സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണർക്കാണ് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ ബൈജൂനാഥ് നിർദ്ദേശം നൽകിയത്

പാലക്കാട്: ഉറക്കഗുളികയിൽ ഉപയോഗിക്കുന്ന മെലറ്റോമിൻ എന്ന രാസവസ്തു അടങ്ങിയ ZZZQUIL എന്ന ഭക്ഷ്യ വസ്തു ആരോഗ്യത്തിന് അപകടകരമാണെന്ന് വ്യക്തമായാൽ അതിന്‍റെ വിതരണം സംസ്ഥാനത്ത് നിരോധിക്കുന്നതിനും ഇക്കാര്യം കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റിയെ അറിയിക്കുന്നതിനും നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു. സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണർക്കാണ് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ ബൈജൂനാഥ് നിർദ്ദേശം നൽകിയത്.

മഴ ഉച്ചിയിൽ നിൽക്കുമ്പോഴാണോ കാര്യങ്ങൾ ചെയ്യുക? കൊച്ചി വെള്ളക്കെട്ടിൽ ഹൈക്കോടതി വിമർശനം, 'ജനങ്ങളും കുറ്റക്കാർ'

ഭക്ഷ്യ സുരക്ഷാ കമ്മീഷണർ രണ്ടു മാസത്തിനുള്ളിൽ ഭക്ഷ്യ വസ്തുവിന്റെ പരിശോധനാഫലം ഉൾപ്പെടെ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. മെഡിക്കൽ സ്റ്റോറുകളിൽ നിന്നും നിയന്ത്രണ വിധേയമായി ലഭിക്കുന്ന ഉറക്കഗുളികകൾ യാതൊരു നിയന്ത്രണവുമില്ലാതെ പൊതുവിപണിയിൽ ലഭിക്കുന്ന സാഹചര്യം നിലവിലുണ്ടെന്നാണ് പരാതി.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം