന്ന് ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുക എന്നതാണ്. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പ്രോട്ടീനുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ അടങ്ങിയ സമീകൃതാഹാരം കഴിക്കുന്നത് അമിതവണ്ണം തടയാൻ സഹായിക്കും. ജങ്ക്, സംസ്കരിച്ചതും പായ്ക്ക് ചെയ്തതുമായ ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ അമിതവണ്ണത്തിനുള്ള സാധ്യത കൂടുതലാണ്. 

രണ്ട്...

അമിതവണ്ണം തടയുന്നതിനുള്ള മറ്റൊരു പ്രധാന ഘടകമാണ് വ്യായാമം. പതിവ് വ്യായാമം ആരോഗ്യകരമായ ഭാരം നിലനിർത്താൻ സഹായിക്കും. 

മൂന്ന്...

മതിയായ ഉറക്കം അമിതവണ്ണം തടയുന്നതിൽ ഒരു പങ്കു വഹിക്കുമെന്നും ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. 
ആരോഗ്യകരമായ ഭാരം നിലനിർത്തുന്നതിന് ഉറക്കം പ്രധാനമാണ്. വളരെ കുറച്ച് നേരം ഉറങ്ങുന്ന ആളുകൾക്ക് പൊണ്ണത്തടി ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

നാല്...

വിട്ടുമാറാത്ത സമ്മർദ്ദം ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും പൊണ്ണത്തടിക്കും ഇടയാക്കും. അതിനാൽ, അമിതവണ്ണം തടയാൻ സമ്മർദ്ദം ഫലപ്രദമായി നിയന്ത്രിക്കേണ്ടത് പ്രധാനമാണ്. ധ്യാനം, യോഗ അല്ലെങ്കിൽ ശ്വസന വ്യായാമങ്ങൾ പോലുള്ളവ ശീലമാക്കുക.

കുട്ടികളിലെ പൊണ്ണത്തടി തടയാൻ അഞ്ച് കാര്യങ്ങൾ ശ്രദ്ധിക്കാം

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് ലൈവ് | Election 2024 #Asianetnews