മാര്‍ച്ച് 27 ന് ഒരു സംഘം കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാരോപിച്ചാണ് യുവതിയുമായി വിവാഹം നിശ്ചയിച്ചിരുന്നയാള്‍ പൊലീസിനെ സമീപിക്കുന്നത്.

പൂനെ: പ്രതിശ്രുത വരനെ കൊല്ലാന്‍ 1.5 ലക്ഷത്തിന് ക്വട്ടേഷന്‍ കൊടുത്ത് യുവതി. മഹാരാഷ്ട്രയിലെ അഹല്യ നഗറിലാണ് സംഭവം. മയൂരി സുനില്‍ എന്ന 28 കാരിയാണ് വിവാഹ നിശ്ചയത്തിന് ശേഷമുണ്ടായ മനംമാറ്റത്തെ തുടര്‍ന്ന് അഞ്ച് പേരടങ്ങുന്ന സംഘത്തിന് ക്വട്ടേഷന്‍ കൊടുത്തത്. ഹോട്ടല്‍ ജീവനക്കാരനായ സാഗര്‍ സിങുമായാണ് മയൂരിയുടെ വിവാഹം ഉറപ്പിച്ചിരുന്നത്. കേസില്‍ ആദിത്യ ശങ്കര്‍, സന്ദീപ്, ശിവജി രാംദാസ്, സൂരജ്, ഇന്ദ്രഭന്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

മാര്‍ച്ച് 27 ന് ഒരു സംഘം കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാരോപിച്ചാണ് യുവതിയുമായി വിവാഹം നിശ്ചയിച്ചിരുന്ന സാഗര്‍ പൊലീസിനെ സമീപിക്കുന്നത്. പൂനെ-സോളാപൂര്‍ ഹൈവേയ്ക്കടുത്തുവെച്ചാണ് പ്രതികള്‍ സാഗറിനെ ആക്രമിച്ചത്. ഇവര്‍ അഹല്യനഗര്‍ സ്വദേശികളാണ്. സാഗര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് മയൂരി സുനിലാണ് സംഭവത്തിന് പിന്നില്‍ എന്ന് വ്യക്തമാകുന്നത്. നിലവില്‍ മയൂരി ഒളിവിലാണെന്നും കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.

Read More:ജോലിക്കിടെ മൂക്കിൽ നിന്ന് രക്തസ്രാവം, രക്തസമ്മര്‍ദം 230; കാരണം കണ്ടെത്താനാവതെ സിഇഒ, വില്ലൻ ജോലി സമ്മര്‍ദമോ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം