ലോകത്തിലെ ഏറ്റവും പഴക്കമേറിയ ബീജം എത്രകാലം സൂക്ഷിച്ചുവച്ചതാണ് എന്നതിനെപ്പറ്റി നമ്മള്‍ ചിന്തിച്ചിട്ടുണ്ടോ? അതിന് ഇപ്പോഴെന്ത് പറ്റിയെന്നും? എന്നാല്‍ കേട്ടോളൂ, ലോകത്തെ ഏറ്റവും പഴക്കമേറിയ ശുക്ലം ഇപ്പോഴും കേടുപാടുകളൊന്നും കൂടാതെ സൂക്ഷിക്കപ്പെടുന്നുണ്ട് 

ശരീരത്തിന് പുറത്തെത്തിയാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ആയുസ്സറ്റ് പോകുന്നവയാണ് ബീജങ്ങള്‍. എന്നാല്‍ ബീജങ്ങളെ സൂക്ഷിച്ചുവയ്ക്കാനുള്ള സൗകര്യങ്ങളെല്ലാം നിലവില്‍ ലഭ്യമാണ്. ഇതിനായുള്ള പ്രത്യേക ബാങ്കുകള്‍ വരെ ഇപ്പോഴുണ്ട്. 

എങ്കിലും ലോകത്തിലെ ഏറ്റവും പഴക്കമേറിയ ബീജം എത്രകാലം സൂക്ഷിച്ചുവച്ചതാണ് എന്നതിനെപ്പറ്റി നമ്മള്‍ ചിന്തിച്ചിട്ടുണ്ടോ? അതിന് ഇപ്പോഴെന്ത് പറ്റിയെന്നും?

എന്നാല്‍ കേട്ടോളൂ, ലോകത്തെ ഏറ്റവും പഴക്കമേറിയ ശുക്ലം ഇപ്പോഴും കേടുപാടുകളൊന്നും കൂടാതെ സൂക്ഷിക്കപ്പെടുന്നുണ്ട്. 50 വര്‍ഷം പഴക്കമുണ്ട് ഈ ശുക്ലത്തിന്. പക്ഷേ ഇത് മനുഷ്യന്റേതല്ല, ഒരു മുട്ടനാടിന്റേതാണെന്ന് മാത്രം. 

മൈനസ് 196 ഡിഗ്രി സെല്‍ഷ്യസില്‍ നൈട്രജന്‍ ലിക്വിഡിലാക്കി ചെറിയ പെല്ലറ്റുകളിലായാണ് ഈ ശുക്ലം സൂക്ഷിച്ചിരിക്കുന്നത്. ഇപ്പോഴും ആട്ടിന്‍കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കാന്‍ ശേഷിയുണ്ടത്രേ ഇതിലെ ബീജങ്ങള്‍ക്ക്. 34 ആടുകളെ വച്ച് ഈയടുത്ത് ഇതിന്റെ പരീക്ഷണവും വിജയകരമായി കഴിഞ്ഞു. സിഡ്‌നി യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഗവേഷകരാണ് ഇതിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടത്. 

എന്തായാലും 50 വര്‍ഷങ്ങള്‍ക്കിപ്പുറവും സന്താനോല്‍പാദനത്തിന് കഴിയും വിധത്തില്‍ ശുക്ലം സൂക്ഷിക്കാനായി എന്നത് ശാസ്ത്രരംഗത്തെ വലിയ നേട്ടമായാണ് വിദഗ്ധര്‍ കണക്കാക്കപ്പെടുന്നത്. ഇത് മനുഷ്യരുടെ കാര്യത്തിലും ഏറെ സാധ്യതകളാണ് തുറന്നിടുന്നതെന്നും ഇവര്‍ അവകാശപ്പെടുന്നു. 

ക്യാന്‍സര്‍ ബാധിതരായ പുരുഷന്മാര്‍ക്ക് റേഡിയേഷന് വിധേയരാകും മുമ്പ് ശുക്ലമെടുത്ത് ഇതുപോലെ സൂക്ഷിക്കാനായാല്‍, പിന്നീട് എപ്പോള്‍ കുഞ്ഞ് വേണമെന്ന് തോന്നിയാലും അത് ഉപയോഗിക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതായത്, ആരോഗ്യകകരമായ അവസ്ഥയില്‍ തന്നെയുള്ള ബീജത്തില്‍ നിന്ന് കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കാന്‍ ഇത് സഹായിക്കുമെന്ന്.