ടോക്യോ: ലോകത്തെ ഏറ്റവും തൂക്കം കുറഞ്ഞ നവജാത ശിശു ജപ്പാനില്‍. ജപ്പാനില്‍ പിറന്ന കുഞ്ഞ് ആരോഗ്യവാനായി ആശുപത്രി വിട്ടു.  കഴിഞ്ഞ ആഗസ്റ്റില്‍ പിറക്കുമ്പോള്‍ 268 ഗ്രാം മാത്രമായിരുന്നു ആണ്‍കുഞ്ഞിന്‍റെ തൂക്കം. ഗര്‍ഭധാരണത്തിന്‍റെ 24ാം ആഴ്ചയായിരുന്നു ജനനം.

കഴിഞ്ഞ ആഴ്ച വരെ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിഞ്ഞ ശിശുവിന് ആശുപത്രി വിടുമ്പോള്‍ തൂക്കം 3.2 കിലോയാണ്.  ഒട്ടും പ്രതീക്ഷയില്ലാതിരുന്നിട്ടും വളരെയധികം കരുതലോടെയുള്ള പരിചരണത്തിന് നേതൃത്വം നല്‍കിയത് ഡോക്ടര്‍ തകേഷി അരിമിറ്റ്സുവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ്. അതികഠിനമായ പരിശ്രമത്തിലൂടെയാണ് കുഞ്ഞിനെ ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ സാധിച്ചത്.  എത്ര ഭാരം കുറഞ്ഞാണ് പിറവിയെങ്കിലും കുഞ്ഞിനെ സമ്പൂര്‍ണ ആരോഗ്യവാനായി തിരികെ ജീവിത്തിലേക്ക് എത്തിക്കാനാകുമെന്ന് സംഭവം തെളിയിക്കുന്നതായി തകേഷി പറയുന്നു. 274 ഗ്രാം തൂക്കവുമായി പിറന്ന കുഞ്ഞിനായിരുന്നു ഇതിന് മുമ്പത്തെ റെക്കോഡ്.