Asianet News MalayalamAsianet News Malayalam

സീറോ ഡയറ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങൾ

പച്ചക്കറി സൂപ്പുകൾ, സാലഡുകൾ എന്നിവ സീറോ ഡയറ്റിന്റെ പ്രധാന ഘടകങ്ങളാണ്. ഒരു വിദ​ഗ്ധ ഡയറ്റീഷ്യനെ കണ്ട ശേഷം മാത്രമേ ഡയറ്റിങ് തുടങ്ങാൻ പാടുള്ളൂ. 

zero diet plan for weight loss
Author
Trivandrum, First Published Aug 26, 2019, 9:17 AM IST

തടി കുറയ്ക്കാൻ സഹായിക്കുന്ന നിരവധി ഡയറ്റ് പ്ലാനുകളുണ്ട്. പലരും കേട്ടിട്ടുള്ള ഒന്നാണ് സീറോ ഡയറ്റ്. പോഷക​ഗുണമുള്ള ​ഭക്ഷണങ്ങൾ ഉൾപ്പെടുത്തിയ ഡയറ്റാണ് സീറോ ഡയറ്റ്. വളരെ പെട്ടെന്ന് വ്യത്യാസം വരുന്ന ഒന്നാണ് സീറോ ഡയറ്റ്.പച്ചക്കറി സൂപ്പുകൾ, സാലഡുകൾ എന്നിവ സീറോ ഡയറ്റിന്റെ പ്രധാന ഘടകങ്ങളാണ്. ഒരു വിദ​ഗ്ധ ഡയറ്റീഷ്യനെ കണ്ട ശേഷം മാത്രമേ ഡയറ്റിങ് തുടങ്ങാൻ പാടുള്ളൂ. സീറോ ഡയറ്റിൽ ഉൾപ്പെടുത്തേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം. 

സീറോ ഡയറ്റിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...

ഒന്ന്...

 ദിവസവും 500 കിലോ കലോറി ലഭിക്കുന്ന രീതിയിലുള്ള ഭക്ഷണക്രമവും അതോടൊപ്പം രണ്ടു മണിക്കൂർ ദെെർഘ്യം വരുന്ന വ്യായാമവും ആവശ്യമാണ്.

രണ്ട്...

 നിർജലീകരണം ഉണ്ടാകാതിരിക്കാൻ ധാരാളം വെള്ളം, ശീതളപാനീയങ്ങളായ കരിക്കിൻ വെള്ളം, നാരങ്ങാ വെള്ളം, മോരു വെള്ളം എന്നിവ ഉൾപ്പെടുത്തണം.

മൂന്ന്...

 ഇടനേരങ്ങളിൽ കഴിക്കുന്ന പലഹാരങ്ങൾ പൂർണമായും ഒഴിവാക്കി നട്സ് ഉൾപ്പെടുത്തണം.

നാല്...

വിറ്റാമിനുകൾ,ധാതുക്കൾ( ഇരുമ്പ്, കാത്സ്യം, മ​ഗ്നീഷ്യം) ധാരാളം അടങ്ങിയ പച്ച ഇലക്കറികൾ- പാലക്ക് ചീര, ബ്രോക്കോളി, ക്യാബേജ്, കോളിഫ്ളവർ എന്നിവ ഉൾപ്പെടുത്തണം.

അഞ്ച്...

തവിടുകൂടിയ ധാന്യങ്ങൾ- ​ഗോതമ്പ്, റാ​ഗി, ഒാട്ട്സ്, അവൽ, ചോളം എന്നിവ മാത്രമേ ഉപയോ​ഗിക്കാൻ പാടുള്ളൂ. ചോറ് പൂർണമായും ഒഴിവാക്കണം.

ആറ്...

തൊലിയോടുകൂടിയതും മുളപ്പിച്ചതും പയറുവർ​ഗങ്ങൾ, പരിപ്പ്, മീൻ, മുട്ടയുടെ വെള്ള എന്നിവ ഉപയോ​ഗിക്കാം.

ഏഴ്...

പച്ചക്കറി സൂപ്പുകൾ, പാതി വേവിച്ച പച്ചക്കറികൾ, സാലഡുകൾ, അരിഞ്ഞ പഴങ്ങൾ എന്നിവ സീറോ ഡയറ്റിന്റെ പ്രധാനഘടകങ്ങളാണ്. ഇവ വയറുനിറയ്ക്കുന്നതിലുപരിയായി പോഷകമൂല്യങ്ങൾ നൽകുകയും ചെയ്യുന്നു.

എട്ട്...

കൊഴുപ്പില്ലാത്ത പാൽ ഉത്പന്നങ്ങൾ മാത്രമേ ഉൾപ്പെടുന്നുള്ളൂ.

ഒൻപത്...

ചോക്ലേറ്റുകൾ, കേക്കുകൾ, ഐസ്ക്രീം, ബർ​ഗർ, പിസ, പാനിപൂരി, മസാലചാട്ട്, സമോസ, ചിപ്സ് പോലുള്ളവ പൂർണമായും ഒഴിവാക്കേണ്ടതാണ്.

പത്ത്...

 ദിവസവും വ്യായാമം നിർബന്ധമാണ്. സെെസ് സീറോ ആകുന്നതിന് വേണ്ടി ഭക്ഷണം നിയന്ത്രണം മാത്രം സഹായിക്കുകയില്ല. ചോറ് പൂർണമായി ഒഴിവാക്കുന്നതാണ് സീറോ ഡയറ്റ്.  

 
 

Follow Us:
Download App:
  • android
  • ios