ലോകത്തിലെ ആദ്യത്തെ ആര്‍ട്ടിഫിഷ്യല്‍ ഗര്‍ഭപാത്രത്തെ വികസിപ്പിക്കാനൊരു ഗവേഷകര്‍. കൃത്രിമ ഗര്‍ഭപാത്രത്തിന്‍റെ മോഡല്‍ ഗവേഷകര്‍ വികസിപ്പിച്ചു കഴിഞ്ഞു. 

ലോകത്തിലെ ആദ്യത്തെ ആര്‍ട്ടിഫിഷ്യല്‍ ഗര്‍ഭപാത്രത്തെ വികസിപ്പിക്കാനൊരു ഗവേഷകര്‍. നെതര്‍ലാന്‍റിലെ 'Eindhoven University of Technology'-യിലെ ഗവേഷകരാണ് ഇതിന് പിന്നില്‍. കൃത്രിമ ഗര്‍ഭപാത്രത്തിന്‍റെ മോഡല്‍ ഗവേഷകര്‍ വികസിപ്പിച്ചു കഴിഞ്ഞു.

ഗര്‍ഭസ്ഥശിശുവിന് കൃത്രിമമായി ശ്വാസം നല്‍കുന്ന ഗര്‍ഭപാത്രത്തിന്‍റെ മാതൃകയാണ് ഗവേഷകര്‍ അവതരിപ്പിച്ചത്. മാസം തികയാതെയുളള പ്രസവം തുടങ്ങിയ സാഹചര്യങ്ങളില്‍ ഈ കൃത്രിമ ഗര്‍ഭപാത്രം സഹായിക്കുമെന്നും ഗവേഷകര്‍ പറയുന്നു.

അമ്മയുടെ ഗര്‍ഭപാത്രം പോലെ തന്നെ കുഞ്ഞിങ്ങള്‍ക്ക് ഇത് സുരക്ഷിതത്വം നല്‍കുമെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്. ഇന്‍ക്യുബോറ്ററുകളെക്കാള്‍ ഗുണങ്ങളാണ് ഇവയ്ക്കുളളത്. ഓക്സിജനും മറ്റ് പോഷകങ്ങളും കൃത്രിമ പ്ലാസന്‍റെയോട് കൂടിയ കൃത്രിമ ഗര്‍ഭപാത്രം നല്‍കുമെന്നും ഗവേഷകര്‍ പറയുന്നു.