Asianet News MalayalamAsianet News Malayalam

ലോക പാമ്പ് ദിനം; പാമ്പുകടിയേറ്റാൽ ആദ്യം ചെയ്യേണ്ടത്...

പാമ്പ് കടിയേറ്റാല്‍ ആദ്യം ഭയപ്പെട്ട് ഓടുകയല്ല വേണ്ടത്. ഓടികഴിഞ്ഞാല്‍ ഈ വിഷം രക്തത്തിലൂടെ ശരീരം മുഴുവന്‍ വ്യാപിക്കാനും അപകടം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. 

World Snake Day the first thing to do in case of a snake bite
Author
Trivandrum, First Published Jul 16, 2020, 10:05 AM IST

ഇന്ന് ജൂലെെ 16. ലോക പാമ്പ് ദിനം. പാമ്പുകളിൽ തന്നെ വിഷമുള്ളതും വിഷമില്ലാത്തതും ഉണ്ട്. കേരളത്തില്‍ ഏകദേശം 106 ഇനം പാമ്പുകളുണ്ട്. ഇതില്‍ 10 ഇനം മാത്രമാണ് വിഷമുള്ളവ. ഈ 10 എണ്ണത്തില്‍ തന്നെ അഞ്ചോളം എന്ന് പറയുന്നത് കടലില്‍ കാണുന്നതാണ്. പാമ്പു കടിച്ചാല്‍ അതിന്റെ വിഷ പല്ലുകള്‍ക്കൊപ്പം തന്നെ ഉള്ളിലുള്ള ചെറിയ പല്ലുകളും കാലില്‍ പതിഞ്ഞു എന്ന് വരാം.

 നമ്മുടെ നാട്ടില്‍ കാണുന്ന ചേര പോലുള്ളവ കടിച്ചാല്‍ ചെറിയ പാടുകൾ ഉണ്ടാകാം. ഇത് വിഷ‌പ്പല്ല് അല്ല എന്നത് മനസിലാക്കുക. വിഷപല്ല് എന്ന് പറയുന്നത് സൂചി കുത്തുന്നത് പോലെ മൂര്‍ച്ചേറിയ രണ്ട് പോയിന്റുകള്‍ മാത്രമായിരിക്കം ഉണ്ടാവുക. ഇതില്‍ നിന്നും രക്തം വരാനും സാധ്യതയുണ്ട്.

 ആന്റിവെനം നമ്മുടെ ശരീരത്തില്‍ കുത്തിവയ്ക്കുമ്പോള്‍ ഇവ ആ ഭാഗത്ത് ശക്തമായ നീറ്റലും പുകച്ചിലും ഉണ്ടാക്കും. ഇങ്ങനെ ഒരു മുറിവില്‍ ശക്തമായ നീറ്റലും പുകച്ചിലും ഉണ്ടെങ്കില്‍ മനസിലാക്കാം പാമ്പിന്റെ വിഷം ശരീരത്തിൽ എത്തിയിട്ടുണ്ടെന്ന കാര്യം. പാമ്പ് കടിയേറ്റാൽ ആ​ദ്യം ചെയ്യേണ്ടത് എന്താണെന്ന് ഹോമിയോ ഫിസിഷ്യൻ ഡോ. രാജേഷ് കുമാർ പറയുന്നു.

 ഒന്ന്...

പാമ്പ് കടിയേറ്റാല്‍ ആദ്യം ഭയപ്പെട്ട് ഓടുകയല്ല വേണ്ടത്. ഓടികഴിഞ്ഞാല്‍ ഈ വിഷം രക്തത്തിലൂടെ ശരീരം മുഴുവന്‍ വ്യാപിക്കാനും അപകടം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ആദ്യം ചെയ്യേണ്ടത് ഓടാതെ സമാധാനത്തില്‍ ഒരിടത്തില്‍ ഇരിക്കുക. ശേഷം കടിയേറ്റതിന്റെ രണ്ടോ മൂന്നോ സെ.മീറ്റർ മുകൾ ഭാഗത്തായി ഒരു തോർത്തോ വള്ളിയോ ഉപയോ​ഗിച്ച് കെട്ടുക. കെട്ട് അധികം മുറുകാനോ അയയാനോ പാടില്ല. ശേഷം ആശുപത്രിയിലേക്ക് കൊണ്ട് പോവുക. 

രണ്ട്...

ചിലർ പാമ്പ് കടിച്ച ഭാഗത്ത് രക്തം കളഞ്ഞ് കൂടുതല്‍ മുറിവ് ഉണ്ടാക്കാന്‍ ശ്രമിക്കാറുണ്ട്. ഒരിക്കലും അങ്ങനെ ചെയ്യരുതെന്ന് ഡോ. രാജേഷ് പറയുന്നു. 

മൂന്ന്...

സമയം പാഴാക്കാതെ കാല്‍ കെട്ടി വച്ച ശേഷം ഉടനെ ഒരു ആശുപത്രിയിലേക്ക് കൊണ്ട് പോവുക. ആന്റിവെനം ഇല്ലാത്ത ആശുപത്രിയിലേക്ക് രോഗിയെ കൊണ്ട് പോയി സമയം നഷ്ടപ്പെടുത്താതിരിക്കുകയാണ് വേണ്ടതെന്നും ഡോ. രാജേഷ് പറയുന്നു.

നാല്...

കടി കൊണ്ടയാൾ നടക്കാനും ഓടാനും പാടില്ല. ശരീരം ഇളകാതെ നോക്കണം. എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിക്കുക എന്നതാണ് പ്രതിവിധികളിൽ പ്രധാനം. കടിയേറ്റ ആൾ പരിഭ്രമിക്കുന്നതും ഭയപ്പെടുന്നതും ഒഴിവാക്കുക എന്നതാണ് ഏറ്റവും പ്രധാനമായി ശ്രദ്ധിക്കേണ്ടത്. കടിച്ചത് ഏതു പാമ്പാണ് എന്ന് മനസ്സിലാക്കാൻ സാധിച്ചാൽ ചികിത്സ‌ക്കുണ്ടാകുന്ന കാലതാമസം ഒഴിവാക്കാം.

അഞ്ച്...

യഥാസമയം ചികിത്സ കിട്ടാത്തതാണ് പാമ്പുകടിയേൽക്കുന്നവരിൽ നല്ലൊരു ശതമാനത്തിനും മരണം സംഭവിക്കാൻ കാരണമെന്ന് ഡോ. രാജേഷ് പറയുന്നു. 

പാട്ടിനൊത്ത് ഡാന്‍സ് കളിക്കുന്ന തത്ത; വൈറലായി വീഡിയോ...

Follow Us:
Download App:
  • android
  • ios