Asianet News MalayalamAsianet News Malayalam

വീരചരിത്രത്തിന്‍റെ കഥ ഓർമിപ്പിച്ച് അമൃത്സറിലെ ജാലിയൻവാലബാഗ് സ്മാരകം

പുതുക്കിയ ജ്വാലിയൻ വാല ബാഗിൽ പുത്തൻ സാങ്കേതിക വിദ്യയുടെ സഹായത്തിൽ ആ സമരചരിത്രം പറയുന്നു

The Jallianwala Bagh Memorial in Amritsar
Author
First Published Aug 15, 2022, 5:22 AM IST

ദില്ലി : ഇന്ത്യൻ സ്വാതന്ത്ര്യ സമര പോരാട്ട ചരിത്രത്തിലെ ഏറ്റവും കലുഷിതമായ അധ്യായമാണ് ജാലിയൻ വാലാബാഗ് കൂട്ടക്കൊല. 1919 ഏപ്രിൽ മാസം 13ാം തിയതി ജാലിയൻ വാലാബാഗിൽ വെടിവയ്ക്കാൻ ജനറൽ ഡയർ ഉത്തരവിട്ടപ്പോൾ പിടഞ്ഞു മരിച്ചത് നിരായുധരായ ജനക്കൂട്ടമായിരുന്നു. കൂട്ടക്കൊലയുടെ ഓർമ്മകൾ പേറി സന്ദർശകർക്ക് മുന്നിൽ ആ കഥ പറയുകയാണ് അമൃത്സറിലെ ജാലിയൻവാലബാഗ് സ്മാരകം

സുവർണ ക്ഷേത്രം.സിഖ് മതവിശ്വാസികളുടെ പുണ്യസ്ഥാനം. അന്ന് ഒരു ഏപ്രിൽ പതിമൂന്നായിരുന്നു. ബ്രിട്ടീഷ് സർക്കാർ നടപ്പാക്കിയ റൗലറ്റ് ആക്റ്റിനെതിരെ പഞ്ചാബിൽ പ്രതിഷേധം അണ പൊട്ടിയ സമയം. സിഖുകാരുടെ ബൈശാഖി ഉത്സവ ദിനം കൂടിയായ അന്ന് പൊലീസ് നടപടികളില്‍ പ്രതിഷേധിച്ച് അമൃത് സറിനടുത്തുള്ള ജാലിയൻവാലാബാഗ് മൈതാനത്ത് പൊതുയോഗം സംഘടിപ്പിച്ചു. ആയിരക്കണക്കിനാളുകൾ ജാലിയൻ വാലാബാഗിലെ മൈതാനിയിൽ തടിച്ചു കൂടി. സമാധാനമായി പ്രതിഷേധിക്കാനായിരുന്നു യോഗം ചേർന്നത്. യോഗം തുടങ്ങി ഒരു മണിക്കൂർ പിന്നിടുമ്പോഴേക്കും അമൃത് സറിലെ സൈനിക കമാൻഡറായിരുന്ന ജനറൽ ഡയർ സായുധ സേനയുമായി മൈതാനം വളഞ്ഞു. മതിലുകളാൽ ചുറ്റപ്പെട്ട ജാലിയൻവാലാബാഗ് മൈതാനത്തിൽ നിരായുധരായിരുന്ന പ്രതിഷേധക്കാ‍ർക്കുനേരെ ഡയർ വെടിവെപ്പിന് ഉത്തരവിട്ടു.

ജാലിയൻ വാലാബാഗിലെ ചുറ്റപ്പെട്ട മതിലുകൾക്കക്കത്ത് മനുഷ്യർ പിടഞ്ഞുവീണിട്ടും വെടിവയപ്പ് തുടർന്നു. മൈതാനത്തുണ്ടായിരുന്ന കിണറിലേക്ക് ചാടി രക്ഷപ്പെടാൻ ശ്രമിച്ചവർക്ക് ജീവൻ നഷ്ടമായതും ദുരന്തത്തിന്‍റെ ആക്കം കൂട്ടി. 120 മൃതശരീരങ്ങളാണ്  ചെറിയ കിണറിൽ നിന്നുമാത്രം കിട്ടിയെന്നാണ് കണക്ക്.

നൂറ് വർഷങ്ങൾക്കും ഇപ്പുറം ജ്വലിക്കുന്ന ഓർമ്മയായ ആ സ്മാരകം ഇങ്ങനെ നിൽക്കുകയാണ്. പുതുക്കിയ ജ്വാലിയൻ വാല ബാഗിൽ പുത്തൻ സാങ്കേതിക വിദ്യയുടെ സഹായത്തിൽ ആ സമരചരിത്രം പറയുന്നു. പുതുതലമുറയ്ക്ക് മുന്നിൽ വീരചരിത്രത്തിന്റെ കഥ ഓർമ്മിപ്പിച്ച്.

'സ്വാതന്ത്ര്യം അർധരാത്രിയിൽ' തലയുയർത്തി പിടിച്ച ഏഴര പതിറ്റാണ്ട്, സ്വാതന്ത്ര്യദിന ആശംസകൾ

ദില്ലി: 75 അഭിമാന വർഷങ്ങൾ. 30 കോടി ജനങ്ങളുമായി, മുക്കാൽ നൂറ്റാണ്ടു മുൻപ് നാം തുടങ്ങിയ മഹാ പ്രയാണത്തിന് 75 വയസ്. നമുക്കൊപ്പം സ്വാതന്ത്ര്യം കിട്ടിയ രാജ്യങ്ങൾ പലതും വീണു, തകർന്നു, ചിലത് പൂര്‍ണമായി ഏകാധിപത്യത്തിലേക്ക് കൂപ്പുകുത്തി.  പക്ഷേ , നമ്മുടെ ഇന്ത്യ, ലോകത്തിന് മാതൃകയായി, ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ, മതേതര സമൂഹമായി ഇന്നും തല ഉയർത്തി നിൽക്കുന്നു. അഭിമാനിക്കാം, ഈ രാജ്യത്ത് പിറന്നതിൽ, ഈ മണ്ണിൽ വളർന്നതിൽ നമുക്ക് ഓരോരുത്തർക്കും.  75-ാം സ്വാതന്ത്ര്യ ദിന ആഘോഷങ്ങൾക്ക് രാജ്യമെങ്ങും ആവേശത്തുടക്കം. ഈ അഭിമാന മുഹൂർത്തത്തിലെ ആഘോഷങ്ങൾക്കൊപ്പം ഏഷ്യാനെറ്റ് ന്യൂസും അണിചേർന്നു. രാജ്യത്തിന്റെ നാനാ ദിക്കിൽ നിന്നുമുള്ള സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ അപൂർവ്വ മുഹൂർത്തങ്ങൾ ' സ്വാതന്ത്ര്യം അർധരാത്രിയിൽ' എന്ന പ്രത്യേക പരിപാടിയിലൂടെ ജനങ്ങളിലേക്കെത്തി. സ്വാതന്ത്ര്യ ദിന ആശംസകൾ.

ചെങ്കോട്ടയിൽ ത്രിവർണം ഉയരും

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെ ചെങ്കോട്ടയിൽ പതാക ഉയർത്തും. സ്വാതന്ത്ര്യദിന ആഘോഷത്തിൻറെ ഭാഗമായി രാജ്യതലസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.  അതേസമയം പുതിയ വികസനപദ്ധതികളും ഇന്ന് പ്രധാനമന്ത്രി സ്വാതന്ത്യദിന സന്ദേശത്തോടൊപ്പം പ്രഖ്യാപിച്ചേക്കും. സ്വാതന്ത്ര്യ ദിന ആഘോഷങ്ങൾക്കുള്ള തയ്യാറെടുപ്പ് ചെങ്കോട്ടയിൽ നേരത്തെ തന്നെ പൂർത്തിയായിരുന്നു. രാവിലെ 7.30 ന് പ്രധാനമന്ത്രി ചെങ്കോട്ടയിൽ പതാക ഉയർത്തും. പതാക ഉയർത്തുന്ന സമയത്ത് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച അഡ്വാൻസ്ഡ് ടൌഡ് ആർടിലറി ഗൺ സിസ്റ്റം ഉപയോഗിച്ചാകും ഇരുപത്തിയൊന്ന് ആചാര വെടി മുഴക്കുക. 

ആദ്യമായാണ് സ്വാതന്ത്ര്യ ദിനത്തിൽ ഗൺ സല്യൂട്ടിന് തദ്ദേശീയമായി വികസിപ്പിച്ച സംവിധാനം ഉപയോഗിക്കുന്നത്7000 അതിഥികളെയാണ് ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന ആഘോഷത്തിന് ക്ഷണിച്ചിരിക്കുന്നത്. ഇതിൽ കൊവിഡ് മുന്നണി പോരാളികളും , മോർച്ചറി ജീവനക്കാരും, വഴിയോര കച്ചവടക്കാരും ഉൾപ്പെടുന്നു. വിവിധ സംസ്ഥാനങ്ങളിലെ എൻസിസി കോഡറ്റുമാരും ചെങ്കോട്ടയിലെ ചടങ്ങുകൾക്ക് സാക്ഷിയാകും

Follow Us:
Download App:
  • android
  • ios