ലോകത്തിൽ ഏറ്റവും തീവ്രമായി കൊവിഡ് ബാധിച്ചിരുന്ന ചെറുരാജ്യങ്ങളിൽ ഒന്നായ ബെൽജിയം, മാർച്ച് പത്തിന് ശേഷം ആദ്യമായി, കഴിഞ്ഞ ചൊവ്വാഴ്ച ഒരു കൊവിഡ് കേസ് പോലുമില്ലാതെ 24 മണിക്കൂർ നേരം പിന്നിട്ടിരിക്കുന്നു. കൊറോണ വെെറസ് എന്ന പകർച്ചവ്യാധി പല യൂറോപ്യൻ രാജ്യങ്ങളെയും ഏറ്റവും കൂടുതൽ ബാധിച്ചത് മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ്. 

ബെൽജിയത്തിൽ രോഗം അതിരൂക്ഷമായപ്പോൾ ലോക്ഡൗൺ ഏർപ്പെടുത്തുകയും കൊവിഡ് വ്യാപനത്തിന്റെ തോത് കുറയുകയും ചെയ്തു. ' ദേശീയ പബ്ലിക്ക് ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ട് സിയാൻസാനോ'  റിപ്പോർട്ട് ചെയ്ത മൊത്തം മരണങ്ങളുടെ എണ്ണം 9,787 ആണ്. സാൻ മറിനോ എന്ന ചെറിയ നഗരത്തെയാണ് വെെറസ് കൂടുതൽ ബാധിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. 

അവധിക്കാലം തുടങ്ങാനിരിക്കെ രാജ്യത്ത് ആഘോഷങ്ങള്‍ക്കിടെ വീണ്ടും കൊറോണ വൈറസിന്‍റെ വ്യാപനം ശക്തമാകാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായി ബെല്‍ജിയം ആരോഗ്യമന്ത്രി മാഗ്ഗി ഡി ബ്ലോക്ക് റോയിറ്റേഴ്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ജൂലൈ 10 മുതല്‍ കടകളിലും സിനിമാ തീയറ്റര്‍, മ്യൂസിയം എന്നിവിടങ്ങളില്‍ മാസ്ക് നിര്‍ബന്ധമാക്കി.

നിര്‍ത്താതെയുള്ള തുമ്മലും ചുമയും; ശ്വാസകോശത്തെ ആരോഗ്യമുള്ളതാക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍...