Asianet News MalayalamAsianet News Malayalam

World Environment Day 2022 : ലോക പരിസ്ഥിതി ദിനം ജൂൺ 5 ന്; വിവിധ പദ്ധതികളുമായി യുഎന്‍ഇപി

ഐക്യരാഷ്ട്രസഭ 1972 മുതലാണ് ജൂണ്‍ 5ന് ലോക പരിസ്ഥിതി ദിനം (World environment day) ആചരിച്ച് തുടങ്ങിയത്. അമേരിക്കയിലാണ് ആദ്യമായി പരിസ്ഥിതി ദിനം ആചരിച്ചത്.

unep Campaigns for World Environment Day 2022
Author
Delhi, First Published May 31, 2022, 10:47 AM IST

ദില്ലി: വരുന്ന ജൂണ്‍ അഞ്ചിനാണ് ലോക പരിസ്ഥിതി ദിനം. പരിസ്ഥിതി ദിനത്തില്‍ ജനങ്ങള്‍ക്കായി വിവധി ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് യുണൈറ്റഡ് നേഷന്‍സ് എന്‍വിയോണ്‍മെന്‍റ് പ്രോഗ്രാം( യുഎന്‍ഇപി) അറിയിച്ചു. ഐക്യരാഷ്ട്രസഭ 1972 മുതലാണ് ജൂണ്‍ 5ന് ലോക പരിസ്ഥിതി ദിനം (World environment day) ആചരിച്ച് തുടങ്ങിയത്. അമേരിക്കയിലാണ് ആദ്യമായി പരിസ്ഥിതി ദിനം ആചരിച്ചത്. അന്ന് മുതല്‍  പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം ഉണ്ടാക്കാനും അതിനായുള്ള കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനും യുഎന്‍ഇപി (UNEP) വിവധ പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. 

പരിസ്ഥിതി പൊതുജനസമ്പർക്കത്തിനായുള്ള ഏറ്റവും വലിയ ആഗോള പ്ലാറ്റ്‌ഫോമാണ് യുഎന്‍ഇപി. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ യുഎന്‍ഇപിയില്‍ അണി ചേരും. 
മനുഷ്യന്‍റെ ആരോഗ്യം,  പ്രത്യേകിച്ച് തലച്ചോറിന്‍റെ ആരോഗ്യം പരിസ്ഥിതിയുമായി അടുത്ത ബന്ധപ്പെട്ടിരിക്കുന്നു. മരണനിരക്ക് കൂടുന്നതിന്‍റെ ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങളിലൊന്നാണ് വായു മലിനീകരണം.   . നാഡീവ്യവസ്ഥയിലും നാഡീസംബന്ധമായ രോഗങ്ങളിലും പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം, വായു മലിനീകരണം എന്നിവയുടെ സ്വാധീനം കൂടുതലായി കണ്ടെത്തിയിട്ടുണ്ടെന്ന് യുഎന്‍ഇപി പറയുന്നു.  

Read More : World environment day 2022 : എന്തിന് ലോക പരിസ്ഥിതി ദിനം? എന്തുകൊണ്ട് ലോക പരിസ്ഥിതി ദിനം?

പരിസ്ഥിതിയുമായി ബന്ധപ്പെട്ട അവബോധം വർദ്ധിപ്പിക്കുന്നതിനായി 2018ല്‍ യുഎന്‍ഇപി  "തലച്ചോറിന്റെ ആരോഗ്യത്തിന് ശുദ്ധവായു" എന്ന വിഷയത്തില്‍ ക്യാമ്പയിന്‍ നടത്തിയരുന്നു. ഇത്തവണയും പരിസ്ഥിതി ബോധവത്കരണത്തിനായി വിവധ പദ്ധതികള്‍ നടപ്പിലാക്കുമെന്ന് യുഎന്‍ഇപി വ്യക്തമാക്കി. 
 

Follow Us:
Download App:
  • android
  • ios